IPL 2021: കുതിപ്പ് തുടരാന്‍ സിഎസ്‌കെ, തിരിച്ചുവരാന്‍ ഹൈദരാബാദ്, കളി കണക്കുകളറിയാം
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (28-4)നടക്കുന്ന മത്സരത്തില്‍ സിഎസ്‌കെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച് സിഎസ്‌കെ തലപ്പത്ത് നില്‍ക്കുമ്പോള്‍ അഞ്ചില്‍ നാലിലും തോറ്റ ഹൈദരാബാദ് അവസാന സ്ഥാനത്താണ്. അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാതിരുന്ന സിഎസ്‌കെ ഇത്തവണ ഉജ്ജ്വല ഫോമില്‍ കളിക്കുമ്പോള്‍ ഹൈദരാബാദിന് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. ഡല്‍ഹി വേദിയാവുന്ന ഇത്തവണത്തെ ആദ്യ മത്സരമാണിത്. അതിനാല്‍ത്തന്നെ പിച്ചിന്റെ സ്വഭാവം കണ്ടുതന്നെ അറിയണം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ഇരു ടീമിന്റെയും നേര്‍ക്കുനേര്‍ കണക്കുകളറിയാം.

സിഎസ്‌കെയ്ക്ക് വ്യക്തമായ മുന്‍തൂക്കം
ഇരു ടീമും 14 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 10 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. നാല് തവണ മാത്രമാണ് ഹൈദരാബാദിന് ജയിക്കാനായത്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ വ്യക്തമായ മുന്‍തൂക്കം സിഎസ്‌കെയ്്ക്കുണ്ട്. അതിശക്തമായ ബാറ്റിങ് നിരയാണ് ടീമിലുള്ളത്. അവസാന സ്ഥാനക്കാരനായ ദീപക് ചഹാറടക്കം മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ്.

ഹൈദരാബാദിനെതിരേ സിഎസ്‌കെയുടെ ഉയര്‍ന്ന സ്‌കോര്‍ 223 റണ്‍സാണ്. കുറഞ്ഞ സ്‌കോര്‍ 132 റണ്‍സും. ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍ 192 റണ്‍സും കുറഞ്ഞ സ്‌കോര്‍ 139 റണ്‍സുമാണ്. ഇരു ടീമിനും മികച്ച ബൗളിങ് കരുത്തും ഉള്ളതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

കരുത്തോടെ സിഎസ്‌കെ
മികച്ച ഫോമിലാണ് സിഎസ്‌കെയുടെ വരവ്. മോശം ഫോമിലുള്ള ആരുമില്ല. അവസാന മത്സരത്തില്‍ തുടര്‍ച്ചയായി നാല് മത്സരം ജയിച്ചെത്തിയ ആര്‍സിബിയെ മുട്ടുകുത്തിക്കാന്‍ ധോണിക്കും സംഘത്തിനും സാധിച്ചിരുന്നു. സ്പിന്‍ ബൗളിങ്ങുകൊണ്ട് ധോണി ഒരുക്കുന്ന തന്ത്രത്തിനെ മറികടക്കാന്‍ ഹൈദരാബാദിന് സാധിക്കുമോയെന്ന് കണ്ടറിയണം. പേസ് ബൗളിങ്ങില്‍ ദീപക് ചഹാര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഫഫ് ഡുപ്ലെസിസ് ഓപ്പണിങ്ങില്‍ സ്ഥിരതയോടെ കളിക്കുന്നു

മധ്യനിരയില്‍ പിഴച്ച് ഹൈദരാബാദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മധ്യനിരയിലെ മോശം പ്രകടനമാണ് തിരിച്ചടിയാകുന്നത്. വിജയ് ശങ്കര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. കേദാര്‍ ജാദവ് ഫോമിലേക്കെത്തിയാല്‍ ടീമിനത് വലിയ ആശ്വാസമാവും. ടീമിലെ ബാറ്റിങ് നിരയില്‍ ഇനിയും മാറ്റങ്ങള്‍ പ്രയാസമാണ്. ഇതിനോടകം നിരവധി പരീക്ഷണങ്ങള്‍ ഹൈദരാബാദ് നടത്തിക്കഴിഞ്ഞു. ബൗളര്‍മാര്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നത് ഹൈദരാബാദിനെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications