Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിഷഭും സഞ്ജുവും ക്യാപ്റ്റനോ? ഇത് ഇപ്പോഴും മനസ്സിലാവാത്ത കാര്യം! മഞ്ജരേക്കറുടെ വിമര്‍ശനം

ഐപിഎല്ലിന്റെ 14ാം സീസണില്‍ ചില ഫ്രാഞ്ചൈസികള്‍ക്കെതിരേ ആഞ്ഞടിച്ച് ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെ ക്യാപ്റ്റന്‍മാരാക്കിയ തീരുമാനത്തെയാണ് അദ്ദേഹം വിമര്‍ശിച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ റിഷഭും രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജുവുമായിരുന്നു നയിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ രണ്ടു പേരുടെയും കന്നി സീസണ്‍ കൂടിയായിരുന്നു ഇത്. റോയല്‍സ് പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ ഡല്‍ഹിയാവട്ടെ പ്ലേഓഫില്‍ തോറ്റു പുറത്താവുകയായിരുന്നു.

 സ്പെഷ്യലിസ്റ്റ് ക്യാപ്റ്റന്മാര്‍ വേണം

സ്പെഷ്യലിസ്റ്റ് ക്യാപ്റ്റന്മാര്‍ വേണം

സ്‌പെഷ്യലിസ്റ്റ് ക്യാപ്റ്റന്‍മാരെയാണ് ഫ്രാഞ്ചൈസികള്‍ നായകസ്ഥാനമേല്‍പ്പിക്കണ്ടതെന്നും റിഷഭ്, സഞ്ജു, ശ്രേയസ് അയ്യര്‍ (കഴിഞ്ഞ സീസണില്‍ ഡിസി ക്യാപ്റ്റന്‍) എന്നിവരെ ഇതേല്‍പ്പിച്ചത് അദ്ഭുതമാണ് തോന്നുന്നതന്നെും മഞ്ജരേക്കര്‍ പറഞ്ഞു. ഇത്തവണത്തെ ഫൈനലിലേക്കു യോഗ്യത നേടിയ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരെ നയിക്കുന്നത് പരിചയസമ്പന്നരായ ക്യാപ്റ്റന്‍മാരായ എംഎസ് ധോണിയും ഒയ്ന്‍ മോര്‍ഗനുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടി20 സ്‌പെഷ്യലിസ്റ്റുകളായ ബാറ്റ്‌സ്മാന്‍മാര്‍, ബൗളര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍ എന്നിവരെയാണ് ഓരോ ഫ്രാഞ്ചൈസിയും നോട്ടമിടുന്നത്. പക്ഷെ എന്തുകൊണ്ടാണ് സ്‌പെഷ്യലിസ്റ്റ് ക്യാപ്റ്റന്‍മാരെയും ഈ തരത്തില്‍ ടീമുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കാത്തതെന്നു മഞ്ജരേക്കര്‍ ചോദിക്കുന്നു. മഹാന്‍മാരായ ടി20 ക്യാപ്റ്റന്മാരെ നിങ്ങള്‍ക്കറിയാം. എങ്ങനെയാണ് റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവരടക്കമുള്ള യുവതാരങ്ങള്‍ക്കു നായകസ്ഥാനം നല്‍കുന്നുവെന്നത് എനിക്കു ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

 ടി20 ക്യാപ്റ്റന്‍സി കടുപ്പം

ടി20 ക്യാപ്റ്റന്‍സി കടുപ്പം

ടി20യില്‍ ടീമിനെ നയിക്കുകയെന്നത് വളരെ കടുപ്പമേറിയ കാര്യമാണ്. വളരെ സമര്‍ഥനായ ഒരാളെയാണ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കേണ്ടത്. ഒരു സാധാരാണ ടീമായാലും അവരുടെ ക്യാപ്റ്റന്‍ മിടുക്കനായിരിക്കണം. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ ധോണി എങ്ങനെയാണ് തന്റെ ടീമിലെ കളിക്കാരില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വന്നത് എന്നത് നമുക്ക് ഉദാഹരണമായി എടുക്കാം. ഇത്തരം ക്യാപ്റ്റന്‍മാര്‍ക്കു മാത്രമേ ഈ വ്യത്യാസം കൊണ്ടു വരാന്‍ സാധിക്കുകയുള്ളൂവെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.

 എന്തുകൊണ്ട് യുവതാരങ്ങള്‍?

എന്തുകൊണ്ട് യുവതാരങ്ങള്‍?

ടി20 ഫോര്‍മാറ്റം ബുദ്ധിമുട്ടേറിയതാണ് എന്നു അറിയിമായിരുന്നിട്ടും ഫ്രാഞ്ചൈസികള്‍ എന്തുകൊണ്ടാണ് അനുഭവസമ്പത്ത് വളരെ കുറവുള്ള യുവതാരങ്ങളെ നായകസ്ഥാനമേല്‍പ്പിക്കാന്‍ ധൈര്യം കാണിക്കുന്നത് എന്ന് എനിക്കു മനസ്സിലാവുന്നില്ല. ഇതു ടീമിനു വലിയ തിരിച്ചടിയാണ് പിന്നീട് നല്‍കുക. അതുകൊണ്ടു തന്നെ അടുത്ത സീസണിലെങ്കിലും സമര്‍ഥരായ, കഴിവുതെളിയിച്ച താരങ്ങളെ ക്യാപ്റ്റന്‍മാരാക്കാന്‍ ഫ്രാഞ്ചൈസികള്‍ ശ്രദ്ധിക്കണം. ഇത്തരം ബ്രില്ല്യന്റ് ക്യാപ്റ്റന്‍മാര്‍ ടീമിന്റെ വീക്ക്‌നെസ് പോലും ഇല്ലാതാക്കും. ചെന്നൈ ടീമിനെ നോക്കൂ. അവര്‍ക്കു വലിയൊരു വീക്കനെസുണ്ട്. പക്ഷെ തന്റെ പ്ലെയിങ് ഇലവനില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വരാന്‍ ധോണിക്കു സാധിക്കുന്നു. ഇത്തരത്തിലുള്ള ക്യാപ്റ്റന്‍മാരാണ് ഐപിഎല്‍ ടീമുകള്‍ അര്‍ഹിക്കുന്നത്. നേതൃമികവിലൂടെയും തന്ത്രങ്ങളിലൂടെയും വലിയ വ്യത്യാസം സൃഷ്ടിക്കാന്‍ മിടുക്കരായ ക്യാപ്റ്റന്‍മാര്‍ക്കു കഴിയുമെന്നും മഞ്്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, October 15, 2021, 14:14 [IST]
Other articles published on Oct 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+