Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വരും മത്സരങ്ങളില്‍ ധോണിയുടെ ബാറ്റിങ് ഓഡര്‍ മാറുമോ? സ്റ്റീഫന്‍ ഫ്‌ളമിങ് പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ രണ്ടാം വാര്‍ത്തിലേക്ക് കടക്കുമ്പോളും ആരാധകരുടെ പ്രധാന ചര്‍ച്ചാവിഷയം എംഎസ് ധോണിയാണ്. ഒരുകാലത്ത് ബൗളര്‍മാരുടെ പേടിസ്വപ്‌നമായി സിക്‌സര്‍ മഴകള്‍ തീര്‍ത്തുകൊണ്ടിരുന്ന ധോണി ഇപ്പോള്‍ സിഎസ്‌കെയ്ക്കായി ഏഴാം നമ്പറിലും എട്ടാം നമ്പറിലുമൊക്കെയായാണ് ബാറ്റിങ്ങിനിറങ്ങുന്നത്. പഴയ ധോണി വെടികെട്ട് വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ആരാധകരെ അദ്ദേഹം നിരാശപ്പെടുത്തുകയാണ്. ധോണി നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റ് ചെയ്യാനെത്തണമെന്നാണ് ആരാധകരുടെ ആവിശ്യം.

ഇപ്പോഴിതാ വരും മത്സരങ്ങളില്‍ ധോണിയുടെ ബാറ്റിങ് ഓഡറില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെയുടെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്. 'ഇത്തവണത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ബാറ്റിങ് ഓഡറിനെ നിയന്ത്രിക്കുകയെന്നതാണ്. രവീന്ദ്ര ജഡേജയ്ക്ക് മുമ്പായി ധോണി ബാറ്റിങ്ങിനിറങ്ങിയേക്കാം. എന്നാലത് മത്സരത്തിന്റെ പദ്ധതികളെ അടിസ്ഥാനമാക്കിയായിരിക്കും. എന്നാല്‍ നിലവിലേത് മികച്ച ബാറ്റിങ് ഓഡറാണ്. വലിയ ഇന്നിങ്‌സുകള്‍ കളിച്ചോ എന്നതല്ല. മുന്നോട്ടുള്ള കുതിപ്പിന് ക്യാപ്റ്റന്‍ ഒരു നിര്‍ണ്ണായക ഘടകമാണ്'-ഫ്‌ളമിങ് പറഞ്ഞു.

stephenfleming-dhoni

രാജസ്ഥാനെതിരേ ക്രീസിലെത്തിയ ശേഷം നേരിട്ട ആദ്യ നാല് പന്തും ധോണി ടോട്ട്‌ബോളാക്കിയിരുന്നു. അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ സിഎസ്‌കെ സ്‌കോര്‍ ബോര്‍ഡ് 200 പിന്നിടുമായിരുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. രണ്ട് ബൗണ്ടറിയടക്കം 17 പന്തില്‍ 18 റണ്‍സാണ് അദ്ദേഹം നേടിയത്. ചേതന്‍ സക്കറിയയുടെ സ്ലോ ബോളില്‍ ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് അദ്ദേഹത്തിന്റെ മടക്കം.

ഇത്തവണ ബാറ്റ്‌സ്മാന്‍മാരുടെ വലിയൊരു നിര സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. ശര്‍ദുല്‍ ഠാക്കൂര്‍,ദീപക് ചഹാര്‍ എന്നിവര്‍വരെ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്. ഡ്വെയ്ന്‍ ബ്രാവോ എട്ടാമനോ ഒമ്പതാമനോ ആയി ബാറ്റിങ്ങിനിറങ്ങേണ്ട അവസ്ഥയാണ് സിഎസ്‌കെയിലുള്ളത്. ടീമിലെ കൂടുതല്‍ ആളുകളും സീനിയര്‍ താരങ്ങളാണ്.

എംഎസ് ധോണി ഫോം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ഫ്‌ളമിങ് പറഞ്ഞു. 'ഓരോ മത്സരത്തിന് ശേഷവും ധോണി മെച്ചപ്പെടുകയാണ്.ഓരോ മത്സരത്തിന് ശേഷവും മധ്യനിരയില്‍ കൂടുതല്‍ പന്ത് ലഭിക്കുന്നതോടെ അവന്‍ കൂടുതല്‍ കൂടുതല്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ട്'-ഫ്‌ളമിങ് പറഞ്ഞു. അവസാന സീസണിലെ ഐപിഎല്ലിന് ശേഷം ഇപ്പോഴാണ് ധോണി ക്രിക്കറ്റ് കളിക്കുന്നത്. 14ാം സീസണിന്റെ ഒരു മാസം മുമ്പാണ് അദ്ദേഹം വീണ്ടും പരിശീലനം ആരംഭിച്ചത്. അതിനാല്‍ത്തന്നെ ഫോമിലേക്കെത്താന്‍ ധോണിക്ക് ഇനിയും സമയം വേണ്ടിവന്നേക്കും.

Story first published: Tuesday, April 20, 2021, 13:44 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+