Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 153 കിമി വേഗം! സീസണിലെ അതിവേഗക്കാരനായി ഉമ്രാന്‍ മാലിക്ക്, കന്നി വിക്കറ്റും

1

ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു താരോദയം കൂടി പിറവിയെടുത്തിരിക്കുകയാണ്. ജമ്മു കാശ്മീരില്‍ നിന്നുള്ള യുവ പേസര്‍ ഉമ്രാന്‍ മാലിക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജഴ്‌സിയില്‍ വരവറിയിച്ചിരിക്കുന്നത്. കരിയറിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ ഈ സീസണിലെ ഏറ്റവും വേഗമേറിയ ബോള്‍ എറിഞ്ഞിരിക്കുകയാണ് ഉമ്രാന്‍. ഒപ്പം കന്നി ഐപിഎല്‍ വിക്കറ്റും താരം സ്വന്തമാക്കി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തിലായിരുന്നു ഉമ്രാന്റെ പന്തുകള്‍ തീതുപ്പിയത്.

ഒമ്പതാം ഓവറിലായിരുന്നു 21 കാരനായ താരം സീസണിലെ ഏറ്റവും വേഗതയേറിയ പന്തെന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്. 150ന് മുകളില്‍ വേഗതയില്‍ നാലു ബോളുകളാണ് ഉമ്രാന്‍ ഈ ഓവറില്‍ എറിഞ്ഞത്. ഇതില്‍ നാലാമത്തെ ബോളായിരുന്നു 153 കിമി തൊട്ടത്. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. ഇന്ത്യയുടെ മറ്റൊരു ഫാസ്റ്റ് ബൗളറും ഇതുവരെ 150 കിമ വേഗത്തില്‍ പോലും ബൗള്‍ ചെയ്തിട്ടില്ല. അവിടെയാണ് ഉമ്രാന്‍ വേറിട്ടു നില്‍ക്കുന്നത്.

2

ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ മികച്ച ബൗളിങായിരുന്നു ഉമ്രാന്റേത്. നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് താരം ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ബാംഗ്ലൂരിന്റെ ശ്രീകര്‍ ഭരതിന്റെ (12) വിക്കറ്റോടെയാണ് ഉമ്രാന്‍ ഐപിഎല്ലില്‍ അക്കൗണ്ട് തുറന്നത്. ആദ്യത്തെ മൂന്നോവറില്‍ വെറും 10 റണ്‍സ് മാത്രമേ താരം വിട്ടുകൊടുത്തിരുന്നുള്ളൂ. അവസാന ഓവറില്‍ മാത്രമാണ് ഉമ്രാന്‍ അല്‍പ്പം റണ്‍സ് വിട്ടുകൊടുത്തത്. നാലാമത്തെ ഓവറില്‍ 11 റണ്‍സ് പേസര്‍ വഴങ്ങിയിരുന്നു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ തൊട്ടുമുമ്പത്തെ കളിയിലായിരുന്നു ഉമ്രാന്റെ ഐപിഎല്‍ അരങ്ങേറ്റം. ഈ മല്‍സരത്തില്‍ തന്നെ അദ്ദേഹം 150ന് മുകളില്‍ ബൗള്‍ ചെയ്ത് വിസ്മയിപ്പിച്ചിരുന്നു. 150.06 കിമിയയിരുന്നു കളിയില്‍ ഉമ്രാന്റെ വേഗമേറിയ ബോള്‍. ഇതോടെ ഈ സീസണില്‍ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ ഇന്ത്യന്‍ താരമായി അദ്ദേഹം മാറിയിരുന്നു. ഇന്നു ബാംഗ്ലൂരിനെതിരേ രണ്ടാമത്തെ മല്‍സരത്തില്‍ സീസണിലെ ഏറ്റവും വേഗതയേറിയ ബോളും ഉമ്രാന്‍ എറിഞ്ഞിരിക്കുകയാണ്.

ഹൈദരാബാദിനു ത്രസിപ്പിക്കുന്ന ജയം

ഉമ്രാന്‍ കന്നി ഐപിഎല്‍ വിക്കറ്റ് നേടുന്നതിനൊപ്പം, സീസണിലെ വേഗമേറിയ പന്തുമെറിഞ്ഞ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജയിച്ചു കയറുകയും ചെയ്തു. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ബാംഗ്ലൂരിനെ നാലു റണ്‍സിന് ഹൈദരാബാദ് തോല്‍പ്പിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദ് ഏഴു വിക്കറ്റിന് 141 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബാംഗ്ലൂരിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ക്കു ശേഷം ബാംഗ്ലൂരിന്റെ ആദ്യ തോല്‍വിയാണിതെങ്കില്‍ ഹൈദരാബാദിന്റെ സീസണിലെ മൂന്നാമത്തെ മാത്രം വിജയമാണിത്.

ഹൈദരാബാദ് ഇന്നിങ്‌സില്‍ ഓപ്പണര്‍ ജാസണ്‍ റോയ് (44), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (31) എന്നിവരാണ് തിളങ്ങിയത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് വേട്ട തുടര്‍ന്നു. ഈ കളിയില്‍ നാലോവറില്‍ 33 റണ്‍സിനു അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഡാനിയേല്‍ ക്രിസ്റ്റിയനു രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Thursday, October 7, 2021, 0:17 [IST]
Other articles published on Oct 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+