Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സീസണില്‍ 'ഹാഫ്‌ടൈം', വമ്പന്‍ റെക്കോര്‍ഡുകള്‍ ഇനിയും പിറക്കാം- ഏതൊക്കെയെന്നറിയാം

ഐപിഎല്ലിന്റെ 14ാം സീസണിന്റെ ആദ്യ പകുതി പിന്നിട്ടിരിക്കുകയാണ്. ഇതുവരെയുള്ള മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ചില വമ്പന്‍ റെക്കോര്‍ഡുകള്‍ക്കു ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായിരുന്നു. വിരാട് കോലിയുടെ 6000 റണ്‍സ്, എബി ഡിവില്ലിയേഴ്‌സിന്റെ 500 റണ്‍സ്, ഡേവിഡ് വാര്‍ണറുടെ 50ാം ഫിഫ്റ്റി എന്നിങ്ങനെ നിര നീളുകയാണ്. സീസണില്‍ ഇനി വരാനിരിക്കുന്ന മല്‍സരങ്ങളിലും ചില വമ്പന്‍ റെക്കോര്‍ഡുള്‍ പിറക്കാനിടയുണ്ട്. ഇവ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ക്രിസ് ഗെയ്ല്‍ (പിബികെഎസ്)

ക്രിസ് ഗെയ്ല്‍ (പിബികെഎസ്)

പഞ്ചാബ് കിങ്‌സിന്റെ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഐപിഎല്ലില്‍ 5000 റണ്‍സെന്ന നേട്ടത്തിന് അരികിലാണ്. ടൂര്‍ണമെന്റില്‍ ഇതിനകം തന്നെ പല വമ്പന്‍ റെക്കോര്‍ഡുകള്‍ക്കും അവകാശിയാണ് വിന്‍ഡീസ് ഇതിഹാസം. ഇനി 5000 റണ്‍സ് കൂടി തികയ്ക്കാനായാല്‍ ഈ നേട്ടത്തിലെത്തിയ മൂന്നാമത്തെ വിദേശ താരമായി ഗെയ്ല്‍ മാറും. 139 മല്‍സരങ്ങളില്‍ നിന്നും 4937 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

 അമിത് മിശ്ര (ഡിസി)

അമിത് മിശ്ര (ഡിസി)

ഐപിഎല്ലിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനെന്ന വമ്പന്‍ റെക്കോര്‍ഡിന് കൈയെത്തുംദൂരത്താണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ അമിത് മിശ്ര. ഈ നേട്ടം കുറിക്കാന്‍ അദ്ദേഹത്തിനു വേണ്ടത് വെറും അഞ്ചു വിക്കറ്റുകളാണ്. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്കയുടെ (170 വിക്കറ്റ്) പേരിലാണ് റെക്കോര്‍ഡ്. 165 വിക്കറ്റുകളോടെയാണ് മിശ്ര തൊട്ടു പിറകില്‍ നില്‍ക്കുന്നത്. ഈ സീസണില്‍ നാലു മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം ആറു വിക്കറ്റുകളെടുത്തിരുന്നു.

 ഭുവനേശ്വര്‍ കുമാര്‍ (എസ്ആര്‍എച്ച്)

ഭുവനേശ്വര്‍ കുമാര്‍ (എസ്ആര്‍എച്ച്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഐപിഎല്ലില്‍ 150 വിക്കറ്റുകളെന്ന നാഴികക്കല്ലിന് അരികിലാണ്. 11 വിക്കറ്റുകള്‍ കൂടി നേടാനായാല്‍ അദ്ദേഹത്തിനു ഈ നേട്ടത്തിന് അവകാശിയാവാം. നിലവില്‍ അഞ്ചു താരങ്ങള്‍ക്കു മാത്രമേ ഐപിഎല്ലില്‍ 150 വിക്കറ്റുകള്‍ക്കു മുകളില്‍ വീഴ്ത്താനായിട്ടുള്ളൂ.

 എബി ഡിവില്ലിയേഴ്‌സ് (ആര്‍സിബി)

എബി ഡിവില്ലിയേഴ്‌സ് (ആര്‍സിബി)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് ഈ സീസണില്‍ ഇതിനകം 5000 റണ്‍സെന്ന നേട്ടത്തിലെത്തിയിരുന്നു. ഇനി അദ്ദേഹത്തിന്റെ ലക്ഷ്യം 250 സിക്‌സറുകളാണ്. വെറും അഞ്ചു സിക്‌സറുകള്‍ മാത്രമാണ് മിസ്റ്റര്‍ 360ക്കു ഈ റെക്കോര്‍ഡിലെത്താന്‍ ആവശ്യമായുള്ളത്. നിലവില്‍ ക്രിസ് ഗെയ്ല്‍ (356 സിക്‌സര്‍) കഴിഞ്ഞാല്‍ ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകളടിച്ച രണ്ടാമത്തെ താരം കൂടിയാണ് എബിഡി.

 ക്രിസ് മോറിസ് (ആര്‍ആര്‍)

ക്രിസ് മോറിസ് (ആര്‍ആര്‍)

ഐപിഎല്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്കു രാജസ്ഥാന്‍ റോയല്‍സിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് തന്റെ മൂല്യത്തിനൊത്ത പ്രകടനമാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി തികയ്ക്കാന്‍ അദ്ദേഹത്തിന് ഇനി ഒമ്പത് വിക്കറ്റുകള്‍ മാത്രം മതി. 76 മല്‍സരങ്ങളില്‍ നിന്നും 91 വിക്കറ്റുകളാണ് മോറിസിന്റെ സമ്പാദ്യം.

Story first published: Monday, May 3, 2021, 15:26 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+