For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഒരേയൊരു സഞ്ജു, അവിശ്വസനീയ റെക്കോര്‍ഡ്! ചരിത്രത്തിലെ ആദ്യ ക്യാപ്റ്റന്‍

54 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി

ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രത്തില്‍ ആര്‍ക്കും തന്നെ അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. സഞ്ജുവിന്റെ വണ്‍മാന്‍ ഷോ പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാനെ സ്വപ്‌നതുല്യമായ ജയത്തിന് തൊട്ടരികിലെത്തിലെച്ചിരുന്നു. പക്ഷെ അവസാന ബോളില്‍ സഞ്ജു വീണതോടെ നാലു റണ്‍സിന്റെ നാടകീയ വിജയം പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.

Sanju samson's unbeatable record as RR' captain

വെറും 63 ബോളില്‍ നിന്നും 12 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം സഞ്ജു വാരിക്കൂട്ടിയത് 119 റണ്‍സാണ്. സെഞ്ച്വറി തികയ്ക്കാന്‍ അദ്ദേഹത്തിനു വേണ്ടിവന്നത് 54 ബോളുകളായിരുന്നു. ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണ് സഞ്ജു ഈ മല്‍സരത്തില്‍ നേടിയത്. ഈ ഇന്നിങ്‌സോടെ വമ്പന്‍ റെക്കോര്‍ഡും സഞ്ജു തന്റെ പേരിലാക്കി.

 ആദ്യത്തെ ക്യാപ്റ്റന്‍

ആദ്യത്തെ ക്യാപ്റ്റന്‍

ടൂര്‍ണമെന്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ച ആദ്യത്തെ താരമെന്ന നേട്ടത്തിനാണ് വിക്കറ്റ് കീപ്പര്‍ അവകാശിയായത്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരുടെ പേരിലായിരുന്നു ക്യാപ്റ്റന്‍സി അരങ്ങേറ്റത്തിലെ ഉയര്‍ന്ന സ്‌കോര്‍. 2018ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയായിരുന്നു ശ്രേയസ് പുറത്താവാതെ 93 റണ്‍സെടുത്തത്. ഇതാണ് സെഞ്ച്വറിയാക്കി സഞ്ജു മെച്ചപ്പെടുത്തിയിരിക്കുന്നത്.

 രാജസ്ഥാനു വേണ്ടി 2000 റണ്‍സ്

രാജസ്ഥാനു വേണ്ടി 2000 റണ്‍സ്

പഞ്ചാബിനെതിരേയുള്ള ഇന്നിങ്‌സോടെ ഐപിഎല്ലില്‍ രാജസ്ഥാനു വേണ്ടി 2000 റണ്‍സെന്ന നാഴികക്കല്ലും അദ്ദേഹം പിന്നിട്ടു. മുന്‍ താരങ്ങളായ അജിങ്ക്യ രഹാനെ (2810), ഷെയ്ന്‍ വാട്‌സന്‍ (2372) എന്നിവര്‍ക്കു ശേഷം ഈ ക്ലബ്ബിലെത്തിയ മൂന്നാമത്തെ താരം കൂടിയാണ് സഞ്ജു.
രാജസ്ഥാനെക്കൂടാതെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി മാത്രമേ സഞ്ജു ഐപിഎല്ലില്‍ കളിച്ചിട്ടുള്ളൂ. രണ്ടു സീസണുകളില്‍ രാജസ്ഥാന്‍ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോഴായിരുന്നു ഇത്.

 എബിഡിക്കൊപ്പം

എബിഡിക്കൊപ്പം

മൂന്നാമത്തെ സെഞ്ച്വറിയോടെ ടൂര്‍ണമെന്റില്‍ കൂടുതല്‍ സെഞ്ച്വറികളടിച്ച താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹം നാലാമതെത്തുകയും ചെയ്തു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സിനൊപ്പം സ്ഥാനം പങ്കിടുകയാണ് അദ്ദേഹം. ക്രിസ് ഗെയ്ല്‍ (ആറു സെഞ്ച്വറി), വിരാട് കോലി (അഞ്ച്), ഷെയ്ന്‍ വാട്‌സന്‍ & ഡേവിഡ് വാര്‍ണര്‍ (നാല്) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

 സഞ്ജു സെവാഗിനൊപ്പം

സഞ്ജു സെവാഗിനൊപ്പം

ഐപിഎല്ലില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമിനു വേണ്ടി ഒരു താരം നേടിയ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഈ മല്‍സരത്തില്‍ സഞ്ജുവിന്റേത്. മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിനോടൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയാണ് അദ്ദേഹം. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) സെവാഗും 119 റണ്‍സെടുത്തിരുന്നു.
കൂടാതെ ഐപിഎല്ലില്‍ പരാജയപ്പെട്ട മല്‍സരത്തില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും സഞ്ജുവിന്റെ പേരിലായി. 2018ല്‍ സണ്‍റൈസഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി പുറത്താവാതെ 128 റണ്‍സെടുത്തിട്ടും ടീമിനെ ജയിപ്പിക്കാന്‍ കഴിയാതെ പോയ റിഷഭ് പന്താണ് തലപ്പത്ത്.

Story first published: Tuesday, April 13, 2021, 0:38 [IST]
Other articles published on Apr 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+