Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഗംഭീരം, പ്രത്യേകത ചൂണ്ടിക്കാട്ടി അസ്ഹര്‍ (Mykhel exclusive)

ഐപിഎല്ലിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും അടുത്ത സുഹൃത്തുമായ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. മൈഖേല്‍ മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് അസ്ഹര്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയത്.

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ അസ്ഹര്‍. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഇത്തവണ അദ്ദേഹത്തിനു ആര്‍സിബി ടീമിലേക്കു വഴി തുറന്നത്.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി

ഈ സീസണില്‍ സഞ്ജു മികച്ച രീതിയിലാണ് രാജസ്ഥാന്‍ ടീമിനെ നയിച്ചതെന്നു അസ്ഹര്‍ ചൂണ്ടിക്കാട്ടി. താരങ്ങള്‍ക്കു അവരുടേതായ സ്വാതന്ത്ര്യം നല്‍കാന്‍ സഞ്ജു ശ്രദ്ധിച്ചു. കളിക്കുന്ന കാര്യത്തില്‍ മാത്രമല്ല നിര്‍ദേശങ്ങള്‍ നല്‍കുന്ന കാര്യത്തിലും സഞ്ജു താരങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. കളിക്കാര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയെന്നതാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയിലെ ഏറ്റവും വലിയ ഹൈലൈറ്റെന്നു അസ്ഹര്‍ പറയുന്നു.

സഞ്ജുവുമായുള്ള സൗഹൃദം

സഞ്ജുവുമായുള്ള സൗഹൃദം

സഞ്ജുവുമായി വളരെ അടുത്ത സൗഹൃദമാണുള്ളത്. അണ്ടര്‍ 19 തലത്തില്‍ കളിക്കുന്ന കാലം മുതല്‍ തന്നെ ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമുണ്ട്. പണ്ടു മുതല്‍ തന്നെ വളരെ താഴ്മയോടെ, സൗമ്യമായി പെരുമാറുന്ന വ്യക്തിയാണ്. ആദ്യം കണ്ടപ്പോഴുള്ള അതേ പെരുമാറ്റം തന്നെയാണ് ഇപ്പോഴും സഞ്ജുവിനുള്ളതെന്നും അസ്ഹര്‍ വിശദമാക്കി.
ഈ വര്‍ഷമാദ്യം നടന്ന സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ സഞ്ജുവായിരുന്നു കേരള ടീമിനെ നയിച്ചത്. മുംബൈയ്‌ക്കെതിരേ നേടിയ വെടിക്കെട്ട് സെഞ്ച്വറിയോടെയായിരുന്നു അസ്ഹര്‍ താരപദവിയിലേക്കുയര്‍ന്നത്. ഈ ഇന്നിങ്‌സിനെ മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗുള്‍പ്പെടെയുള്ളവര്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.

റോള്‍ മോഡലുകള്‍

റോള്‍ മോഡലുകള്‍

ബാറ്റിങില്‍ രണ്ടു പേരാണ് തന്റെ റോള്‍ മോഡലുകളെന്നു അസ്ഹര്‍ തുറന്നു പറഞ്ഞു. ഒന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണാണെങ്കില്‍ രണ്ടാമത്തേയാള്‍ ആര്‍സിബിയുടെയും ഇന്ത്യന്‍ ടീമിന്റെയും ക്യാപ്റ്റനായ വിരാട് കോലിയാണ്.
വിക്കറ്റ് കീപ്പിങിലേക്കു വന്നാല്‍ അവിടെയും രണ്ടു പേരാണ് എന്റെ ഹീറോസ്. ഒന്ന് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും രണ്ടാമത്തേത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണ്. ഗില്ലിയുടെ കടുത്ത ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് ശൈലി ഏറെ ഇഷ്ടപ്പെടുന്നതായും അസ്ഹര്‍ വെളിപ്പെടുത്തി.

 ആര്‍സിബിയില്‍ തുടരണം

ആര്‍സിബിയില്‍ തുടരണം

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണ്. ലേലത്തിനു മുമ്പ് ആര്‍സിബി നിലനിര്‍ത്തിയില്ലെങ്കില്‍ ഏതു ഫ്രാഞ്ചൈസിക്കായി കളിക്കാനാണ് ആഗ്രഹമെന്നുള്ള ചോദ്യത്തിന് ആര്‍സിബിയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നായിരുന്നു അസ്ഹറിന്റെ മറുപടി. ഇനി ആര്‍സിബി നിലനിര്‍ത്തിയില്ലെങ്കില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുകയാണ് സ്വപ്‌നമെന്നും അദ്ദേഹം വെളിപ്പെടുത്തി.

നേരിടാന്‍ ആഗ്രഹിക്കുന്ന ബൗളര്‍

നേരിടാന്‍ ആഗ്രഹിക്കുന്ന ബൗളര്‍

ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ നേരിടാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന ബൗളര്‍ മുംബൈ ഇന്ത്യന്‍സിന്റെ ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ട്രെന്റ് ബോള്‍ട്ടാണെന്നു അസ്ഹര്‍ പറഞ്ഞു. ബാറ്റിങില്‍ തന്റെ ഫേവറിറ്റ് പൊസിഷന്‍ ഓപ്പണിങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, June 6, 2021, 17:12 [IST]
Other articles published on Jun 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+