Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇനി ഗെയ്‌ലല്ല, ഡിസിയുടെ ബോസ് രോഹിത്!- വമ്പന്‍ നേട്ടവുമായി ഹിറ്റ്മാന്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ഡിസിക്കെതിരേ ടൂര്‍ണമെന്റില്‍ കൂടുതല്‍ സിക്‌സറുകളടിച്ച താരമെന്ന റെക്കോര്‍ഡാണ് ഹിറ്റ്മാനെ തേടിയെത്തിയത്. 40 സിക്‌സറുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

Rohit Sharma overtakes Chris Gayle | Oneindia Malayalam
1

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന പഞ്ചാബ് കിങ്‌സിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിനെയാണ് രോഹിത് പിന്തള്ളിയത്. മല്‍സരത്തിനു മുമ്പ് 37 സിക്‌സറുകളുമായി ഗെയ്‌ലിനൊപ്പം ഒന്നാംസ്ഥാനം പങ്കിടുകയായിരുന്നു അദ്ദേഹം. ഈ കളിയില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെതിരേ ആദ്യ സിക്‌സറടിച്ചതോടെ രോഹിത് സിക്‌സറില്‍ ഡിസിയുടെ ബോസായി മാറുകയായിരുന്നു. എക്‌സ്ട്രാ കവറിനു മുകളിലൂടെയായിരുന്നു അദ്ദേഹം സിക്‌സര്‍ പറത്തിയത്. ഗെയ്‌ലിന്റെ റെക്കോര്‍ഡ് തിരുത്തിയെങ്കിലും അതുകൊണ്ടും രോഹിത് നിര്‍ത്തിയില്ല. വീണ്ടും രണ്ടു സിക്‌സറുകള്‍ കൂടി നേടി അദ്ദേഹം ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു.

തൊട്ടതുത്ത ഓവറില്‍ സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയ്‌ക്കെതിരേ രോഹിത് രണ്ടാം സിക്‌സറും പായിച്ചു. ലോങ് ഓഫിനു മുകളിലൂടെയുള്ള സിക്‌സറിന്റെ ദൈര്‍ഘ്യം 95 മീറ്ററായിരുന്നു ഈ സിക്‌സറിന്റെ ദൈര്‍ഘ്യം. പേസര്‍ അവേശ് ഖാനെതിരേയായിരുന്നു രോഹിത്തിന്റെ മൂന്നാമത്തെയും ഡിസിക്കെതിരേ 40ാമത്തെയും സിക്‌സര്‍. ഇത്തവണ പുള്‍ ഷോട്ടിലൂടെ ഫൈന്‍ ലെഗിനു മുകളിലൂടെയായിരുന്നു സിക്‌സര്‍.

ഡിസിക്കെതിരേ കൂടുതല്‍ സിക്‌സറുകളടിച്ച ആദ്യത്തെ അഞ്ചു താരങ്ങളുടെ ലിസ്റ്റെടുത്താല്‍ രണ്ടു പേര്‍ ഇപ്പോള്‍ മല്‍സരരംഗത്ത് ഇല്ലാത്തവരാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണ് 32 സിക്‌സറുകളുമായി മൂന്നംസ്ഥാനത്ത്. മുന്‍ ഇതിഹാസ ഓള്‍ഓള്‍റൗണ്ടര്‍ യുവരാജ് സിങിനാണ് നാലാംസ്ഥാനം. 32 സിക്‌സറുകള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് (30) അഞ്ചാസ്ഥാനത്ത്.

അതേസമയം, ഡിസിക്കെതിരേ മികച്ച ഫോമില്‍ ബാറ്റ് ചെയ്ത രോഹിത്തിന് പക്ഷെ ഫിഫ്റ്റി തികയ്ക്കാനായില്ല. 44 റണ്‍സിന് അദ്ദേഹം പുറത്താവുകയായിരുന്നു. വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്കായിരുന്നു വമ്പന്‍ വിക്കറ്റ്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഹിറ്റ്മാനെ ലോങ് ഓണില്‍ സ്റ്റീവ് സ്മിത്ത് ക്യാച്ച് ചെയ്യുകയായിരുന്നു. 30 ബോളില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും രോഹിത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

അതേസമയം, ഈ സീസണില്‍ രോഹിത് മറ്റൊരു റെക്കോര്‍ഡും സിക്‌സര്‍ വേട്ടയില്‍ തന്റെ പേരിലാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ കൂടുതല്‍ സിക്‌സറുകളടിച്ച ഇന്ത്യന്‍ താരമെന്ന നേട്ടമായിരുന്നു മുംബൈ നായകനെ തേടിയെത്തിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയിലായിരുന്നു നേട്ടം. 216 സിക്‌സറുകളെന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡായിരുന്നു രോഹിത് പഴങ്കഥയാക്കിയത്.

Story first published: Tuesday, April 20, 2021, 20:29 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+