For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റെയ്‌നയെ വീഴ്ത്തി ഗബ്ബാറിന്റെ കുതിപ്പ്, ഇനി രണ്ടാമന്‍- മുന്നില്‍ കോലി മാത്രം!

ടൂര്‍ണമെന്റിലെ രണ്ടാമത്തെ റണ്‍വേട്ടക്കാരനായി ധവാന്‍ മാറ്ി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയുള്ള ഇന്നിങ്‌സോടെ വമ്പന്‍ നേട്ടത്തിന് അവര്‍ഹനായിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് അദ്ദേഹം. നേരത്തേ രണ്ടാംസ്ഥാനത്തിനു അവകാശിയായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ ധവാന്‍ കടത്തിവെട്ടി.

1

5489 റണ്‍സായിരുന്നു റെയ്‌നയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇതാണ് ആരാധകരുടെ സ്വന്തം ഗബ്ബാര്‍ തിരുത്തിയത്. 5508 റണ്‍സാണ് ധവാന്റെ സമ്പാദ്യം. 183 മല്‍സരങ്ങളില്‍ നിന്നാണ് 34.86 ശരാശരിയില്‍, 127.14 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. രണ്ടു സെഞ്ച്വറികളും 43 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ധവാന്റെ രണ്ടു സെഞ്ച്വറികളും കഴിഞ്ഞ സീസണിലായിരുന്നു.

ഇനി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി മാത്രമേ റണ്‍വേട്ടയില്‍ ധവാന് മുന്നിലുള്ളൂ. 6041 റണ്‍സുമായാണ് കോലി ടൂര്‍ണമെന്റിലെ ബാറ്റിങ് കിങെന്ന പദവി അലങ്കരിക്കുന്നത്. ധവാന്‍, റെയ്‌ന എന്നിവര്‍ കഴിഞ്ഞാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (5447 റണ്‍സ്), മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ (5445), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇതിഹാസ താരം എബി ഡിവില്ലിയേ്‌സ് (5053) എന്നിവരാണ് നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍.

കൊല്‍ക്കത്തയ്‌ക്കെതിരേ ഡിസി ഏഴു വിക്കറ്റിന്റെ അനായാസ വിജയം കൊയ്ത മല്‍സരത്തില്‍ 46 റണ്‍സാണ് ധവാന്‍ നേടിയത്. 47 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഇതോടെ ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ധവാന്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ബുധനാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഫഫ് ഡുപ്ലെസി ധവാന്റെ പക്കലായിരുന്ന ഓറഞ്ച് ക്യാപ്പ് പിടിച്ചെടുത്തിരുന്നു. ഇതാണ് ഒരു ദിവസം കൊണ്ടു തന്നെ ഗബ്ബാര്‍ തിരിച്ചുവാങ്ങിയിരിക്കുന്നത്.

2

ഏഴു മല്‍സരങ്ങളില്‍ നിന്നും 311 റണ്‍സാണ് ഇപ്പോള്‍ ധവാന്റെ സമ്പാദ്യം. 44.42 ശരാശരിയില്‍ 131.77 സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. 270 റണ്‍സാണ് രണ്ടാംസ്ഥാനത്തുള്ള ഡുപ്ലെസിയുടെ സമ്പാദ്യം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ വെടിക്കെട്ട് ഇന്നിങ്‌സോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ (269 റണ്‍സ്) മൂന്നാംസ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (240), രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ (229) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

Story first published: Thursday, April 29, 2021, 23:40 [IST]
Other articles published on Apr 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+