Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണിയെ ബൗള്‍ഡാക്കിയത് റിഷഭിന്റെ നിര്‍ദേശം! വെളിപ്പെടുത്തലുമായി ഡിസി പേസര്‍

ഐപിഎല്ലിന്റെ 14ാം സീസണില്‍ ക്യാപ്റ്റനെന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കാഴ്ചവച്ചത്. ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന്റെ കന്നി സീസണ്‍ കൂടിയായിരുന്നു ഇത്. സീസണ്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ റിഷഭിന്റെ ഡിസിയായിരുന്നു പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ആരാധനാപാത്രവും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേയായിരുന്നു ഐപിഎല്ലില്‍ റിഷഭിനു കീഴില്‍ ഡിസിയുടെ കന്നി മല്‍സരം.

ഈ കളിയില്‍ ഡിസിയെ വിജയത്തിലേക്കു നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. മല്‍സരത്തില്‍ ധോണി ബൗള്‍ഡായാണ് ക്രീസ് വിട്ടത്. രണ്ടു ബോളുകള്‍ നേരിട്ട അദ്ദേഹത്തെ ഡിസി പേസര്‍ ആവേശ് ഖാന്‍ ബൗള്‍ഡാക്കുകയായിരുന്നു. റിഷഭിന്റെ നിര്‍ണായക ഉപദേശമാണ് അന്നു ധോണിയെ പുറത്താക്കാന്‍ തന്നെ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ആവേശ്.

 റിഷഭിന്റെ നിര്‍ദേശം

റിഷഭിന്റെ നിര്‍ദേശം

സിഎസ്‌കെ ഇന്നിങ്‌സില്‍ കുറച്ച് ഓവറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ധോണി ക്രീസിലെത്തിയത്. അതുകൊണ്ടു തന്നെ ആഞ്ഞടിക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് റിഷഭിന് അറിയാമായിരുന്നു. മാത്രമല്ല ഒരു ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് കളിക്കുന്നതില്‍ ധോണിക്കു അത് എളുപ്പമാവില്ലെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ധോണിക്കെതിരേ ഷോര്‍ട്ട് ഓഫ് ലെങ്ത് ബോള്‍ പരീക്ഷിക്കാന്‍ റിഷഭ് എന്നോടു പറഞ്ഞു. ഞാന്‍ അത് ചെയ്യുകയും ബാറ്റിന് അരികില്‍ തട്ടി ബോള്‍ സ്റ്റംപിലേക്കു പതിച്ച് ധോണി ബൗള്‍ഡാവുകയും ചെയ്തതായി ആവേശ് വിശദമാക്കി

 റിഷഭ് സിഗ്നല്‍ തരും

റിഷഭ് സിഗ്നല്‍ തരും

ബൗളിങിനിടെ വിക്കറ്റിനു പിറകില്‍ നിന്നും റിഷഭ് തനിക്കു ചില സിഗ്നലുകള്‍ തരാറുണ്ടായിരുന്നുവെന്നും ആവേശ് വെളിപ്പെടുത്തി. ബൗളിങ് റണ്ണപ്പ് തുടങ്ങുന്നതിനു മുമ്പ് ഞാന്‍ റിഷഭിനെ നോക്കാറുണ്ടായിരുന്നു. ഈ സമയത്ത് ബാറ്റ്‌സ്മാന്‍ എന്നെ മാത്രമായിരിക്കും ശ്രദ്ധിക്കുക, മറ്റാരിലേക്കും അയാളുടെ ശ്രദ്ധ പോവില്ല. യോര്‍ക്കര്‍ എറിയണമെങ്കില്‍ റിഷഭ് എനിക്കൊരു സിഗ്നല്‍ തരുമായിരുന്നു. ഇതിനായി ഒരു പ്രത്യേക അടയാളവുമുണ്ട്. ഓഫ്സ്റ്റംപിന് പുറത്തേക്കാണ് ബൗള്‍ ചെയ്യേണ്ടതെങ്കില്‍ അതിനും പ്രത്യേക അടയാളമുണ്ടായിരുന്നു. റിഷഭ് ഒരു അടയാളം കാണിച്ചാല്‍ എവിടെയാണ് ബൗള്‍ ചെയ്യേണ്ടതെന്നു തനിക്കു കൃത്യമായി അറിയാമായിരുന്നുവെന്നും ആവേശ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

 ലോങ് ഓണില്‍ വേണ്ടെന്നു റിഷഭ്

ലോങ് ഓണില്‍ വേണ്ടെന്നു റിഷഭ്

ധോണി ബാറ്റിങിനായി ക്രീസിലെത്തിയപ്പോള്‍ ലോങ്ഓണില്‍ ഫീല്‍ഡറെ നിര്‍ത്തണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നു ആവേശ് വ്യക്തമാക്കി. പക്ഷെ റിഷഭിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു. സര്‍ക്കിളിനകത്ത് മിഡ് ഓണിലാണ് ഫീല്‍ഡര്‍ വേണ്ടതെന്നായിരുന്നു റിഷഭിന്റെ അഭിപ്രായമെന്നും പേസര്‍ പറയുന്നു.
24 കാരനായ ആവേശിനെ സംബന്ധിച്ച് കരിയറിലെ വഴിത്തിരിവായി മാറിയ ഐപിഎല്‍ സീസണ്‍ കൂടിയാണിത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളുമായി ഡിസി ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. മുന്‍ സീണുകളില്‍ ഡിസിയുടെ തുറുപ്പുചീട്ടായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെപ്പോലും നിഷ്പ്രഭനാക്കിയാണ് ആവേശ് ഈ റോളിലേക്കുയര്‍ന്നത്. ഐപിഎല്ലിലെ പ്രകടനം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിലും അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തിട്ടുണ്ട്. സ്റ്റാന്റ്‌ബൈ താരമായാണ് ആവേശ് ടീമിലെത്തിയിരിക്കുന്നത്.

Story first published: Monday, May 10, 2021, 12:44 [IST]
Other articles published on May 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+