Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ശൈലി മാറ്റിയോ, എന്തുകൊണ്ട് സ്ലോ ഇന്നിങ്‌സ്? വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ലോ സ്‌കോറിങ് മല്‍സരത്തില്‍ ടീമിന മാച്ച് വിന്നിങ് ഇന്നിങ്‌സുമായി രാജസ്ഥാന്‍ റോയല്‍സിനെ വിജയതീരത്ത് അടുപ്പിച്ചതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍. എന്നാല്‍ പതിവു ശൈലിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ശൈലിയാണ് അദ്ദേഹം ഈ മല്‍സസരത്തില്‍ ബാറ്റ് വീശിയത്.

അതിവേഗം റണ്‍സ് വാരിക്കൂട്ടി ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച് ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സഞ്ജുവിനെയല്ല ഈ മല്‍സരത്തില്‍ കണ്ടത്. പകരം ഒരു ക്യാപ്റ്റന്റെ പക്വതയോടെ ക്ഷമാപൂര്‍വ്വം സിംഗിളും ഡബിളുമെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുന്ന സഞ്ജുവിന്റെ മറ്റൊരു വേര്‍ഷനാണ് ഈ കളിയില്‍ കാണാനായത്.

 41 ബോളില്‍ 42 റണ്‍സ്

41 ബോളില്‍ 42 റണ്‍സ്

രാജസ്ഥാന്‍ ആറു വിക്കറ്റിനു ജയിച്ച കളിയില്‍ സഞ്ജു പുറത്താവാതെ 42 റണ്‍സാണ് നേടിയത്. എന്നാല്‍ ഇതിനായി അദ്ദേഹം നേരിട്ടത് 41 ബോളുകളാണ്. രണ്ടു ബൗണ്ടറികളും ഒരേയൊരു സിക്‌സറും മാത്രമേ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. അതായത് ആകെ നേടിയ 42 റണ്‍സില്‍ 28 റണ്‍സും സഞ്ജു ഓടിയെടുത്തതാണെന്നു ചുരുക്കം.
134 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ 3.2 ഓവറില്‍ ഒന്നിന് 21 റണ്‍സെടുത്തു നില്‍ക്കെയാണ് സഞ്ജു മൂന്നാമനായി ക്രീസിലെത്തിയത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് പരമാവധി റണ്‍സ് നേടാനായിരുന്നു അദ്ദേഹം തുടക്കം മുതല്‍ ശ്രമിച്ചത്. മുന്‍ മല്‍സരങ്ങളിലേതു പോലെ അനാവശ്യ ധൃതി കാണിച്ച് വിക്കറ്റ് വലിച്ചെറിയാതിരിക്കാന്‍ സഞ്ജു പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. യശസ്വി ജയ്‌സ്വാളിനൊപ്പം രണ്ടാം വിക്കറ്റില്‍ 19ഉം മൂന്നാം വിക്കറ്റില്‍ ശിവം ദുബെയ്‌ക്കൊപ്പം 45ഉം നാലാം വിക്കറ്റില്‍ രാഹുല്‍ തെവാത്തിയക്കൊപ്പം 15ഉം അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മില്ലര്‍ക്കൊപ്പം 34ഉം റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിന്റെ വിജയം പൂര്‍ത്തിയാക്കും വരെ സഞ്ജു ക്രീസില്‍ തുടര്‍ന്നു.

 സാഹചര്യം ആവശ്യപ്പെട്ടു

സാഹചര്യം ആവശ്യപ്പെട്ടു

എന്തുകൊണ്ടായിരുന്നു ബാറ്റിങില്‍ ഇങ്ങനെയൊരു സമീപനം താന്‍ സ്വീകരിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തമൊരു ബാറ്റിങായിരുന്നു മല്‍സരത്തില്‍ സാഹചര്യം എന്നോടു ആവശ്യപ്പെട്ടത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ പഠിച്ചിട്ടുള്ള കാര്യം കൂടിയാണിത്. നിങ്ങള്‍ അതിവേഗ ഫിഫ്റ്റിയടിച്ചിട്ടും ടീം വിജയിച്ചില്ലെങ്കില്‍ അതു വളരെ നിരാശയുണ്ടാക്കുമെന്നും സഞ്ജു പറഞ്ഞു.
കഴിഞ്ഞ നാല്- അഞ്ച് മല്‍സരങ്ങളായി ഞങ്ങളുടെ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബൗളിങില്‍ എനിക്കു ഒരുപാട് ഓപ്ഷനുകളുണ്ട്. ടീമിനെ നയിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

 സക്കരിയ തീര്‍ത്തും വ്യത്യസ്തന്‍

സക്കരിയ തീര്‍ത്തും വ്യത്യസ്തന്‍

യുവ ഇടംകൈയന്‍ പേസര്‍ ചേതന്‍ സക്കരിയയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് സഞ്ജുവിനുള്ളത്. അവന്‍ വളരെ വ്യത്യസ്തനായ വ്യക്തിയാണ്. എല്ലായ്‌പ്പോഴും സന്തോഷവാനായിരിക്കുന്ന, തമാശകള്‍ പറയുന്ന പ്രകൃതമാണ്. ഗ്രൗണ്ടില്‍ നിങ്ങള്‍ പുറമെ കാണുന്ന അതേ വ്യക്തി തന്നെയാണ് അവന്‍ അകത്തും. ഭാവിയിയില്‍ ഒരുപാട് മല്‍സരങ്ങള്‍ അവന്‍ ഞങ്ങളെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം രാജസ്ഥാന്റെ ആദ്യ വിജയമായിരുന്നു കൊല്‍ക്കത്തയ്‌ക്കെതിരേയുള്ളത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന അവര്‍ ഈ ജയത്തോടെ ആറാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

Story first published: Sunday, April 25, 2021, 0:15 [IST]
Other articles published on Apr 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+