For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വേദിയായി യുഎഇ തന്നെ ബെസ്റ്റ്- കാരണങ്ങള്‍ അറിയാം

31 മല്‍സരങ്ങളാണ് ബാക്കിയുള്ളത്

ഐപിഎല്ലിലെ രണ്ടാംഘട്ട മല്‍സരങ്ങള്‍ നേരത്തേ പ്രതീക്ഷിച്ചതു പോലെ തന്നെ യുഎഇയില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. ഇന്നു ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിനൊടുവിലാണ് ശേഷിച്ച മല്‍സരങ്ങള്‍ക്കു യുഎഇയെ വേദിയാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. പ്ലേഓഫ് മല്‍സരങ്ങളുള്‍പ്പെടെ ഇനി 31 കളികളാണ് സീസണില്‍ ബാക്കിയുള്ളത്. ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ 29 മല്‍സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. രണ്ടാംഘട്ട മല്‍സരങ്ങള്‍ നടത്താന്‍ ഏറ്റവും മികച്ച വേദി യുഎഇ തന്നെയാണ്. ഇതിനു മൂന്നു കാരണങ്ങളുമുണ്ട്.

1

സുരക്ഷാസംബന്ധമായി നോക്കുകയാണെങ്കില്‍ യുഎഇയാണ് ഏറ്റവും ബെസ്‌റ്റെന്നതാണ് ആദ്യത്തെ കാരണം. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരുന്നതിനാല്‍ തന്നെ ഇവിടെ മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയെന്നത് റിസ്‌ക്ക് തന്നെയായിരുന്നു. എന്നിട്ടും 29 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബിസിസിഐയ്ക്കു സാധിച്ചുവെന്നത് അദ്ഭുതമെന്നു മാത്രമേ പറയാന്‍ സാധിക്കൂ. കാരണം രാജ്യത്തിന്റെ അവസ്ഥ അത്രയും മോശമായിട്ടും മല്‍സരങ്ങളുമായി മുന്നോട്ടു പോവാന്‍ ബിസിസിഐയ്ക്കു കഴിഞ്ഞു.

യുഎഇയുടെ കാര്യമെടുത്താല്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് കേസുകള്‍ കുറവാണ്. 2020ലെ ഐപിഎല്‍ ഇവിടെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നതും ഇവിടെ എത്രമാത്രം സുരക്ഷിതമാണെന്നു അടിവരയിടുന്നു. മാത്രമല്ല ഇവിടെ വേദികള്‍ അടുത്തടുത്ത് ആയതിനാല്‍ വിമാനമാര്‍ഗമല്ലാതെ ടീം ബസ്സില്‍ തന്നെ താരങ്ങള്‍ക്കു യാത്ര ചെയ്യാമെന്ന സൗകര്യവുമുണ്ട്.

2

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ താരങ്ങള്‍ക്കു കൂടുതല്‍ സുരക്ഷിതമായി തോന്നുക യുഎഇയാണെന്നതാണ് വേദി ഇവിടെയാക്കിയതിന്റെ മറ്റൊരു നേട്ടം. ഇന്ത്യയില്‍ സാഹചര്യം വഷളായതിനാല്‍ വിദേശ താരങ്ങള്‍ തീര്‍ച്ചയായും ഇവിടേക്കു വരാന്‍ മടികാണിക്കും. മാത്രമല്ല ടൂര്‍ണമെന്റിനിടെ തന്നെ കൊവിഡ് ഭയം കാരണം ചില വിദേശ താരങ്ങള്‍ നാട്ടിലക്കു മടങ്ങുകയും ചെയ്തിരുന്നു.

വിദേശ താരങ്ങള്‍ക്കു ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാനെത്താന്‍ ഭയമായിരിക്കുമെന്ന് അടുത്തിടെ സിഎസ്‌കെ ബാറ്റിങ് കോച്ച് മൈക്കല്‍ ഹസ്സി പറഞ്ഞിരുന്നു. ഇതേ സമീപനം തന്നെയായിരിക്കും ഐപിഎല്ലിന്റെ കാര്യത്തിലും വിദേശ താരങ്ങള്‍ക്കുണ്ടാവുക. യുഎഇയില്‍ കൊവിഡ് വ്യാപനം രൂക്ഷമല്ലാത്തതിനാല്‍ തന്നെ വിദേശ താരങ്ങള്‍ക്കു ഇവിടേക്കു വരാനും കളിക്കാനും ആശങ്കയുണ്ടാവില്ല.

3

യുഎഇയാണ് മികച്ച വേദിയെന്നു പറയാനുള്ള മൂന്നാമത്തെ കാരണം ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ്. ഒക്ടോബറില്‍ ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. എന്നാല്‍ രാജ്യത്തു നിലവിലെ ഒരു അവസ്ഥ വിലയിരുത്തുമ്പോള്‍ ടൂര്‍ണമെന്റ് ഇവിടെ നടക്കാനുള്ള സാധ്യത കുറവാണ്. വിദേശ ടീമുകളൊന്നും കൊവിഡ് ഭയം കാരണം ഇവിടേക്കു വരാന്‍ തയ്യാറായേക്കില്ല. അതുകൊണ്ടു തന്നെ ലോകകപ്പും യുഎഇയിലേക്കു മാറ്റാനാണ് സാധ്യത.

അങ്ങനെയെങ്കില്‍ യുഎഇയില്‍ ഐപിഎല്ലില്‍ കളിക്കുന്നത് തൊട്ടുപിന്നാലെ വരാനിരിക്കുന്ന ലോകകപ്പില്‍ താരങ്ങള്‍ക്കു മികച്ച തയ്യാറെടുപ്പ് കൂടിയായി മാറും. ഇവിടുത്തെ പിച്ച്, കാലാവസ്ഥ എന്നിവയുമായെല്ലാം പൊരുത്തപ്പെടാന്‍ ഇതു താരങ്ങളെ സഹായിക്കും. ടി20 ലോകകപ്പിനുള്ള റിഹേഴ്‌സലായാണ് ടീമുകളെല്ലാം ഐപിഎല്ലിനെ കാണുന്നത്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയവരെ ലോകകപ്പ് ടീമിലേക്കും പരിഗണിക്കുമെന്നുറപ്പാണ്.

Story first published: Saturday, May 29, 2021, 17:59 [IST]
Other articles published on May 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+