Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എസ്ആര്‍എച്ചിന്റെ പ്രശ്‌നം വാര്‍ണറുടെ ക്യാപ്റ്റന്‍സി തന്നെ! വിമര്‍ശിച്ച് ഇര്‍ഫാന്‍ പഠാന്‍

ഐപിഎല്ലിന്റെ 14ാം സീസണില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനക്കാരായിരുന്നു അവര്‍. ഏഴു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായിരുന്നുള്ളൂ. ആറു കളികളില്‍ അഞ്ചിലും ടീം തോറ്റതോടെ നായകസ്ഥാനത്തു നിന്നും ഡേവിഡ് വാര്‍ണറെ എസ്ആര്‍എച്ച് നീക്കിയിരുന്നു. പകരം കെയ്ന്‍ വില്ല്യംസണിനായിരുന്നു ശേഷിച്ച മല്‍സരങ്ങളില്‍ ചുമതല നല്‍കിയത്. വില്ല്യംസണിനു കീഴിലെ ആദ്യകളിയിലും എസ്ആര്‍എച്ച് തോറ്റിരുന്നു.

1

സീസണില്‍ എസ്ആര്‍എച്ചിന്റെ ദയനീയ പ്രകടനം തന്നെ ആശ്ചര്യപ്പെടുത്തിയതായും ക്യാപ്റ്റന്‍ വാര്‍ണര്‍ തന്നെയാണ് ഇതിന്റെ കാരണക്കാരനെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ആര്‍എച്ച് ശരിക്കും ആശ്ചര്യപ്പെടുത്തി. ടോപ്പ് ഫോര്‍ ടീമുകളിലൊന്നായാണ് അവരെ ഞാന്‍ കണ്ടിരുന്നത്. എസ്ആര്‍എച്ചിന്റെ ഏറ്റവും വലിയ പ്രശ്‌നം വാര്‍ണറുടെ ക്യാപ്റ്റന്‍സിയായിരുന്നു. അദ്ദേഹം ടീമിനെ കൈകാര്യം ചെയ്തിരുന്ന രീതിയും അദ്ദേഹത്തിന്റെ ബാറ്റിങുമെല്ലാം മോശമായിരുന്നു. വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു വാര്‍ണര്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നതെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു. കെയ്ന്‍ വില്ല്യംസണിനെ പിന്നീട് ക്യാപ്റ്റന്‍ സ്ഥാനമേല്‍പ്പിച്ചതിന് അര്‍ഥം വാര്‍ണറില്‍ ഫ്രാഞ്ചൈസി ഹാപ്പിയായിരുന്നില്ല എന്നു തന്നെയായിരുന്നു. അദ്ദേഹമെടുക്കുന്ന തീരുമാനങ്ങളിലും ഫ്രാഞ്ചൈസി അതൃപ്തരായിരുന്നുവെന്ന് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

2

രാജസ്ഥാന്‍ റോയല്‍സിനെതിരായ എസ്ആര്‍എച്ചിന്റെ അവസാനത്തെ കളിയില്‍ വില്ല്യംസണായിരുന്നു ടീമിനെ നയിച്ചത്. നായകസ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട വാര്‍ണര്‍ക്കു പ്ലെയിങ് ഇലവനിലും ഇടം ലഭിച്ചില്ല. പകരം അഫ്ഗാനിസ്താന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയെ അവര്‍ കളിപ്പിക്കുകയായിരുന്നു. പക്ഷെ ഈ നീക്കം ക്ലിക്കായില്ലെന്നു മാത്രമല്ല കളിയില്‍ എസ്ആര്‍എച്ച് 55 റണ്‍സിന്റെ കനത്ത തോല്‍വിയുമേറ്റുവാങ്ങി.

പരിചയസമ്പത്തുള്ള മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ ടീമില്‍ ഇല്ലെന്നതാണ് എസ്ആര്‍എച്ചിനു വലിയ തിരിച്ചടിയായി മാറിയതെന്നു ഇര്‍ഫാന്‍ പറഞ്ഞു. പരിചയസമ്പത്തുള്ള കേദാര്‍ ജാദവിനെ സീസണിനെ തുടക്കത്തിലെ മല്‍സരങ്ങളില്‍ എസ്ആര്‍എച്ച് ഇറക്കിയില്ല. കുറച്ചു മല്‍സരങ്ങളില്‍ സുചിത്തിനെ കളിപ്പിച്ച ശേഷം ഒഴിവാക്കുകയായിരുന്നുവെന്നു ഇര്‍ഫാന്‍ വ്യക്തമാക്കി. അതിവേഗത്തില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള പേസ് ബൗളര്‍ ടീമില്‍ ഇല്ലെന്നതും എസ്ആര്‍എത്തിന്റെ വീക്ക്‌നെസാണെന്നു അദ്ദേഹം പറഞ്ഞു.

Story first published: Monday, May 10, 2021, 15:48 [IST]
Other articles published on May 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+