For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മലാന്‍ ഇല്ല, പകരം സൗത്താഫ്രിക്കന്‍ താരം മര്‍ക്രാം പഞ്ചാബ് കിങ്‌സില്‍

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് മലാന്റെ പിന്‍മാറ്റം

1

യുഎഇ വേദിയാവുന്ന ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങളില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി പിന്‍മാറിയ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. സൗത്താഫ്രിക്കയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍ എയ്ഡന്‍ മര്‍ക്രാമാണ് പകരക്കാരനായി പഞ്ചാബ് ടീമിലെത്തിയിരിക്കുന്നത്. പഞ്ചാബ് കിങ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ഇക്കാര്യമറിയിച്ചത്. സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ ഡേവിഡ് മലാനു പകരമെത്തിയ ഞങ്ങളുടെ പുതിയ അംഗം എയ്ഡന്‍ മര്‍ക്രാമിനെ സ്വാഗതം ചെയ്യുകയാണെന്നായിരുന്നു പഞ്ചാബിന്റെ ട്വീറ്റ്.

ഐസിസിയുടെ ടി20 ലോകകപ്പ്, ആഷസ് ടെസ്റ്റ് പരമ്പര എന്നിവയ്ക്കു മുമ്പായി കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കുന്നതിനായി പിന്‍മാറിയ ഡേവിഡ് മലാനു പകരം മര്‍ക്രാം ടീമിലേക്കു വന്നിരിക്കുകയാണെന്നു പഞ്ചാബ് കിങ്‌സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഐപിഎല്ലില്‍ മലാന്റെ കന്നി സീസണ്‍ കൂടിയായിരുന്നു ഇത്തവണത്തേത്. ലേലത്തില്‍ 1.5 കോടിക്കാണ് അദ്ദേഹത്തെ പഞ്ചാബ് സ്വന്തം കൂടാരത്തിലേക്കു കൊണ്ടു വന്നത്. ഇന്ത്യയില്‍ നടന്ന ആദ്യഘഘട്ടത്തില്‍ ഒരു മല്‍സരത്തില്‍ മാത്രമേ മലാനു കളിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ. ഈ മല്‍സരത്തില്‍ 25 റണ്‍സാണ് അദ്ദേഹം നേടിയത്.

2

മലാനെപ്പോലെ തന്നെ മികവുറ്റ ബാറ്റ്‌സ്മാനാണ് ഇപ്പോള്‍ പകരക്കാരനായി വന്നിരിക്കുന്ന മര്‍ക്രാം. സൗത്താഫ്രിക്കന്‍ താരത്തിനും ഐപിഎല്ലില്‍ ഇതു ആദ്യ ഊഴമാണ്. ടി20യില്‍ മികച്ച റെക്കോര്‍ഡാണ് 26 കാരനായ മര്‍ക്രാമിനുള്ളത്. 52 ഇന്നിങ്‌സുകളില്‍ നിന്നും 30.50 ശരാശരിയില്‍ 1403 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. പേസ്, സ്പിന്‍ ബൗളിങിനെ ഒരുപോലെ നേരിടാന്‍ മിടുക്കനായ മര്‍ക്രാം ബാക്ക് ഫൂട്ടില്‍ വളരെ ശക്തനുമാണ്. ക്രിക്കറ്റ് നിഖണ്ഡുവിലെ ഷോട്ടുകളല്ലാം അദ്ദേഹത്തിന്റെ പക്കലുണ്ട്. മര്‍ക്രാമിന്റെ കവര്‍ ഡ്രൈവുകള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ക്ലാസിക്ക് കവര്‍ ഡ്രൈവുകള്‍ക്കു ഒപ്പം നിര്‍ത്താവുന്നതാണ്. മനോഹരമായ സ്‌ക്വയര്‍ കട്ടുകുകളും മര്‍ക്രാമിന്റെ ബാറ്റിങ് പാടവം അടിവരയിടുന്നു. സൗത്താഫ്രിക്കയുടെ അടുത്ത ക്യാപ്റ്റനെന്നു പോലും ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് അദ്ദേഹം.

ടി20യിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ വെസ്റ്റ് ഇന്‍ഡീസിനെതിരേ സൗത്താഫ്രിക്ക പരമ്പര നേടിയതിനു പിന്നാലെയാണ് മര്‍ക്രാമിനു ഐപിഎല്ലിലേക്കു ക്ഷണം ലഭിച്ചിരിക്കുന്നത്. പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. റണ്‍വേട്ടയില്‍ മര്‍ക്രാം മൂന്നാംസ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ദേശീയ ടീമിനായി 13 ടി20കളിലാണ് അദ്ദേഹം ഇതുവരെ കളിച്ചത്. 150നടുത്ത് സ്‌ട്രൈക്ക് റേറ്റോടെ 34 ശരാശരിയില്‍ 405 റണ്‍സും മര്‍ക്രാം നേടി.

കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് ഈ സീസണില്‍ കന്നിക്കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആദ്യ ഘട്ട മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തായിരുന്നു പഞ്ചാബ്. എട്ടു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച അവര്‍ അഞ്ചെണ്ണത്തില്‍ പരാജയമേറ്റു വാങ്ങുകയായിരുന്നു. പ്ലേഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ശേഷിച്ച ആറു മല്‍സരങ്ങള്‍ അവര്‍ക്കു നിര്‍ണായകമാണ്. കഴിഞ്ഞ സീസണിലും പഞ്ചാബിനു പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

പഞ്ചാബിന്റെ രണ്ടാംഘട്ട മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍

21-09-21 പഞ്ചാബ് കിങ്‌സ് x രാജസ്ഥാന്‍ റോയല്‍സ് (രാത്രി 7.30, ദുബായ്)
25-09-21 പഞ്ചാബ് കിങ്‌സ് x സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (രാത്രി 7.30, ഷാര്‍ജ)
28-09-21 പഞ്ചാബ് കിങ്‌സ് x മുംബൈ ഇന്ത്യന്‍സ് (രാത്രി 7.30, അബുദാബി)
01-10-21 പഞ്ചാബ് കിങ്‌സ് x കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (രാത്രി 7.30, ദുബായ്)
03-10-21 പഞ്ചാബ് കിങ്‌സ് x റോയല്‍ ചാഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (വൈകീട്ട് 3.30, ഷാര്‍ജ)
07-10-21 പഞ്ചാബ് കിങ്‌സ് x ചെന്നൈ സൂപ്പര്‍ കിങ്‌സ് (വൈകീട്ട് 3.30, ദുബായ്)

Story first published: Saturday, September 11, 2021, 18:36 [IST]
Other articles published on Sep 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+