വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അനുഭവസമ്പത്തിന്റെ കരുത്തില്‍ സിഎസ്‌കെ, ശക്തി, ദൗര്‍ബല്യം എല്ലാം അറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വയസന്‍ പടയെന്ന് എതിരാളികള്‍ വിളിക്കുന്ന ടീമാണ് എംഎസ് ധോണിയുടെ സിഎസ്‌കെ. എല്ലാ സീസണിലും സീനിയര്‍ താരങ്ങളുടെ വലിയ നിരയുമായാണ് സിഎസ്‌കെ ഇറങ്ങാറ്. മൂന്ന് തവണ കിരീടം നേടിയപ്പോഴും സിഎസ്‌കെയില്‍ തിളങ്ങിയത് സീനിയര്‍ താരങ്ങളായിരുന്നു. അനുഭവസമ്പത്തില്‍ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുന്ന സിഎസ്‌കെ ആ പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെയുടെ ഈ സീസണിലെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.

വിരമിച്ച താരങ്ങള്‍ ടീമിന്റെ നട്ടെല്ല്

വിരമിച്ച താരങ്ങള്‍ ടീമിന്റെ നട്ടെല്ല്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ കളിക്കുന്ന താരങ്ങളുടെ കുറവ് സിഎസ്‌കെയിലുണ്ട്. റോബിന്‍ ഉത്തപ്പ,സുരേഷ് റെയ്‌ന,എംഎസ് ധോണി,ഡ്വെയ്ന്‍ ബ്രാവോ,അമ്പാട്ടി റായിഡു തുടങ്ങിയ ബാറ്റിങ് നിരയിലെ പ്രമുഖരെല്ലാം തന്നെ ഏറെ നാളായി ടീമിന് പുറത്തുള്ളവരും കളി നിര്‍ത്തിയവരുമാണ്. ചേതേശ്വര്‍ പുജാര ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രം കളിക്കുന്ന താരമാണ്. അതിനാല്‍ത്തന്നെ ഈ സീനിയര്‍ നിരയുടെ ഫോം എത്രത്തോളമെന്ന് കണ്ടറിയണം. ഇത്തവണ നേരത്തെ പരിശീലനം ആരംഭിച്ചെങ്കിലും പരിശീലന മികവ് കളത്തിലുണ്ടാകുമോയെന്ന് കണ്ടറിയണം.

അനുഭവസമ്പത്ത് കരുത്ത്

അനുഭവസമ്പത്ത് കരുത്ത്

സീനിയര്‍ താരനിരയുടെ അനുഭവസമ്പത്താണ് ടീമിന്റെ കരുത്തും. ഓപ്പണിങ്ങില്‍ ജയ്ഗ്വാദിനൊപ്പം ഉത്തപ്പ ഇറങ്ങും. സമീപകാലത്തെ താരത്തിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. സുരേഷ് റെയ്‌നയുടെ മടങ്ങിവരവും നാലാം നമ്പറിലെ അമ്പാട്ടി റായിഡുവിന്റെ പരിചയസമ്പത്തുമെല്ലാം ടീമിന് മുതല്‍ക്കൂട്ടാവേണ്ടതാണ്. മധ്യനിരയില്‍ ധോണി,സാം കറാന്‍,ഇത്തവണ ടീമിലെത്തിയ കൃഷ്ണപ്പ ഗൗതം എന്നിവര്‍ കൂടി ഇറങ്ങുമ്പോള്‍ ഡെത്ത് ഓവറിലടക്കം റണ്‍സടിക്കാം എന്ന് സിഎസ്‌കെ കണക്കുകൂട്ടുന്നു. ഓള്‍റൗണ്ടര്‍ മോയിന്‍ അലി,മിച്ചല്‍ സാന്റ്‌നര്‍,രവീന്ദ്ര ജഡേജ എന്നിവരെയൊക്കെ ധോണി തന്റെ അനുഭവസമ്പത്തിലൂടെ മികച്ച രീതിയില്‍ ഉപയോഗിച്ചാല്‍ ടീമിനത് തിരിച്ചുവരവിന് വഴിയൊരുക്കും.

