Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അടി കിട്ടുമോ എന്ന പേടി; കുട്ടി ക്രിക്കറ്റില്‍ അശ്വിന് പിഴയ്ക്കുന്നതിന്റെ കാരണം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ആര്‍ അശ്വിന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അശ്വിന്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എന്നാല്‍ സമീപകാലത്തായി ഏകദിനത്തും ട്വന്റി-20യിലും അശ്വിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. ഇത് മൂലം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ് അശ്വിന്‍. ഇപ്പോഴിതാ അശ്വിന്‍ എവിടെയാണ് പിഴച്ചു പോയതെന്ന് പറയുകയാണ് സഞ്ജയ് മഞ്ചരേക്കര്‍.

കൂടുതല്‍ വേരിയേഷനുകള്‍ ഉപയോഗിക്കുന്നതാണ് അശ്വിന്‍ പിഴക്കുന്നതിന് പിന്നിലെ കാരണമായി മഞ്ചരേക്കര്‍ പറയുന്നത്. ടെസ്റ്റ് മത്സരങ്ങളിലേത് പോലെ ഏകദിനത്തിലും ട്വന്റി-20യിലും തന്റെ കൈയ്യിലുള്ള ഡെലിവറികളില്‍ അശ്വിന്‍ വിശ്വസിക്കണമെന്നാണ് മഞ്ചരേക്കര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ അശ്വിന് കണക്കിന് പ്രഹരം കിട്ടിയിരുന്നു. മോയിന്‍ അലിയുടെ പ്രധാനപ്പെട്ട വിക്കറ്റ് എടുത്തുവെങ്കിലും നാല് ഓവറില്‍ 47 റണ്‍സാണ് അശ്വിന്‍ വഴങ്ങിയത്. ഇതോടെയാണ് ഷോര്‍ട്ട് ഫോര്‍മാറ്റുകളില്‍ അശ്വിന്റെ കളി മോശമാകുന്നുവെന്ന ചര്‍ച്ച സജീവമായത്.

പുതിയ ഡെലിവറികള്‍

മത്സരത്തിലുടനീളം അശ്വിന്‍ പുതിയ ഡെലിവറികള്‍ പരീക്ഷിക്കുന്നത് കണ്ടിരുന്നു. കേദാര്‍ ജാദവിന്റേതിന് സമാനമായ ഡെലിവറിയും അശ്വിന്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടിട്ടില്ല. അലിയും സംഘവും അശ്വിനെ പൊതിരെ തല്ലുകയായിരുന്നു. നാല് സിക്‌സും നാല് ഫോറുമാണ് അശ്വിന്‍ വഴങ്ങിയത്.

അശ്വിനെ ലെഗ് സ്പിന്നറായ അമിത് മിശ്രയോയാണ് മഞ്ചരേക്കര്‍ താരതമ്യം ചെയ്തത്. മിശ്രയുടെ ബോളിംഗ് ഫോര്‍മാറ്റിന് അനുസരിച്ച് മാറുന്നില്ലെന്നാണ് മഞ്ചരേക്കര്‍ ചൂണ്ടിക്കാണിച്ചത്. അശ്വിന്‍ വേരിയേഷനുകളിലൂടെ പണിഷ്‌മെന്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിലൂടെ സ്വന്തം കരുത്തിനെ തന്നെ കാണാതെ പോവുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 ഓഫ് സ്പിന്‍ ചെയ്യുന്നില്ല

''അമിത് മിശ്ര ടെസ്റ്റിലും ട്വന്റി-20യിലും ഒരുപോലെയാണ് പന്തെറിയുന്നത്. തന്റെ കരുത്തിലാണ് അയാള്‍ ഉറച്ചു നില്‍ക്കുന്നത്. പന്തിനെ ടേണ്‍ ചെയ്യാനാണ് അയാളുടെ ശ്രമം. എന്നാല്‍ അശ്വിന്‍ ഓഫ് സ്പിന്‍ എറിയുന്നില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അശ്വിന്‍ ഓഫ് സ്പിന്‍ ചെയ്യുന്നില്ല. ടെസ്റ്റില്‍ അതാണ് അയാളുടെ പ്രധാന ആയുധം. വൈറ്റ് ബോളില്‍ വേറെ കുറേയുണ്ട്. പോസ്, റൗണ്ട് ആം ഡെലിവറിയൊക്കെ. അതൊന്നും എനിക്കത്ര ഇഷ്ടമായിട്ടില്ല'' മഞ്ചരേക്കര്‍ പറയുന്നു.

അടി വാങ്ങാതിരിക്കാന്‍

''എനിക്ക് തോന്നുന്നത് വൈറ്റ് ബോളില്‍ കളിക്കുമ്പോള്‍ അടി വാങ്ങാതിരിക്കാനാണ് അശ്വിന്‍ ശ്രമിക്കുന്നത് എന്നാണ്. അതിനാണ് ഈ വേരിയേഷനുകളൊക്കെ പരീക്ഷിക്കുന്നത്. പക്ഷെ അതുവഴി സ്വന്തം കരുത്തുകളില്‍ നിന്നും അകലുകയാണ്. അയാളൊരു നല്ല ഓഫ് സ്പിന്നറാണ്. ഇതോടെ അയാള്‍ ടേണ്‍ ചെയ്യുന്ന പന്തുകള്‍ എറിയാതെ വരികയാണ്''. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിച്ച് തുടങ്ങി ഡല്‍ഹി

അതേസമയം അശ്വിന്റെ മോശം പ്രകടനം ഡല്‍ഹിയെ കാര്യമായി ബാധിച്ചിരുന്നില്ല. പേസ് ബോളിംഗിന്റെ കരുത്തില്‍ ചെന്നൈയെ പിടിച്ചു കെട്ടാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചിരുന്നു. പിന്നാലെ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന്റെ കരുത്തില്‍ ഡല്‍ഹി ക്യാപിറ്ല്‍സ് വിജയം നേടുകയായിരുന്നു. കിരീട സാധ്യത കല്‍പ്പിക്കുന്ന ഡല്‍ഹിയ്ക്ക് നന്നായി തന്നെ ഈ സീസണ്‍ ആരംഭിക്കാന്‍ സാധിച്ചു.

Story first published: Monday, April 12, 2021, 13:58 [IST]
Other articles published on Apr 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+