Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മിഡ്‌ സീസണ്‍ ട്രാന്‍സ്ഫര്‍- ഇവര്‍ തട്ടകം മാറുമോ? കൂട്ടത്തില്‍ രഹാനെയും ഉത്തപ്പയും

ഐപിഎല്ലിന്റെ 14ാം സീസണ്‍ പുരോഗമിക്കവെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നു കഴിഞ്ഞു. തിങ്കാഴ്ച രാത്രി ഒമ്പതു മണിക്കു തുറന്ന ജാലകം ഇനി മേയ് 23നു മാത്രമേ അടയ്ക്കുകയുള്ളൂ. താരങ്ങളെ പരസ്പരം വായ്പയില്‍ വിട്ടുനല്‍കാന്‍ ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കുന്ന അവസരമാണിത്. വേണ്ടത്ര ബാക്കപ്പ് താരങ്ങളില്ലാതെ വലയുന്ന ടീമുകള്‍ക്കാവും ഈ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ഏറ്റവുമധികം ഗുണം ചെയ്യുക. പകരക്കാരനെ സീസണ്‍ അവസാനിക്കുന്നതു വരെ കൊണ്ടു വരാന്‍ ഫ്രാഞ്ചൈസികളെ ഇതു സഹായിക്കും.

ചില പ്രമുഖ താരങ്ങള്‍ ഈ സീസണില്‍ ഇനിയും കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ കൂടുമാറ്റത്തിന് തയ്യാറായി നില്‍ക്കുന്നുണ്ട്. അക്കൂട്ടത്തിലെ പ്രധാനപ്പെട്ട കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

 റോബിന്‍ ഉത്തപ്പ (സിഎസ്‌കെ)

റോബിന്‍ ഉത്തപ്പ (സിഎസ്‌കെ)

വലിയ പ്രതീക്ഷകളോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയ്ക്കു ഈ സീസണില്‍ ഒരു അവസരം പോലും ഇനിയും ലഭിച്ചിട്ടില്ല. ഉത്തപ്പയെ തങ്ങള്‍ക്കു വായ്പയില്‍ നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് സിഎസ്‌കെയെ സമീപിച്ചതായാണ് വിവരം.
ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരെ പരിക്കു കാരണവും കൊവിഡും ബയോ ബബ്‌ളും കാരണം ലിയാം ലിവിങ്സ്റ്റണ്‍, ആന്‍ഡ്രു ടൈ എന്നിവരെയും ഈ സീണില്‍ രാജസ്ഥാന് നഷ്ടമായിക്കഴിഞ്ഞു.

 അജിങ്ക്യ രഹാനെ (ഡിസി)

അജിങ്ക്യ രഹാനെ (ഡിസി)

സ്റ്റീവ് സ്മിത്തിന്റെ വരവോടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായ അജിങ്ക്യ രഹാനെയും ട്രാന്‍സ്ഫറിനു യോഗ്യനാണ്. മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് തന്നെ രഹാനെയ്ക്കു വേണ്ടിയും രംഗത്തു വന്നേക്കും. നേരത്തേ രാജസ്ഥാന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന രഹാനെ ഐപിഎല്ലില്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളതും അവര്‍ക്കു വേണ്ടിയാണ്.
ഈ സീസണില്‍ രണ്ടു മല്‍സരറങ്ങള്‍ മാത്രമേ രഹാനെ ഡിസിക്കായി കളിച്ചിട്ടുള്ളൂ. ഇവയില്‍ ബാറ്റിങില്‍ ക്ലിക്കാവാതിരുന്നതോടെ അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു.

സാം ബില്ലിങ്‌സ് (ഡിസി)

സാം ബില്ലിങ്‌സ് (ഡിസി)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇംഗ്ലണ്ട് താരം സാം ബില്ലിങ്‌സ്. വിക്കറ്റ് കീപ്പറായി നായകന്‍ റിഷഭ് പന്തുള്ളതിനാല്‍ ബില്ലിങ്‌സിന് ഈ സീസണില്‍ ഡിസിക്കായി ഈ സീസണില്‍ ഒരു അവസരം പോലും ലഭിച്ചിട്ടില്ല.
പഞ്ചാബ് കിങ്‌സ് ബില്ലിങ്‌സിനെ വായ്പയില്‍ വാങ്ങിയേക്കും. മധ്യനിരയില്‍ സ്ഥിരത കൊണ്ടു വരാന്‍ ബില്ലിങ്‌സിനു കഴിയുമെന്നാണ് പഞ്ചാബിന്റെ കണക്കുകൂട്ടല്‍.

 ഇഷാന്‍ പൊറെല്‍ (പിബികെഎസ്)

ഇഷാന്‍ പൊറെല്‍ (പിബികെഎസ്)

പഞ്ചാബ് കിങ്‌സിന്റെ ഇന്ത്യന്‍ പേസര്‍ ഇഷാന്‍ പൊറെലിന് ടീമിനായി അരങ്ങേറാന്‍ ഇനിയും അവസരം ലഭിച്ചിട്ടില്ല. മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പഞ്ചാബിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചവര്‍. അതിനാല്‍ തന്നെ പൊറെലിന് അവസരത്തിനായി കാത്തിരിക്കേണ്ടി വന്നിരിക്കുകയാണ്.
രാജസ്ഥാന്‍ റോയല്‍സായിരിക്കും പൊറെലിനു വേണ്ടി മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ രംഗത്തു വരാനിടയുള്ള ഫ്രാഞ്ചൈസി.

 ജെയിംസ് നീഷാം (എംഐ)

ജെയിംസ് നീഷാം (എംഐ)

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടല്‍ ജെയിംസ് നീഷാം. എന്നാല്‍ പാണ്ഡ്യ ബ്രദേഴ്‌സും കരെണ്‍ പൊള്ളാര്‍ഡും ഓള്‍റൗണ്ടര്‍മാരായി പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായതിനാല്‍ നീഷാം ഈ സീസണില്‍ ഒരു മല്‍സരം പോലും കളിച്ചിട്ടില്ല.
സ്‌റ്റോക്‌സ്, ആര്‍ച്ചര്‍, ലിവിങ്സ്റ്റണ്‍, ടൈ തുടങ്ങി നാലു വിദേശ താരങ്ങളെ ഈ സീസണില്‍ നഷ്ടമായ രാജസ്ഥാന്‍ റോയല്‍സ് തന്നെയായിരിക്കും നീഷാമിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിക്കുകയെന്നാണ് സൂചനകള്‍.

Story first published: Wednesday, April 28, 2021, 17:27 [IST]
Other articles published on Apr 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+