മികച്ച ബൗളിങ് നിര

മികച്ച ബൗളിങ് നിര

ബൗളിങ്ങിലൂടെയാവും സിഎസ്‌കെ ഇത്തവണ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുക. ജോഷ് ഹെയ്‌സല്‍വുഡിന്റെ പിന്മാറ്റം തിരിച്ചടിയാണെങ്കിലും ലൂങ്കി എന്‍ഗിഡി,ദീപക് ചഹാര്‍,ശര്‍ദുല്‍ ഠാക്കൂര്‍,സാം കറാന്‍ എന്നിവരാവും പ്രധാന പേസര്‍മാര്‍. ഡ്വെയ്ന്‍ ബ്രാവോയുടെ മീഡിയം പേസ് ഡെത്ത് ഓവറില്‍ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. ഇത്തവണ ഇന്ത്യയിലാണ് മത്സരം. ഇന്ത്യയിലെ പിച്ചില്‍ സ്പിന്നിനാണ് മുന്‍തൂക്കം. ഇമ്രാന്‍ താഹിര്‍,കരണ്‍ ശര്‍മ,രവീന്ദ്ര ജഡേജ,മിച്ചല്‍ സാന്റ്‌നര്‍,കൃഷ്ണപ്പ ഗൗതം,മോയിന്‍ അലി എന്നിവരെല്ലാം സ്പിന്നര്‍മാരാണ്. അതിനാല്‍ത്തന്നെ ഏത് സ്പിന്‍ പരീക്ഷണത്തിനും ധോണിക്ക് ആത്മവിശ്വാസം ലഭിക്കും.

ധോണിയുടെ തന്ത്രങ്ങള്‍ നിര്‍ണ്ണായകം

ധോണിയുടെ തന്ത്രങ്ങള്‍ നിര്‍ണ്ണായകം

അവസാന സീസണിലെ തണുത്ത ശരീര ഭാഷയില്‍ നിന്ന് പഴയ ധോണിയുടെ ശൈലിയിലേക്ക് ഇത്തവണത്തെ പരിശീലനത്തിലൂടെ ധോണിക്ക് എത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വമ്പന്‍ ഷോട്ടുകളുമായി സഹതാരങ്ങള്‍ക്കൊപ്പം ചിരിച്ച് കളിച്ച രസിക്കുന്ന ധോണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നായകനെന്ന നിലയില്‍ ഇത്തവണ ധോണി കരുതിവെച്ചിരിക്കുന്ന തന്ത്രങ്ങള്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന് ഉറപ്പാണ്.

സിഎസ്‌കെ ഫുള്‍ ടീം

സിഎസ്‌കെ ഫുള്‍ ടീം

എംഎസ് ധോണി, ഭഗത് വര്‍മ, ഇമ്രാന്‍ താഹിര്‍, ഹരിശങ്കര്‍ റെഡ്ഡി, റിതുരാജ് ജയഗ്വാദ്, മോയിന്‍ അലി, ഹരി നിശാന്ത്, രവീന്ദ്ര ജഡേജ, ദീപക് ചഹാര്‍, നാരായണ്‍ ജഗദീശന്‍, സുരേഷ് റെയ്‌ന, കെഎം ആസിഫ്, ശര്‍ദുല്‍ ഠാക്കൂര്‍, ആര്‍ സായ് കിഷോര്‍, ഫഫ് ഡുപ്ലെസിസ്, ഡ്വെയ്ന്‍ ബ്രാവോ, ചേതേശ്വര്‍ പുജാര, കരണ്‍ ശര്‍മ, ലൂങ്കി എന്‍ഗിഡി, അമ്പാട്ടി റായിഡു, മിച്ചല്‍ സാന്റ്‌നര്‍, കൃഷ്ണപ്പ ഗൗതം, സാം കറാന്‍, റോബിന്‍ ഉത്തപ്പ

Story first published: Wednesday, April 7, 2021, 15:35 [IST]
Other articles published on Apr 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X