Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഓരോ ടീമിനെയും സിംപിളായി എങ്ങനെ പറയാം? ഇതു സ്‌റ്റൈറിസ് സ്‌പെഷ്യല്‍

1

ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തില്‍ മല്‍സരിക്കാനിറങ്ങുന്ന എട്ടു ഫ്രാഞ്ചൈസികളെയും കുറിച്ച് വളരെ സിംപിളായി, ഒരു വാക്യത്തില്‍ എങ്ങനെ വിശേഷിപ്പിക്കാം? ഈ ചോദ്യത്തിനു മുന്നില്‍ ആരുമൊന്നു പതറിപ്പോവുമെന്നുറപ്പാണ്. പക്ഷെ ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറും ഇപ്പോള്‍ കമന്റേറ്ററുമായ സ്‌കോട്ട് സ്‌റ്റൈറിസ് ഇതു ഭംഗിയായി നിറവേറ്റിയിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടയെയാണ് ഓരോ ടീമിനെയും കുറിച്ച് വളരെ ചുരുങ്ങിയ വാക്കുകളില്‍ അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.

നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെക്കുറിച്ച് സ്റ്റൈറിസിന്റെ വിശേഷണം സ്ഥിരം അച്ചടക്കമുള്ള ടീമെന്നായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്- യഥാര്‍ഥത്തില്‍ മെച്ചപ്പെട്ടു, ശ്രേയസ് അയ്യര്‍ വന്നതോടെ മുകളിലേക്ക് എന്ന് കാണിക്കുന്ന ഇമോജിയും നല്‍കിയിരിക്കുന്നു. ആദ്യ ഘട്ടത്തില്‍ പരിക്കു കാരണം പുറത്തിരുന്ന മുന്‍ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് രണ്ടാംഘട്ടത്തില്‍ ഡിസിക്കായി ഇറങ്ങുന്നുണ്ട്.

സ്റ്റൈറിസിന്റെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. സ്ഥിരതയുള്ള ടീം. യുഎഇ ഫോം എന്നതിനൊപ്പം സംശയമുന്നയിക്കുന്ന ഇമോജിയും കൊടുത്തിരിക്കുന്നു. കാരണം 2020ലെ കഴിഞ്ഞ സീസണിലെ ഐപിഎല്‍ യുഎഇയിലായിരുന്നു. അന്നു പ്ലേഓഫ് പോലും കാണാതെയാണ് സിഎസ്‌കെ പുറത്തായത്. നിലവില്‍ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ട്.

സിഎസ്‌കെയ്ക്കു പിറകില്‍ നാലാംസ്ഥാനത്ത് വിരാട് കോലി നയിക്കുന്ന റോയര്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. സുന്ദര്‍/ ഓവര്‍സീസ് ? എന്നാണ് സ്‌റ്റൈറിസ് കുറിച്ചത്. കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്ന് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ യുഎഇയിലെ രണ്ടാംഘട്ടത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ആര്‍സിബിക്കു പിന്നില്‍ കെഎല്‍ രാഹുലിന്റെ പഞ്ചാബ് കിങ്‌സിനെ കാണാം. പൂരന്റെ ഫോം/ നാലാമത്തെ വിദേശ താരം? എന്നാണ് സ്‌റ്റൈറിസ് കുറിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ പഞ്ചാബ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പായിരുന്നു വെസ്റ്റ്‌സ ഇന്‍ഡീസിന്റെ വെടിക്കെട്ട് താരമായ നിക്കോളാസ് പൂരന്‍. ബാറ്റിങില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടതിനാല്‍ തന്നെ യുഎഇയില്‍ വീണ്ടും അവസരം ലഭിക്കുമോയെന്ന് കണ്ടു തന്നെ അറിയണം.

2

കെയ്ന്‍ വില്ല്യംസണ്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്റ്റൈറിസിന്റെ ലിസ്റ്റിലെ അടുത്ത സ്ഥാനത്തുള്ളത്. ബെയര്‍‌സ്റ്റോയില്ല, വാര്‍ണര്‍ (ടിക്ക് നല്‍കിയിരിക്കുന്നു) ഇങ്ങനെയാണ് അദ്ദേഹം കുറിച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ ബെയര്‍‌സ്റ്റോ രണ്ടാംഘട്ടത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇതോടെ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍ പ്ലെയിങ് ഇലവനില്‍ മടങ്ങിയെത്തുമെന്നുറപ്പായിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാത്രമല്ല ടീമില്‍ നിന്നും എസ്ആര്‍എച്ച് നീക്കിയിരുന്നു. തുടര്‍ന്നാണ് വില്ല്യംസണ്‍ വീണ്ടും നായകസ്ഥാനത്തേക്കു വന്നത്. പക്ഷെ ഈ മല്‍സരത്തില്‍ എസ്ആര്‍എച്ച് തോറ്റിരുന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായ എസ്ആര്‍എച്ച് പുറത്താവലിന്റെ വക്കിലാണ്.

സ്റ്റൈറിസ് അടുത്തതായി പറഞ്ഞിരിക്കുന്നത് രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള ഒയ്ന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെപ്പറ്റിയാണ്. കമ്മിന്‍സ്/ ഫെര്‍ഗ്, ബാറ്റിങ് എന്നതിനൊപ്പം പല്ല് കടിക്കുന്ന ഇമോജിയാണ് കൊടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസറും കഴിഞ്ഞ ലേലത്തിലെ ഏറ്റവും വില കൂടിയ താരവുമായ പാറ്റ് കമ്മിന്‍സ് രണ്ടാംഘട്ടത്തില്‍ കളിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ കെകെആറിന്റെ ഏറ്റവും വലിയ തലവേദന ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമായിരുന്നു. മുന്‍നിരയും മധ്യനിരയുമെല്ലാം ഒരുപോലെ ഫ്‌ളോപ്പായതോടെ കെകെആര്‍ തപ്പിത്തടയുകയായിപുന്നു.

സ്റ്റൈറിസിന്റെ ലിസ്റ്റിലെ അവസാന ടീം മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ്. ജോസ്/ ജോഫ്/ കിവി ബെന്‍ തോല്‍വി എന്നാണ് രോഷവും നിരാശയുമെല്ലാം പ്രകടിപ്പിക്കുന്ന ഇമോജികള്‍ക്കൊപ്പം അദ്ദേഹം നല്‍കിയിരിക്കുന്നത്. പല പ്രമുഖ താരങ്ങളുമില്ലാതെയാണ് രാജസ്ഥാന്‍ രണ്ടാംഘട്ടത്തില്‍ ഇറങ്ങുന്നത്. ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരൊന്നും രാജസ്ഥാന്‍ ടീമില്‍ ഇല്ല. ആര്‍ച്ചര്‍ പരിക്കു കാരണവും സ്റ്റോക്‌സ് മാനസികസമ്മര്‍ദ്ദവും കാരണം ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുമ്പോള്‍ ബട്‌ലര്‍ രണ്ടാം ഘട്ടത്തില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളറിയിച്ച് പിന്‍മാറുകയായിരുന്നു.

Story first published: Saturday, September 18, 2021, 19:23 [IST]
Other articles published on Sep 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+