Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സ്റ്റീവ് സ്മിത്ത് ഇനിയെങ്ങോട്ട്? വാങ്ങാന്‍ സാധ്യത ഈ രണ്ട് ടീമുകള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായി ടീമുകള്‍ ഒഴിവാക്കിയ താരങ്ങളുടെ പട്ടികയില്‍ ചില സൂപ്പര്‍ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. 12.5 കോടി പ്രതിഫലത്തില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിച്ചിരുന്ന സ്മിത്തിനെ ടീം ഇത്തവണ കൈവിടുകയായിരുന്നു. ഇതോടെ താരലേലത്തിലേക്ക് എത്തിപ്പെടുന്ന സ്മിത്തിനെ വാങ്ങുക അങ്ങനെ എളുപ്പത്തില്‍ സാധിക്കില്ല. കാരണം ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ സ്മിത്തിനായി വാശിയേറിയ പോരാട്ടം തന്നെ നടക്കാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന പ്രതിഫലത്തില്‍ത്തന്നെ സ്മിത്തിനെ ലേലത്തില്‍ വാങ്ങേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് ടീമുകളാണ് സ്മിത്തിനായി രംഗത്തെത്താന്‍ സാധ്യത കൂടുതല്‍. എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോലി നായകനായുള്ള ആര്‍സിബിയും സ്മിത്തിനെ നോട്ടമിടുന്നതായാണ് വിവരം. ഇതില്‍ സിഎസ്‌കെയിലേക്ക് സ്മിത്ത് എത്താനുള്ള സാധ്യതയാണ് നിലവില്‍ സജീവമായി കാണുന്നത്.

stevesmithipl

22.90 കോടി രൂപ സിഎസ്‌കെയുടെ പേഴ്‌സില്‍ ബാക്കിയുണ്ട്. എന്നാല്‍ ഒരു വിദേശ താരത്തെ മാത്രമെ ഇനി സിഎസ്‌കെയ്ക്ക് വാങ്ങാനാവൂ. അത് സ്മിത്ത് ആകാനുള്ള സാധ്യത കൂടുതലാണ്. കാരണം ഷെയ്ന്‍ വാട്‌സണിന്റെ അഭാവത്തില്‍ ടോപ് ഓഡറില്‍ മികച്ചൊരു താരത്തിന്റെ അഭാവം സിഎസ്‌കെയിലുണ്ട്. സ്മിത്തിനെ ടീമിലെത്തിച്ചാല്‍ ഇതിന് പരിഹാരമാവും. സുരേഷ് റെയ്‌ന,ഫഫ് ഡുപ്ലെസിസ്,എംഎസ് ധോണി എന്നീ സീനിയര്‍ താരങ്ങള്‍ക്കൊപ്പം സ്മിത്ത് കൂടിയെത്തിയാല്‍ ടീമിനത് കൂടുതല്‍ കരുത്ത് പകരും.

അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ ഇത്തവണ ടീമില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കേദാര്‍ ജാദവ്,ഹര്‍ഭജന്‍ സിങ്,പീയൂഷ് ചൗള എന്നിവരാണ് ഒഴിവാക്കിയ പ്രധാനപ്പെട്ട താരങ്ങള്‍ മറ്റ് ഒട്ടുമിക്ക താരങ്ങളെയും ടീം നിലനിര്‍ത്തി. ഡ്വെയ്ന്‍ ബ്രാവോയും ഇത്തവണ സിഎസ്‌കെ നിരയില്‍ ഉണ്ടാവും.

സ്മിത്തിനായി ആര്‍സിബി രംഗത്തെത്താനും സാധ്യതയുണ്ട്. നിലവില്‍ ആരോണ്‍ ഫിഞ്ചിനെ ഒഴിവാക്കിയ ആര്‍സിബിക്ക് മികച്ചൊരു വിദേശ ബാറ്റ്‌സ്മാനെ ആവിശ്യമുണ്ട്. സ്മിത്ത് എത്തിയാല്‍ സ്മിത്ത്,കോലി,എബിഡി കൂട്ടുകെട്ട് എതിരാളികളുടെ പേടി സ്വപ്‌നമായി മാറും. അതിനാല്‍ത്തന്നെ ലേലത്തില്‍ സ്മിത്തിനായി ആര്‍സിബി ശ്രമിച്ചേക്കുമെന്നാണ് വിവരം. 35.90 കോടി രൂപ പെഴ്‌സിലുള്ള ആര്‍സിബിക്ക് നാല് വിദേശ താരങ്ങളെ ഇനിയും വാങ്ങാം. മികച്ച പേസര്‍മാരെയും ബാറ്റ്‌സ്മാന്‍മാരെയും ആര്‍സിബിക്ക് ആവിശ്യമുണ്ട്. അതിനാല്‍ സ്മിത്തിനെ ടീമിലെത്തിക്കാന്‍ കോലിയും സംഘവും ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Thursday, January 21, 2021, 12:35 [IST]
Other articles published on Jan 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+