Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബുംറയ്ക്ക് മുന്നില്‍ വീണ്ടും കോലി പുറത്ത്, ഇത് നാലാം തവണ, കണക്കുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ആദ്യ മത്സരം ആവേശകരമായിരുന്നു. അവസാന പന്തിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് മുംബൈ ഇന്ത്യന്‍സിനെ ആര്‍സിബി രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചത്. കരുത്തുറ്റ മുംബൈയുടെ ബാറ്റിങ് നിരയെ 159 എന്ന സ്‌കോറിലേക്ക് തളച്ചിടാന്‍ സാധിച്ചതാണ് ആര്‍സിബിക്ക് കരുത്തായത്. മത്സരത്തില്‍ ആര്‍സിബി നായകന്‍ വിരാട് കോലി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

29 പന്തില്‍ നാല് ബൗണ്ടറിയടക്കം 33 റണ്‍സ് നേടിയ കോലിയെ ജസ്പ്രീത് ബുംറയാണ് എല്‍ബിയില്‍ കുരുക്കി മടക്കിയത്. ഇന്ത്യയുടെ നിലവിലെ സ്റ്റാര്‍ ബൗളറും സ്റ്റാര്‍ ബാറ്റ്‌സ്മാനും തമ്മിലുള്ള പോരാട്ടത്തില്‍ ഇത് നാലാം തവണയാണ് ബുംറ വിജയം കാണുന്നത്. ഐപിഎല്‍ കരിയറിലെ ആദ്യ വിക്കറ്റ് കോലിയെ വീഴ്ത്തി തുടങ്ങിയ ബുംറ ഇന്നും ആ മികവ് കാത്ത് സൂക്ഷിക്കുന്നു.

kohliandbumrahipl

ഐപിഎല്ലില്‍ കൂടുതല്‍ തവണ കോലിയെ പുറത്താക്കിയ ബൗളറെന്ന റെക്കോഡ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സന്ദീപ് ശര്‍മയുടെ പേരിലാണ്. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിപ്പിക്കാന്‍ മികവുള്ള സന്ദീപ് ഏഴ് തവണയാണ് കോലിയെ പുറത്താക്കിയത്. ഐപിഎല്ലിലൂടെ നിരവധി തവണ മികവ് കാട്ടിയിട്ടും ഇതുവരെ ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാത്ത താരമാണ് സന്ദീപ്. ഇത്തവണയും ഹൈദരാബാദിനൊപ്പം സന്ദീപുണ്ട്.

രണ്ടാം സ്ഥാനത്ത് ആശിഷ് നെഹ്‌റയാണ്. ഡല്‍ഹി,ആര്‍സിബി,സിഎസ്‌കെ ടീമുകള്‍ക്കൊക്കെ വേണ്ടി കളിച്ചിട്ടുള്ള നെഹ്‌റ 6 തവണയാണ് കോലിയെ പുറത്താക്കിയത്. നെഹ്‌റ ആര്‍സിബിക്കുവേണ്ടി കളിച്ച സമയത്ത് മറ്റേതെങ്കിലും ടീമിനുവേണ്ടിയാണ് കളിക്കുന്നതെങ്കില്‍ ഈ റെക്കോഡിന്റെ തലപ്പത്ത് ഒരു പക്ഷെ നെഹ്‌റ എത്തിയേനെ.

ജസ്പ്രീത് ബുംറയെ കൂടാതെ മൂന്ന് താരങ്ങള്‍ക്കൂടി കോലിയെ നാല് തവണ വീതം പുറത്താക്കിയിട്ടുണ്ട്. ധവാല്‍ കുല്‍ക്കര്‍ണി,മുഹമ്മദ് ഷമി,മിച്ചല്‍ മഗ്ലെനെഹന്‍ എന്നിവരാണ് ഈ നേട്ടത്തിലെത്തിയത്. കുല്‍ക്കര്‍ണി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. മുഹമ്മദ് ഷമി പഞ്ചാബ് കിങ്‌സിനുവേണ്ടിയാണ് കളിക്കുന്നത്. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഷമി ഇത്തവണ കളിക്കാനെത്തിയിരിക്കുന്നത്. മിച്ചല്‍ മഗ്ലെനെഹന്‍ മുന്‍ മുംബൈ ഇന്ത്യന്‍സ് താരമാണ്. ഇത്തവണ ആരും താരത്തെ വാങ്ങിയിട്ടില്ല.

മൂന്നാം നമ്പറില്‍ നിന്ന് മാറി ഇത്തവണ ഓപ്പണറായാണ് കോലി ഇറങ്ങുന്നത്. കോവിഡ് ബാധയെത്തുടര്‍ന്ന് ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരം നഷ്ടമായതിനാല്‍ വാഷിങ്ടണ്‍ സുന്ദറിനൊപ്പമാണ് കോലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ജയത്തോടെ തുടങ്ങാനായത് കന്നിക്കിരീട പ്രതീക്ഷയിലിറങ്ങുന്ന ആര്‍സിബിക്ക് കരുത്താകും.

Story first published: Saturday, April 10, 2021, 13:47 [IST]
Other articles published on Apr 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+