Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയുടെ തിരിച്ചുവരവിന് പിന്നില്‍ അവന്‍, ആ രണ്ട് കാര്യം തുടര്‍ന്നാല്‍ കപ്പ് ഉറപ്പ്

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനമൊക്കെ മറന്നത് പോലെയാണ്. ഇത്തവണ അവര്‍ പുതിയ ടീമായി എന്ന് വ്യക്തമാണ്. തുടര്‍ച്ചയായ രണ്ട് കളികള്‍ അവര്‍ ജയിച്ച് കിരീടത്തിലേക്കാണ് തങ്ങളുടെ പോക്കെന്നും അവര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ സിഎസ്‌കെയുടെ ഈ നേട്ടത്തിന് പിന്നില്‍ പ്രധാനമായും ഒരു ഓള്‍റൗണ്ടറുടെ കൈയ്യൊപ്പുണ്ട്. കഴിഞ്ഞ സീസണിലേ അതിന്റെ സൂചനകള്‍ ആ താരത്തില്‍ നിന്ന് ലഭിച്ചിരുന്നു. ഈ സീസണില്‍ അത് സിഎസ്‌കെയുടെ ഗെയിം പ്ലാനിന്റെ ഭാഗമായിരിക്കുകയാണ്.

മാന്‍ ഓഫ് ദ മാച്ചില്ലെങ്കില്‍ സൂപ്പര്‍

മാന്‍ ഓഫ് ദ മാച്ചില്ലെങ്കില്‍ സൂപ്പര്‍

ചെന്നൈ ജയിച്ച രണ്ട് കളിയിലും ദീപക് ചാഹറും മോയിന്‍ അലിയുമാണ് മാന്‍ ഓഫ് ദ മാച്ച് ആയത്. എന്നാല്‍ മൂന്ന് കളിയിലും ചെന്നൈക്ക് വേണ്ടി തിളങ്ങിയ താരമാണ് സാം കറന്‍. രാജസ്ഥാനെതിരെ ആറ് പന്തില്‍ 13 റണ്‍സെടുത്ത കറന്‍ രാജസ്ഥാന്റെ മുന്‍നിരയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. ആദ്യ ഓവറില്‍ വെറും മൂന്ന് റണ്‍സാണ് കറന്‍ വഴങ്ങിയത്. രണ്ടാം ഓവറില്‍ ഷോര്‍ട്ട് പിച്ച് പന്തിലൂടെ മനന്‍ വോറയെ രവീന്ദ്രയുടെ ജഡേജയുടെ കൈയ്യിലെത്തിച്ച് കറന്‍ ഞെട്ടിച്ചു. സിഎസ്‌കെയ്ക്ക് മുന്‍തൂക്കം നല്‍കിയത് ഈ വിക്കറ്റാണ്.

സഞ്ജുവിനെ വീഴ്ത്തിയ ഓവര്‍

സഞ്ജുവിനെ വീഴ്ത്തിയ ഓവര്‍

മൂന്നാമത്തെ ഓവറിലും കറന്റെ സര്‍പ്രൈസുണ്ടായിരുന്നു. ഇത്തവണ സഞ്ജു സാംസണെയാണ് മടക്കിയത്. സ്ലോ ബോളിലൂടെയായിരുന്നു കുടുക്കിയത്. ആദ്യ മൂന്ന് പന്തിലും റണ്‍സ് എടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ആ വാശിയിലാണ് സഞ്ജു ഷോട്ടിന് ശ്രമിച്ചത്. സാം കറന്റെ തന്ത്രം ഫലിക്കുകയും ചെയ്തു. സഞ്ജു ഒരു റണ്‍സിന് പുറത്തായത് മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെന്ന് ഉറപ്പിക്കുന്നതായിരുന്നു. ചേസിംഗില്‍ ഏറ്റവും കരുത്തുള്ള ടീമാണ് അവര്‍. ആദ്യ രണ്ട് കളിയിലും അവര്‍ അത് തെളിയിച്ചതാണ്. സഞ്ജു പോയതോടെ സിഎസ്‌കെ മുന്‍തൂക്കം നേടുകയും ചെയ്തു.

പഞ്ചാബിനെതിരെ പിശുക്കന്‍

പഞ്ചാബിനെതിരെ പിശുക്കന്‍

പഞ്ചാബിനെതിരെ നാലോവറില്‍ വെരും 12 റണ്‍സ് മാത്രമാണ് സാം കറന്‍ വഴങ്ങിയത്. പഞ്ചാബിന്റെ ടോപ് സ്‌കോററായ ഷാരൂഖ് ഖാന്റെ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. മത്സരത്തില്‍ എറിഞ്ഞ 18 പന്തില്‍ 12 എണ്ണത്തില്‍ ഒരു റണ്‍സും കറന്‍ വഴങ്ങിയിട്ടില്ല. ശരിക്കും സിഎസ്‌കെ മാറിയത് കറന്‍ വന്നതിന് ശേഷമാണ്. എട്ടാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങിയപ്പോഴും കറന്‍ തിളങ്ങി. ഡല്‍ഹിക്കെതിരായ ആദ്യ. മത്സരത്തില്‍ 15 പന്തില്‍ 34 റണ്‍സാണ് കറന്‍ അടിച്ചത്. നാല് ഫോറും രണ്ട് സിക്‌സറും താരം അടിച്ചു. ചെന്നൈയുടെ സ്‌കോര്‍ 180 കടത്തിയത് ആ വെടിക്കെട്ടായിരുന്നു.

തുടര്‍ന്നാല്‍ കപ്പടിക്കും

തുടര്‍ന്നാല്‍ കപ്പടിക്കും

സിഎസ്‌കെ ഇത്തവണ കപ്പടിക്കാന്‍ സാധ്യത ശക്തമാണ്. ടീം ലൈനപ്പില്‍ സാം കറന്‍ ക്ലിക്കായത് അവര്‍ക്ക് ഏത് നിമിഷവും കളി തിരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്നത്. പവര്‍പ്ലേയില്‍ റണ്‍സൊഴുക്കാതെ പന്തെറിയാന്‍ സാം കറന് സാധിക്കും. കഴിഞ്ഞ സീസണില്‍ മഹേന്ദ്ര സിംഗ് ധോണിക്കില്ലാത്തെ പോയത് അത്തരമൊരു ബൗളിംഗാണ്. ഇനി അവസാന നിമിഷം വെടിക്കെട്ട് വേണോ, അതും കറന്‍ നടത്തും. സിഎസ്‌കെയില്‍ ഏറ്റവും ഇംപാക്ട് ഉണ്ടാക്കിയ താരം കറന്‍ ആണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കറനൊപ്പം മോയിന്‍ അലിയും ജഡേജയും തിളങ്ങിയാല്‍ സിഎസ്‌കെ ഇത്തവണ തിരിച്ചുവന്ന് കിരീടം നേടും.

Story first published: Tuesday, April 20, 2021, 23:21 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+