വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഹീറോയായി തുടക്കം, പിന്നെ സീറോ! പതിവു തെറ്റിക്കാതെ സഞ്ജു- 2017 മുതല്‍ മാറ്റമില്ല

സിഎസ്‌കെയ്‌ക്കെതിരേ ഒരു റണ്ണാണ് സഞ്ജു നേടിയത്

ഐപിഎല്ലിന്റെ എല്ലാ സീസണിലും ഹീറോയെപ്പോലെ തുടങ്ങി അവസാനിക്കുമ്പോഴേക്കും സീറോയായി മാറുകയെന്ന പതിവ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഇത്തവണയും തെറ്റിച്ചിട്ടില്ല. സെഞ്ച്വറിയോട സീസണ്‍ ആരംഭിച്ച അദ്ദേഹം തുടര്‍ന്നുള്ള രണ്ടിന്നിങ്‌സുകളിലും ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്.

Sanju Samson inconsistency is causing all kinds of problems for RR
1

പഞ്ചാബ് കിങ്‌സിനെതിരായ കളിയില്‍ സഞ്ജു 119 റണ്‍സോടെ സ്റ്റാറായിരുന്നു. വെറും 63 ബോളില്‍ 12 ബൗണ്ടറികളും ഏഴു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അവസാന ബോളില്‍ രാജസ്ഥാന്‍ പൊരുതി വീണെങ്കിലും സഞ്ജു കളിയിലെ ഹീറോയായി മാറി. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച അദ്ദേഹത്തെ എല്ലാവരും പ്രശംസ കൊണ്ടു മൂടി. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജുവിനെ തേടിയെത്തിയിരുന്നു. ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയടിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും കേരള താരത്തെ തേടിയെത്തി.

എന്നാല്‍ പിന്നീടുള്ള രണ്ടു മല്‍സരങ്ങളിലും സഞ്ജുവിന് ബാറ്റിങില്‍ പ്രതീക്ഷ കാക്കാനായില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാമത്തെ മല്‍സരത്തില്‍ രണ്ടു റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മികച്ച ഇന്നിങ്‌സോടെ സഞ്ജു ഇതിനു പ്രായശ്ചിത്തം ചെയ്യുമെന്നു കണക്കുകൂട്ടിയവര്‍ക്കു തെറ്റി. ഇത്തവണ വെറും ഒരു റണ്‍സാണ് അദ്ദേഹത്തിനു ടീം സ്‌കോറിലേക്കു സംഭാവന ചെയ്യാനായത്.

സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നതു തന്നെയാണ് തന്റെ ഏറ്റവും വലിയ വീക്ക്‌നെസെന്നു ഈ സീസണിലും അടിവരയിടുകയാണ് സഞ്ജു. ഐപിഎല്ലില്‍ 2017 മുതലുള്ള കണക്കുകളെടുത്താല്‍ ആദ്യത്തെ രണ്ട്, മൂന്ന് മല്‍സരങ്ങളിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ സഞ്ജു റണ്‍സെടുക്കാന്‍ പാടുപെട്ടതായും കണക്കുകള്‍ അടിവരയിടുന്നു. ഇത്തവണയും ഈ രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

2017ലെ സീസണ്‍ നോക്കിയാല്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ നിന്നും 114 റണ്‍സെടുത്ത സഞ്ജുവിന് ശേഷിച്ച 12 മല്‍സരങ്ങളില്‍ നിന്നുമായി നേടാനായത് വെറും 272 റണ്‍സാണ്. 2018ലേക്കു വന്നാല്‍ ആദ്യത്തെ മൂന്നു കളികളില്‍ താരം 178 റണ്‍സെടുത്തു. ശേഷിച്ച 12 മല്‍സരങ്ങളില്‍ നേടിയതാവട്ടെ 263 റണ്‍സുമാണ്. 2019ലും ഇത് തുടര്‍ന്നു. ആദ്യ രണ്ടു മല്‍സരങ്ങളില്‍ 132 റണ്‍സ്, ശേഷിച്ച 10 മല്‍സരങ്ങളില്‍ 210 റണ്‍സ്.

2020ല്‍ യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ ആദ്യ രണ്ടു മല്‍സരങ്ങളില്‍ നിന്നും 159 റണ്‍സെടുത്ത സഞ്ജുവിന്റെ ബാക്കിയുള്ള 10 മല്‍സരങ്ങളിലെ സമ്പാദ്യം 216 റണ്‍സായിരുന്നു. ഈ സീസണിലും കണക്കുകൂട്ടലുകള്‍ സഞ്ജു തെറ്റിച്ചിട്ടില്ല. ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ നിന്നും 124 റണ്‍സാണ് അദ്ദേഹം നേടിയത്. ചരിത്രം നോക്കുമ്പോള്‍ ശേഷിച്ച 10 മല്‍സരങ്ങളില്‍ വലിയൊരു സ്‌കോര്‍ പ്രതീക്ഷിക്കേണ്ടി വരില്ല.

Story first published: Monday, April 19, 2021, 23:56 [IST]
Other articles published on Apr 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X