Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണിയെ പിന്നിലാക്കി രോഹിത്! ഇനി നാലാമന്‍- കോലിയാണ് കിങ്

ഈ സീസണിലെ ആദ്യ ഫിഫ്റ്റി കണ്ടെത്തിയതോടെ എലൈറ്റ് ക്യാപ്റ്റന്മാരില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ബാറ്റിങ് ദുഷ്‌കരമായ ചെന്നൈയിലെ പിച്ചില്‍ പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു ഹിറ്റ്മാന്‍ ഫിഫ്റ്റിയടിച്ചത്. 40 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം ഫിഫ്റ്റി തികച്ചത്. സ്‌കോര്‍ 47ല്‍ നില്‍ക്കെ സ്പിന്നര്‍ രവി ബിഷ്‌നോയ്‌ക്കെതിരേ ബൗണ്ടറിയടിച്ചാണ് രോഹിത് അര്‍ധ സെഞ്ച്വറി തികച്ചത്.

1

മല്‍സരത്തില്‍ 63 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. 52 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു മുംബൈ നായകന്റെ ഇന്നിങ്‌സ്. ഇതോടെ പുതിയൊരു നാഴികക്കല്ലും അദ്ദേഹം പിന്നിട്ടു. ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ നാലാമത്തെ താരമായി ഹിറ്റ്മാന്‍ മാറി. രോഹിത്തിന്റെ 23ാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറായിരുന്നു ഈ കളിയിലേത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയെ (22) പിന്തള്ളിയാണ് രോഹിത് എലൈറ്റ് ക്ലബ്ബിലെ നാലാമനായത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഈ ലിസ്റ്റിലെ കിങ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം 38 തവണ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയിട്ടുണ്ട്. മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീറാണ് രണ്ടാമത്. 31 തവണയാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചിട്ടുള്ളത്. 26 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് 26 ഫിഫ്റ്റി പ്ലസ് സ്‌കോറുമായി മൂന്നാംസ്ഥാനത്തുള്ളത്.

പഞ്ചാബിനെതിരേ നേടിയ 63 റണ്‍സോടെ ഈ സീസണില്‍ 200 റണ്‍സും രോഹിത് പൂര്‍ത്തിയാക്കി. രോഹിത്തിന്റെ ഫിഫ്റ്റിയുടെ മികവില്‍ പഞ്ചാബിനെതിരേ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറു വിക്കറ്റിന് 131 റണ്‍സാണ് നേടിയത്. രോഹിത്തിനെക്കൂടാതെ സൂര്യകുമാര്‍ യാദവാണ് (33) മുംബൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍.

ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനു പിന്നില്‍ രോഹിത് രണ്ടാമതെത്തുകയും ചെയ്തു. 19 (15 ബോള്‍), 43 (32), 32 (25), 44 (30), 63 (52) എന്നിങ്ങനെയാണ് ഈ സീസണില്‍ മുംബൈയ്ക്കായി രോഹിത്തിന്റെ പ്രകടനം. മുംബൈ ഈ മല്‍സരങ്ങളെല്ലാം കളിച്ചത് മുംബൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ്.

Story first published: Friday, April 23, 2021, 21:44 [IST]
Other articles published on Apr 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+