For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഓപ്പണിങ് മാച്ച് 'ചില്ലറ'ക്കളിയല്ല! 100 കോടി ക്ലബ്ബിലുള്ള മൂന്നു പേര്‍ ഒരുമിച്ച് ഇറങ്ങി

മുംബൈയും ആര്‍സിബിയും തമ്മിലാണ് ഉദ്ഘാടന മല്‍സരം

മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഐപിഎല്‍ 14ാം സീസണിലെ ഉദ്ഘാടന മല്‍സരം 'ചില്ലറ'ക്കളിയല്ല. കോടികളുടെ മൂല്യമുള്ള വമ്പന്‍ താരങ്ങളാണ് ഈ മല്‍സരത്തില്‍ ഒരുമിച്ച് ഇറങ്ങിയത്. 100 കോടി ക്ലബ്ബിലുള്ള മൂന്നു പേരാണ് ഈ മല്‍സരത്തില്‍ കളിക്കുന്നത്. രണ്ടു പേര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമാണെങ്കില്‍ ഒരാള്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ കൂടാരത്തിലാണ്.

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സുമാണ് 100 കോടി ക്ലബ്ബിലുള്ള രണ്ടു പേര്‍. മുംബൈയിലെ ഏക 100 കോടി ക്ലബ്ബിലെയംഗം നായകന്‍ രോഹിത് ശര്‍മയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ വിവിധ സീസണുകളിലായി നേടിയ ശമ്പളത്തിന്റെ കാര്യത്തിലാണ് ഇവരെല്ലാം 100 കോടിക്കു മുകളില്‍ നേടിയത്.

 രോഹിത് ശര്‍മ

രോഹിത് ശര്‍മ

മുംബൈ നായകന്‍ രോഹിത് ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ്. ശമ്പളയിനത്തില്‍ മാത്രം 146 കോടി രൂപ ഹിറ്റ്മാനു ലഭിച്ചു കഴിഞ്ഞു. നിലവില്‍ 15 കോടിയാണ് രോഹിത്തിന് പ്രതിവര്‍ഷം മുംബൈ നല്‍കുന്നത്.
സിഎസ്‌കെ നായകന്‍ എംഎസ് ധോണി കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഏറ്റവുമധികം ശമ്പളം ലഭിച്ചിട്ടുള്ള താരവും രോഹിത് തന്നെയാണ്.
2008-10 വരെ ഡെക്കാന്‍ ചാര്‍ജേഴ്‌സിലായിരുന്നു രോഹിത്. അന്നു മൂന്നു കോടി മാത്രമായിരുന്നു അദ്ദേഹത്തിനു ലഭിച്ചിരുന്നത്. 2011ല്‍ മുംബൈയിലെത്തിയതോടെ ഇതു 9.2 കോടിയായി വര്‍ധിച്ചു. 2014ല്‍ ശമ്പളം 12.5 കോടിയായി ഉയര്‍ന്നു. 2018 മുതല്‍ 15 കോടിയാണ് പ്രതിവര്‍ഷം രോഹിത്തിനു ലഭിക്കുന്നത്.

വിരാട് കോലി

വിരാട് കോലി

പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുള്ള കോലിക്കു ഇതുവരെ ലഭിച്ച ശമ്പളം 143 കോടി രൂപയാണ്. നിലവില്‍ പ്രതിവര്‍ഷം ലഭിക്കുന്ന ശമ്പളത്തിന്റെ കാര്യത്തില്‍ രോഹിത്തിനും മുകളിലാണ് അദ്ദേഹം. 17 കോടിയാണ് ആര്‍സിബി കോലിക്കു നല്‍കുന്നത്.
2008ല്‍ ആര്‍സിബിയിലെത്തിയപ്പോള്‍ 12 ലക്ഷം മാത്രമായിരുന്നു കോലിക്കു ലഭിച്ച ശമ്പളം. 2010 വരെ ഇതു തുടര്‍ന്നു. 2011ല്‍ ഇതു ഒറ്റയടിക്കു 8.2 കോടിയായി വര്‍ധിച്ചു. 14 മുതല്‍ 17 വരെ 12.5 കോടിയായിരുന്നു കോലിയുടെ ശമ്പളം. 2018ല്‍ 17 കോടിയാണ് അദ്ദേഹത്തിന് ആര്‍സിബി നല്‍കിയത്. തുടര്‍ന്നുള്ളള സീസണുകളിലും ഇതേ ശമ്പളം തന്നെ കോലിക്കു ലഭിക്കുകയും ചെയ്തു.

 എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ആര്‍സിബി ടീമിന്റെ നെടുംതൂണുകളില്‍ ഒരാളായ എബിഡി ഇതുവരെ ഐപിഎല്ലില്‍ നിന്നും ശമ്പളമായി സ്വീകരിച്ചത് 102.5 കോടി രൂപയാണ്. 11 കോടിയാണ് പ്രതിവര്‍ഷം മിസ്റ്റര്‍ 360ക്ക് ആര്‍സിബി നല്‍കുന്നത്.
ആദ്യത്തെ മൂന്നു സീസണുകളിലും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു എബിഡി. 1.2 കോടി, 1.4 കോടി, 1.3 കോടി എന്നിങ്ങനെ വ്യത്യസ്തമായ ശമ്പളമായിരുന്നു മൂന്നു സീസണുകളില്‍ അദ്ദേഹത്തിനു ലഭിച്ചത്.
2011ലാണ് എബിഡി ആര്‍സിബിയിലേക്കു ചേക്കേറിയത്. 13 വരെ വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. 14 മുതല്‍ 17 വരെ 9.5 കോടി എബിഡിക്കു പ്രതിവര്‍ഷം ലഭിച്ചു. 2018ലായിരുന്നു ശമ്പളം 11 കോടിയായി വര്‍ധിച്ചത്.

Story first published: Friday, April 9, 2021, 19:29 [IST]
Other articles published on Apr 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+