Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ടീം പദ്ധതികളില്‍ സിഎസ്‌കെ ഇനിയും ഒന്നാം നമ്പറായി തുടരും- സ്‌കോട്ട് സ്‌റ്റൈറിസ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കളിച്ച ഏഴ് മത്സരത്തില്‍ അഞ്ചിലും ജയിച്ച് ടീം രണ്ടാം സ്ഥാനത്തായിരുന്നു. ടീമിലെ എല്ലാവരും നന്നായി ബാറ്റ് ചെയ്യുന്നവരെന്ന നിലയില്‍ ഏറ്റവും കരുത്തുറ്റ താരനിരതന്നെ സിഎസ്‌കെയ്ക്കുണ്ടായിരുന്നു. ടീമിന്റെ പദ്ധതികള്‍ കളത്തില്‍ നടപ്പിലാക്കാന്‍ കെല്‍പ്പുള്ള നിര ഇത്തവണ ടീമിനൊപ്പമുണ്ടായിരുന്നുവെന്ന് തന്നെ പറയാം.

സിഎസ്‌കെ

ഏത് വലിയ എതിരാളികളെയും കുടുക്കുന്ന ടീം തന്ത്രങ്ങളാണ് സിഎസ്‌കെയുടേത്. എംഎസ് ധോണി എന്ന നായകന്റെ മികവ് കൂടി ചേരുമ്പോള്‍ സിഎസ്‌കെ എതിരാളികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന നിരയായിത്തന്നെ മാറും. ഇപ്പോഴിതാ സാങ്കേതിക മികവില്‍ ഇനിയും സിഎസ്‌കെ ഒന്നാം നമ്പര്‍ ടീമായി തുടരുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സിഎസ്‌കെ താരവും ന്യൂസീലന്‍ഡ് ഓള്‍റൗണ്ടറുമായ സ്‌കോട്ട് സ്‌റ്റൈറിസ്.

സിഎസ്‌കെ

'എംഎസ് ധോണിയുടെ നായകനെന്ന നിലയിലെ പ്രകടനം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയാണ്.കളത്തിനകത്തും പുറത്തും അത്രയും മികച്ച പ്രകടനമാണ് ധോണി കാഴ്ചവെക്കുന്നത്. അവസാന വര്‍ഷം സംഭവിച്ചത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ധോണി ശ്രദ്ധിച്ചു. അതിനായി ടീമില്‍ മാറ്റം വരുത്തി അത് ഫലം കാണുകയും ചെയ്തു. സാങ്കേതികമായി സിഎസ്‌കെ ഇനിയും ഏറെ വര്‍ഷം ഒന്നാം നമ്പര്‍ ടീമായി തുടരുമെന്നാണ് എനിക്ക് തോന്നുന്നത്'-സ്‌റ്റൈറിസ് പറഞ്ഞു.

സിഎസ്‌കെ

സിഎസ്‌കെ പവര്‍പ്ലേയില്‍ വിക്കറ്റ് നേടുകയും മധ്യനിരയില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കുകയും ചെയ്യുന്നു. സാം കറാറും ദീപക് ചഹാറും ന്യൂബോളില്‍ പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിയുന്ന ബൗളര്‍മാരാണ്. ഇവരുടെ കൂട്ടുകെട്ട് ടീമില്‍ വളരെ നിര്‍ണ്ണായകമായതെന്നാണ് കരുതുന്നതെന്നും സ്റ്റൈറിസ് പറഞ്ഞു. താരങ്ങളെ മികവ് അറിഞ്ഞ് ഉപയോഗിക്കുന്നതിനും ധോണിക്ക് അസാമാന്യ പാഠവമുണ്ട്.

സിഎസ്‌കെ

മോയിന്‍ അലിയെ ഇത്തവണ സിഎസ്‌കെ ഉപയോഗിച്ചത് അതിന് ഉദാഹരമാണ്. ആര്‍സിബിക്കൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയ മോയിന്‍ അലിയെ ഇത്തവണ മൂന്നാം നമ്പറില്‍ സിഎസ്‌കെ ഉപയോഗിച്ചതോടെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് കണ്ടത്. വെടിക്കെട്ട് അര്‍ധ സെഞ്ച്വറി പ്രകടനത്തോടൊപ്പം മധ്യനിരയില്‍ വിക്കറ്റ് നേടുന്നതിലും മോയിന്‍ അലി ഇത്തവണ മികവ് കാട്ടി.

സിഎസ്‌കെ

രവീന്ദ്ര ജഡേജയുടെ പ്രകടനത്തെയും സ്റ്റൈറിസ് അഭിനന്ദിച്ചു. 'സിഎസ്‌കെയിലെ ജഡജേയുടെ റോള്‍ എനിക്ക് വളരെ ഇഷ്ടമാണ്. ഇത്തവണ സിഎസ്‌കെ കിരീടം നേടിയാല്‍ ജഡേജ എംവിപി അവാര്‍ഡ് നേടണമെന്നാണ് എന്റെ ആഗ്രഹം. നിലവിലെ ഫീല്‍ഡര്‍മാരിലെ ഏറ്റവും മികച്ചവനാണവന്‍. പ്രത്യേകിച്ച് സ്റ്റംപില്‍ നേരിട്ട് എറിഞ്ഞ് കൊള്ളിക്കാനുള്ള മികവ്. വിക്കറ്റ് വീഴ്ത്താന്‍ തുടങ്ങിയാല്‍ അത് തുടരുന്നവനാണവന്‍'-സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, May 9, 2021, 17:30 [IST]
Other articles published on May 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+