Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വാംഖഡെയില്‍ ഗില്‍ വാഴില്ല! വീണ്ടും തെളിഞ്ഞു- ദയനീയ പ്രകടനം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ വാഴാത്ത വേദിയാണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയമെന്നു ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ റണ്ണൊഴുകുന്ന പിച്ചുകളിലൊന്നായ വാംഖഡെയില്‍ പക്ഷെ ഗില്‍ റണ്ണെടുക്കാനാവാതെ വലയുകയാണ്. ഇവിടെ തുടര്‍ച്ചയായി നാലാമത്തെ ഇന്നിങ്‌സാണ് താരം ഫ്‌ളോപ്പായത്.

1

രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ 11 റണ്‍സ് മാത്രമേ ഗില്ലിനു നേടാനായുള്ളൂ. 19 ബോളില്‍ ഒരു ബൗണ്ടറി മാത്രമേ താരത്തിനു പായിക്കാനായുള്ളൂ. ആറാം ഓവറില്‍ റണ്ണൗട്ടായാണ് ഗില്‍ ക്രീസ് വിട്ടത്. മുസ്തഫിസുര്‍ റഹ്മാന്റെ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ട ശേഷം ഗില്‍ ഇല്ലാത്ത സിംഗിളിനായി ഓടുകയായിരുന്നു. കവറിലേക്കു ഷോട്ട് പായിച്ച ശേഷം സിംഗിളിനായി ഓടിയ ഗില്ലിനെ ജോസ് ബട്‌ലര്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു.

വാംഖഡെയില്‍ ഐപിഎല്ലില്‍ ഇതുവരെ കളിച്ച നാല് ഇന്നിങ്‌സുകളെടുത്താല്‍ ഗില്‍ എല്ലാത്തിലും ഫ്‌ളോപ്പായിരുന്നു. 2018ല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഇവിടെ അഞ്ചു ബോളില്‍ ഏഴു റണ്‍സ് മാത്രമാണ് താരം നേടിയത്. 2019ല്‍ മുംബൈയ്‌ക്കെതിരേ 16 ബോളില്‍ ഒമ്പത് റണ്‍സിന് ഗില്‍ പുറത്തായി. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയും ഗില്‍ വാംഖഡെയില്‍ കളിച്ചു. അന്നു ഗോള്‍ഡന്‍ ഡെക്കായാണ് താരം ക്രീസ് വിട്ടത്. രാജസ്ഥാനെതിരേ നേടിയ 11 റണ്‍സ് കഴിഞ്ഞ നാല് ഇന്നിങ്‌സുകളില്‍ ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ്. വാംഖഡെയില്‍ 6.75 എന്ന ദയനീയ ശരാശരിയില്‍ 27 റണ്‍സ് മാത്രമാണ് ഇതുവരെ കളിച്ച നാലു ഇന്നിങ്‌സുകളില്‍ ഗില്‍ നേടിയിട്ടുള്ളത്. 65.85 എന്ന മോശം സ്‌ട്രൈക്ക് റേറ്റാണ് താരത്തിനു ഈ സ്‌റ്റേഡിയത്തിലേത്.

അതേസമയം, ഈ സീസണില്‍ ഗില്ലിന്റെ മോശം ഫോം കെകെആറിനു തലവേദനായി മാറിയിരിക്കുകയാണ്. കളിച്ച അഞ്ചു ഇന്നിങ്‌സുകളിലും ഒരു ഫിഫ്റ്റി പോലും താരം നേടിയിട്ടില്ല. ഒരു തവണ മാത്രമാണ് ഗില്‍ 30 പ്ലസ് സ്‌കോര്‍ നേടിയത്. സണ്‍റൈേേസഴ്‌സ് ഹൈദരാബാദിനെതിരായ സീസണിലെ ആദ്യ മല്‍സരത്തില്‍ 13 ബോളില്‍ 15 റണ്‍സാണ് ഗില്‍ സ്‌കോര്‍ ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാമത്തെ കളിയിലാണ് സീസണില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് കണ്ടത്. 24 ബോളില്‍ 33 റണ്‍സെടുത്ത് ഗില്‍ ക്രീസ് വിടുകയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മൂന്നാം മല്‍സരത്തില്‍ അതിവേഗ ഇന്നിങ്‌സ് കളിച്ച ഗില്‍ വെറും ഒമ്പത് ബോളില്‍ 21 റണ്‍സ് അടിച്ചെടുത്ത് മടങ്ങി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ നാലാമത്തെ മല്‍സരത്തില്‍ അദ്ദേഹം പക്ഷെ ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു.

Story first published: Saturday, April 24, 2021, 20:47 [IST]
Other articles published on Apr 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+