Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കപ്പില്ലെങ്കിലെന്താ? ഒരു കാര്യത്തില്‍ ആര്‍സിബി നമ്പര്‍ വണ്‍! മുംബൈ നാലാമത്

ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഒരു തവണ പോലും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഫൈനലിലെത്തിയതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം. ഈ സീസണില്‍ ഉജ്ജ്വലമായാണ് വിരാട് കോലിയും സംഘവും തുടങ്ങിയിരിക്കുന്നത്. ആദ്യ രണ്ടു റൗണ്ടുകളെടുത്താല്‍ തോല്‍വിയറിയാത്ത ഏക ടീമാണ് അവര്‍.

1

മൂന്നാം റൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ടോസിനു ശേഷം ബാറ്റ് ചെയ്ത ആര്‍സിബിക്കു വന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞു. നാലു വിക്കറ്റിന് 204 റണ്‍സാണ് അവര്‍ വാരിക്കൂട്ടിയത്. ഇതു ടൂര്‍ണമെന്റില്‍ റെക്കോര്‍ഡ് കൂടിയാണ്. ഐപിഎല്ലില്‍ ഏറ്റവുമധികം തവണ 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ടീമെന്ന റെക്കോര്‍ഡ് ആര്‍സിബിക്കു അവകാശപ്പെട്ടതാണ്. 20 തവണ 200ന് മുകൡ സ്‌കോര്‍ ചെയ്യാന്‍ അവര്‍ക്കായിട്ടുണ്ട്.

അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ് പോലും ഇക്കാര്യത്തില്‍ ആര്‍സിബിക്കു പിന്നിലാണ്. നാലാംസ്ഥാനം മാത്രമേ മുംബൈയ്ക്കുള്ളൂ. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എലൈറ്റ് ടീമുകളുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. 17 തവണ സിഎസ്‌കെ 200ന് മുകളില്‍ നേടിയിട്ടുണ്ട്. പഞ്ചാബ് കിങ്‌സാണ് (15) മൂന്നാമത്. മുംബൈ ഇന്ത്യന്‍സ് (14), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (12), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (12), രാജസ്ഥാന്‍ റോയല്‍സ് (10), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (7) എന്നിവരാണ് നാലു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍.

അതേസമയം, കെകെആറിനെതിരേ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (78), ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് (76*) എന്നിവരുടെ ഇടിവെട്ട് ഇന്നിങ്‌സുകളാണ് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ നാലു വിക്കറ്റിന് 204 റണ്‍സെന്ന ടോട്ടലില്‍ എത്തിച്ചത്. 49 ബോളില്‍ ഒമ്പത് ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മാക്‌സ്വെല്ലിന്റെ ഇന്നിങ്‌സ്. എബിഡിയാവട്ടെ 34 ബോളില്‍ ഇത്ര തന്നെ ബൗണ്ടറികളും സിക്‌സറുമടിച്ചു. മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലാണ് (25) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

ആര്‍സിബിയുടെ തുടക്കം ദയനീയമായിരുന്നു. ടീം സ്‌കോര്‍ ഒമ്പത് ആയപ്പോഴേക്കും അവര്‍ക്കു രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മാക്‌സ്വെല്‍- ദേവ്ദത്ത് പടിക്കല്‍ സഖ്യം 86 റണ്‍സിന്റെ കൂട്ടുകെട്ടുമായി ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ഫിഫ്റ്റിയാണ് മാക്‌സി ഈ മല്‍സരത്തില്‍ നേടിയത്. 2014നു ശേഷം അദ്ദേഹത്തിന്റെ കരിയറില്‍ ഇതാദ്യമാണ്.

Story first published: Sunday, April 18, 2021, 18:50 [IST]
Other articles published on Apr 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+