For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈ x രാജസ്ഥന്‍ പോരിലെ വന്‍ ഫ്‌ളോപ്പുകള്‍- കൂട്ടത്തില്‍ രോഹിത്തുമുണ്ട്!

കളിയില്‍ മുംബൈ ഏഴു വിക്കറ്റിനു ജയിച്ചിരുന്നു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഏഴു വിക്കറ്റിന്റെ മിന്നുന്ന വിജയമാണ് രോഹിത് ശര്‍മയുടെ മുംബൈ സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം മുംബൈയുടെ ആദ്യത്തെ വിജയമായിരുന്നു ഇത്.

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ക്വിന്റണ്‍ ഡികോക്കിന്റെ അപരാജിത ഫിഫ്റ്റിയാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. ഈ മല്‍സരത്തില്‍ ഇരുടീമിലെയും ചില താരങ്ങള്‍ വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

 ജയന്ത് യാദവ് (മുംബൈ)

ജയന്ത് യാദവ് (മുംബൈ)

മുംബൈയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ജയന്ത് യാദവിന് ബൗളിങില്‍ ഒരു ഇംപാക്ടും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലറെ പുറത്താക്കാനുള്ള ഒരു അവസരം സൃഷ്ടിച്ചെടുത്തൊഴിച്ചാല്‍ ജയന്തിന്റെ ബൗളിങ് രാജസ്ഥാന് ഒരു തരത്തിലും ഭീഷണിയുയര്‍ത്തിയിരുന്നില്ല. മൂന്നോവറില്‍ 37 ഓവര്‍ ദാനം ചെയ്ത താരത്തെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണ്ടും ബൗള്‍ ചെയ്യിച്ചതുമില്ല. ക്രുനാല്‍ പാണ്ഡ്യക്കൊപ്പം അഞ്ചാം ബൗളറായാണ് ജയന്തിനെ മുംബൈ കളിപ്പിക്കുന്നത്. എന്നാല്‍ രാജസ്ഥാനെതിരേ അദ്ദേഹത്തിന് ഈ റോള്‍ നിറവേറ്റാനായില്ല. പിയൂഷ് ചൗളയെപ്പോലെ പരിചയസമ്പന്നനായ സ്പിന്നര്‍ ടീമില്‍ അവസരം കാത്ത് പുറത്തിരിക്കെ ജയന്തിനു സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ.

 രാഹുല്‍ തെവാത്തിയ (രാജസ്ഥാന്‍)

രാഹുല്‍ തെവാത്തിയ (രാജസ്ഥാന്‍)

രാജസ്ഥാന്റെ തുറുപ്പുചീട്ടുകളിലൊന്നായ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയാണ് മുംബൈയ്‌ക്കെതിരേ ഫ്‌ളോപ്പായ മറ്റൊരു താരം. ബൗളിങിലും ബാറ്റിങിലും ഒരുപോലെ മികച്ച പ്രകടനം നടത്താറുള്ള തെവാത്തിയ മുംബൈയ്‌ക്കെതിരേ നനഞ്ഞ പടക്കമായി മാറി.
ലെഗ് സ്പിന്നര്‍ കൂടിയായ തെവാത്തിയ ആദ്യ ഓവറില്‍ തന്നെ സൂര്യകുമാര്‍ യാദവ്- ക്വിന്റണ്‍ ഡികോക്ക് ജോടിക്കെതിരേ മൂന്നു ബൗണ്ടറികളാണ് വഴങ്ങിയത്. ഈ പ്രഹരത്തില്‍ നിന്നും കരകയറാന്‍ പിന്നീട് അദ്ദേഹത്തിനു കഴിഞ്ഞില്ല. മൂന്നോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത തെവാത്തിയക്കു വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരായ ഡിഡോക്ക്, ക്രുനാല്‍ എന്നിവര്‍ക്കെതിരേ ബൗളിങില്‍ ഒരു തരത്തിലുള്ള ടേണും ലഭിച്ചതുമില്ല. മധ്യഓവറുകളില്‍ തെവാത്തിയയുടെ മോശം പ്രകടനമാണ് മുംബൈയുടെ റണ്ണൊഴുക്ക് തടയാന്‍ രാജസ്ഥാനു കഴിയാതിരുന്നതിനു ഒരു കാരണവും ഇതു തന്നെയായിരുന്നു.

 രോഹിത് ശര്‍മ (മുംബൈ)

രോഹിത് ശര്‍മ (മുംബൈ)

മുംബൈ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയും മല്‍സരത്തില്‍ ഫ്‌ളോപ്പായി മാറി. ക്രീസിന്റെ മറുവശത്ത് ഓപ്പണിങ് പങ്കാളിയായ ക്വിന്റണ്‍ ഡികോക്ക് അനായാസം റണ്‍സ് നേടിയപ്പോള്‍ രോഹിത് ടൈമിങ് കണ്ടെത്താനാവാതെ പതറി. 17 ബോളില്‍ ഒരു സിക്‌സറടക്കം 14 റണ്‍സ് മാത്രമാണ് അദ്ദേഹം സംഭാവന ചെയ്തത്.
ഓപ്പണിങ് വിക്കറ്റില്‍ മുംബൈ 49 റണ്‍സെടുത്തെങ്കിലും ഇതില്‍ 35 റണ്‍സും ഡികോക്കിന്റെ ബാറ്റില്‍ നിന്നായിരുന്നു. രാജസ്ഥാന്റെ ന്യൂബോള്‍ ബൗളര്‍മാരായ ചേതന്‍ സക്കരിയ, ജയന്ത് യാദവ് എന്നിവര്‍ക്കെതിരേ പതറുന്ന ഹിറ്റ്മാനെയാണ് മല്‍സരത്തില്‍ കണ്ടത്. രോഹിത് കാര്യമായ സംഭാവനയില്ലാതെ മടങ്ങിയെങ്കിലും ഡികോക്കിന്റെ ഫിഫ്റ്റിയും ക്രുനാല്‍ പാണ്ഡ്യയുടെ ഇന്നിങ്‌സും മുംബൈയ്ക്കു വിജയം സമ്മാനിക്കുകയായിരുന്നു.

Story first published: Thursday, April 29, 2021, 21:51 [IST]
Other articles published on Apr 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+