IPL 2021: 50 മത്സരത്തിനുള്ളില്‍ കൂടുതല്‍ മെയ്ഡന്‍ ഓവര്‍, മലിംഗയെ മറികടന്ന് ചഹാര്‍, പട്ടിക ഇതാ
മുംബൈ: വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ഐപിഎല്ലില്‍ മെയ്ഡന്‍ ഓവര്‍ ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. തുടക്കം മുതല്‍ ആക്രമം അഴിച്ചുവിടുന്ന ബാറ്റ്‌സ്മാനെ ഒരു റണ്‍സ് പോലും എടുക്കാന്‍ അനുവദിക്കാതെ ഒരോവര്‍ ക്രീസില്‍ നിര്‍ത്തുകയെന്നത് ബൗളറുടെ മികവ് തന്നെയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യ 50 മത്സരങ്ങള്‍ കളിച്ചപ്പോള്‍ കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ ബൗളര്‍മാരുടെ പട്ടിക പരിശോധിക്കാം.

സന്ദീപ് ശര്‍മ
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ സന്ദീപ് ശര്‍മയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 8 മെയ്ഡന്‍ ഓവറുകളാണ് ആദ്യ 50 മത്സരത്തിനുള്ളില്‍ അദ്ദേഹം എറിഞ്ഞത്. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാന്‍ മികവുള്ള സന്ദീപ് ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള പേസ് ബൗളര്‍മാരിലൊരാളാണ്. 93 ഐപിഎല്ലില്‍ നിന്നായി 109 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.75 എന്ന മികച്ച ഇക്കോണമിയും താരത്തിന്റെ പേരിലുണ്ട്.

പ്രവീണ്‍ കുമാര്‍
ഐപിഎല്ലില്‍ കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ ബൗളറെന്ന റെക്കോഡ് ഇപ്പോഴും പ്രവീണ്‍ കുമാറിന്റെ പേരിലാണ്. 119 മത്സരങ്ങളില്‍ നിന്ന് 14 മെയ്ഡനാണ് അദ്ദേഹം എറിഞ്ഞത്. ആദ്യ 50 മത്സരത്തില്‍ നിന്ന് നേടിയത് ഏഴ് മെയ്ഡനും. സ്വിങ് ബൗളിങ്ങുകൊണ്ട് ആരാധക ഹൃദയം കീഴടക്കിയ പ്രവീണ്‍ 90 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. 7.72 ആണ് ഇക്കോണമി. 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ദീപക് ചഹാര്‍
സിഎസ്‌കെ ഫാസ്റ്റ് ബൗളര്‍ ദീപക് ചഹാര്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെയാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. പഞ്ചാബിനെതിരായ മത്സരം ദീപകിന്റെ 50ാമത്തെ മത്സരമായിരുന്നു. മത്സരത്തില്‍ ഒരു മെയ്ഡന്‍ ഓവര്‍ എറിഞ്ഞതോടെ ആദ്യ 50 മത്സരത്തിനുള്ളില്‍ ദീപക് എറിഞ്ഞ മെയ്ഡന്‍ ഓവറിന്റെ എണ്ണം ആറായി. മത്സരത്തില്‍ നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് അദ്ദേഹം വീഴ്ത്തുകയും ചെയ്തു.

ലസിത് മലിംഗ
മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ പേസര്‍ ലസിത് മലിംഗയാണ് ഈ പട്ടികയിലെ നാലാമന്‍. ആദ്യ 50 മത്സരത്തിനുള്ളില്‍ 50 മെയ്ഡനുകളാണ് മലിംഗ എറിഞ്ഞത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് മലിംഗ. 122 മത്സരത്തില്‍ നിന്ന് 170 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 13 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.14 ആണ് ഇക്കോണമി. 2019 സീസണോടെയാണ് അദ്ദേഹം ഐപില്ലിനോട് വിടപറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications