IPL 2021: ഫ്രാഞ്ചൈസികളെ ഞെട്ടിച്ച നഷ്ടങ്ങള്‍! നികത്തുക അസാധ്യം- രാജസ്ഥാന് ഇരട്ടപ്രഹരം
ഐപിഎല്ലിന്റെ 14ാം സീസണ്‍ ആരംഭിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ചില ഫ്രാഞ്ചൈസികള്‍ക്കു വലിയ നഷ്ടമാണ് ഇതിനകം ഉണ്ടായിട്ടുള്ളത്. ടീമിലെ ചില നിര്‍ണായ താരങ്ങളുടെ പിന്‍മാറ്റമാണ് ടീമുകള്‍ക്കു അപ്രതീക്ഷിത ഷോക്കായി മാറിയത്. പിന്‍മാറിയ താരങ്ങള്‍ക്കു പകരക്കാരെ കണ്ടെത്തുകയെന്നത് എളുപ്പമുള്ള കാര്യവുമല്ല.
ഈ നഷ്ടങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്കു സീസണില്‍ വന്‍ ആഘാതമായി മാറുമോയെന്നു സീസണിനു ശേഷം മാത്രമേ വ്യക്തമായി പറയാന്‍ കഴിയൂ. എങ്കിലും നിലവിലെ സാഹചര്യത്തില്‍ നഷ്ടങ്ങള്‍ ടീമുകളെ തളര്‍ത്തിയിട്ടുണ്ട്. വിവിധ ഫ്രാഞ്ചൈസികള്‍ക്കേറ്റ വന്‍ തിരിച്ചടികള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ശ്രേയസ് അയ്യര്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)
നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ശ്രേയസ് അയ്യരിനെയാണ് കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഈ സീസണില്‍ നഷ്ടമായത്. ഒരു മല്‍സരം പോലും കളിക്കാനാവാതെയാണ് യുവതാരത്തിന്റെ പിന്‍മാറ്റം.
ഇംഗ്ലണ്ടിനെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ കളിക്കവെയായിരുന്നു ശ്രേയസിന്റെ തോളിനു സാരമായി പരിക്കേറ്റത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായി വിശ്രമിക്കുന്ന അദ്ദേഹത്തിനു മൂന്നു മാസമെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് വിവരം. ശ്രേയസിനു പകരം റിഷഭ് പന്താണ് ഡിസിയെ ഈ സീസണില്‍ നയിക്കുന്നത്.

ജോഫ്ര ആര്‍ച്ചര്‍ (രാജസ്ഥാന്‍ റോയല്‍സ്)
മലയാളി താരം സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സിനു ഈ സീസണിനു മുമ്പേറ്റ ആഘാതമായിരുന്നു ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പിന്‍മാറ്റം. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയാണ് ആര്‍ച്ചര്‍ക്കു പരിക്കേറ്റത്. തുടര്‍ന്നു ഐപിഎല്ലില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. എങ്കിലും സീസണിന്റെ രണ്ടാം പകുതിയില്‍ ആര്‍ച്ചര്‍ മടങ്ങി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പില്ല.
നിലവില്‍ ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമത്തിലാണ് ആര്‍ച്ചര്‍. ഈ സീസണില്‍ അദ്ദേഹം മടങ്ങിയെത്തുകയാണെങ്കില്‍ അതു രാജസ്ഥാനു വലിയ മുതല്‍ക്കൂട്ടായി മാറും.

ബെന്‍ സ്റ്റോക്‌സ് (രാജസ്ഥാന്‍ റോയല്‍സ്)
ജോഫ്ര ആര്‍ച്ചറിനെ നഷ്ടമായ ശേഷം രാജസ്ഥാനേറ്റ അടുത്ത ആഘാതമാണ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പിന്‍മാറ്റം. പഞ്ചാബ് കിങ്‌സിനെതിരേയുള്ള സീസണിലെ ആദ്യ മല്‍സരത്തിനിടെയായിരുന്നു ഫീല്‍ഡിങിനിടെ സ്റ്റോക്‌സിന്റെ കൈവിരലിനു പൊട്ടലേറ്റത്.
ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഡൈവ് ചെയ്തപ്പോഴായിരുന്നു അദ്ദേഹത്തിനു പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണെന്നു പരിശോധനയില്‍ വ്യക്തമായതോടെ സ്റ്റോക്‌സിനു നാട്ടിലേക്കു മടങ്ങേണ്ടി വന്നിരിക്കുകയാണ്.

മിച്ചെല്‍ മാര്‍ഷ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)
ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ഈ സീസണി മുമ്പ് ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷിനെ നഷ്ടമായിരുന്നു. ടൂര്‍ണമെന്റിനു ദിവസങ്ങള്‍ക്കു മുമ്പാണ് താന്‍ വിട്ടുനില്‍ക്കുന്നതായി താരം അറിയിച്ചത്. ദീര്‍ഘനാള്‍ ബയോ ബബ്‌ളിനകത്തു കഴിയുന്നതിലുള്ള ബുദ്ധിമുട്ട് കാരണമാണ് താന്‍ പിന്‍മാറുന്നതെന്നായിരുന്നു മാര്‍ഷ് വ്യക്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പരിക്കു കാരണം തുടക്കത്തില്‍ തന്നെ പിന്‍മാറേണ്ടി വന്ന താരം കൂടിയാണ് അദ്ദേഹം.
ഓസീസ് താരത്തിനു പകരം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയിയെ എസ്ആര്‍എച്ച് ടീമിലേക്കു കൊണ്ടു വന്നിരുന്നു. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്നു റോയ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications