Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രണ്ടാംഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ത്തന്നെ, സ്ഥിരീകരിച്ച് ബിസിസിഐ

മുംബൈ: ഐപിഎല്ലിന്റെ 14ാം സീസണിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ തന്നെ നടക്കും. ഇന്നു ചേര്‍ന്ന ബിസിസിഐ യോഗത്തിനു ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചത്. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായിരിക്കും മല്‍സരങ്ങള്‍. 31 മല്‍സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. ഇന്ത്യയില്‍ നടന്ന സീസണില്‍ 29 മല്‍സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. ഇതിനിടെയാണ് ചില ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

IPL 2021 to restart at UAE | Oneindia Malayalam
1

ഇന്നു വിര്‍ച്വലായി ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിനു നേതൃത്വം നല്‍കിയത് പ്രസിഡന്റ് സൗരവ് ഗാംഗുലിയായിരുന്നു. രണ്ടാം ഘട്ട മല്‍സരങ്ങളില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം നില്‍ക്കുന്നുണ്ട്. താരങ്ങളെ വിട്ടുനല്‍കാന്‍ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടു അഭ്യര്‍ഥിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ഐപിഎല്‍ രണ്ടാംഘട്ട മല്‍സരങ്ങളുമായി ബന്ധപ്പെട്ട് യുഎഇയിലെ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡുമായി (ഇസിബി) സംസാരിച്ചിരുന്നു. ശേഷിച്ച മല്‍സരങ്ങള്‍ക്കു വേദിയാവുന്നതില്‍ അവര്‍ക്കു സന്തോഷമുണ്ട്. ഇനി വിദേശ താരങ്ങളുടെ പങ്കാൡത്തം സംബന്ധിച്ച് വിദേശ ക്രിക്കറ്റ് ബോര്‍ഡുകളുമായി ബിസിസിഐ സംസാരിക്കും. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കളിക്കുമെന്നാണ് വിവരം. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചാണ് സംശയമുള്ളത്. അതു പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തും. രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കാി 25 ദിവസത്തെ വിന്‍ഡോയാണ് നോക്കി വച്ചിരിക്കുന്നതെന്നും ഒരു ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

അതേസമയം, ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനെക്കുറിച്ചും ബിസിസിഐ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ടൂര്‍ണമെന്റ് ഇവിടെ തന്നെ നടത്താനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കുറച്ചുകൂടി സമയം നല്‍കാന്‍ ഐസിസിയോടു ബിസിസിഐ ആവശ്യപ്പെടുകയും ചെയ്യും. ഒക്ടോബര്‍ 18 മുതലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനം കൈക്കൊള്ളാനാണ് ബിസിസിഐ ആലോചിക്കുന്നത്. ടി20 ലോകകപ്പിന്റെ വേദിയുമായി ബന്ധപ്പെട്ട് ജൂണ്‍ ഒന്നിന് ഐസിസി യോഗം ചേരുന്നുണ്ട്.

Story first published: Saturday, May 29, 2021, 13:36 [IST]
Other articles published on May 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+