Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഡബിള്‍ ധമാക്ക! അടുത്തടുത്ത ബോളില്‍ വമ്പന്‍ നേട്ടം, വാര്‍ണര്‍ ഡാ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ രണ്ടു വമ്പന്‍ നാഴികക്കല്ലുകള്‍ പിന്നിട്ടിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍. അടുത്തടുത്ത ബോളുകളിലാണ് അദ്ദേഹം രണ്ടു നേട്ടങ്ങള്‍ പൂര്‍ത്തിയാക്കിയത് എന്നത് മറ്റൊരു പ്രത്യേകതയാണ്. ടി20 ഫോര്‍മാറ്റില്‍ 10,000 റണ്‍സും ഐപിഎല്ലില്‍ 200 സിക്‌സറുകളുമാണ് തുടര്‍ച്ചയായ ബോളുകളില്‍ അദ്ദേഹം കണ്ടെത്തിയത്. മല്‍സരത്തില്‍ വാര്‍ണര്‍ 57 റണ്‍സെടുത്ത് പുറത്തായി. 55 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുണ്ടായിരുന്നു. ഐപിഎല്‍ കരിയറില്‍ അദ്ദേഹത്തിന്റെ 50ാമത്തെ ഫിഫ്റ്റിയായിരുന്നു ഇത്.

1

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡിയെറിഞ്ഞ 15ാം ഓവറിലായിരുന്നു വാര്‍ണറുടെ ഇരട്ടനേട്ടം. നാലാമത്തെ ബോളില്‍ രണ്ടു റണ്‍സെടുത്തതോടെ അദ്ദേഹം ടി20യില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമായി. തൊട്ടടുത്ത ബോള്‍ ലോങ് ഓഫിലൂടെ വാര്‍ണര്‍ സിക്‌സറിലേക്കു പറത്തി. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ 200ാമത് സിക്‌സറായിരുന്നു ഇത്.

ടി20യില്‍ 10,000 റണ്‍സ് ക്ലബ്ബിലെത്തിയ ലോകത്തിലെ നാലാമത്തെ മാത്രം ക്രിക്കറ്ററാണ് വാര്‍ണര്‍. 13,839 റണ്‍സോടെ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ടി20 ഫോര്‍മാറ്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍. വിന്‍ഡീസിന്റെ തന്നെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ് 10,694 റണ്‍സുമായി രണ്ടാംസ്ഥാനത്ത്. പാകിസ്താന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ശുഐബ് മാലിക്ക് 10,488 റണ്‍സുമായി മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു.

സിക്‌സറുകളില്‍ ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ 147 ഇന്നിങ്‌സുകളാണ് വാര്‍ണര്‍ക്കു വേണ്ടിവന്നത്. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം. 69 ഇന്നിങ്‌സുകളില്‍ നിന്നും 200 സിക്‌സറുകളിച്ച പഞ്ചാബ് കിങ്‌സിന്റെ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് റെക്കോര്‍ഡ്. 137 ഇന്നിങ്‌സുകളില്‍ നിന്നു 200 സിക്‌സറുകള്‍ കണ്ടെത്തിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ് രണ്ടാംസ്ഥാനത്ത്.

സിഎസ്‌കെയ്‌ക്കെതിരായ ഇന്നിങ്‌സിനിടെ മറ്റൊരു നാഴികക്കല്ല് കൂടി വാര്‍ണര്‍ പിന്നിട്ടിരുന്നു. ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി 4000 റണ്‍സില്‍ കൂടുതല്‍ നേടിയ ഏഴാമത്ത താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്. രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), വിരാട് കോലി & എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), എംഎസ് ധോണി & സുരേഷ് റെയ്‌ന (ചെന്നൈ സൂപ്പര്‍ കിങ്‌സ്) എന്നിവരാണ് ഒരു ടീമിനായി 4000ത്തിന് മുകളില്‍ നേടിയിട്ടുള്ളവര്‍.

Story first published: Wednesday, April 28, 2021, 22:05 [IST]
Other articles published on Apr 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+