For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റണ്‍സിലും ഇനി റിഷഭ് ഡിസിയുടെ 'ക്യാപ്റ്റന്‍'! ശ്രേയസിനെ കടത്തിവെട്ടി- റെക്കോര്‍ഡ് വേഗം

2204 റണ്‍സ് പന്തിന്റെ പേരിലുണ്ട്

ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായതിനു പിന്നാലെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഡിസിയുടെ ഓള്‍ടൈം റണ്‍വേട്ടക്കാരനായി മാറിയിരിക്കുകയാണ് റിഷഭ്. പരിക്കു കാരണം ഈ സീസണില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന മുന്‍ നായകന്‍ ശ്രേയസ് അയ്യരെ മറികടന്നാണ് അദ്ദേഹത്തിന്റെ നേട്ടം.

IPL 2021: Delhi Capitals' Rishabh Pant Surpasses Shreyas Iyer To Secure Top Spot In Elite List
1

ചെന്നൈയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ ഡിസിക്കു വേണ്ടി 37 റണ്‍സെടുത്തതോടെയാണ് റിഷഭ് റണ്‍വേട്ടയില്‍ അമരത്തെത്തിയത്. 73 ഇന്നിങ്‌സുകളില്‍ നിന്നും 2204 റണ്‍സ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 79 ഇന്നിങ്‌സുകളില്‍ നിന്നും 2200 റണ്‍സെടുത്ത ശ്രേയസായിരുന്നു നേരത്തേ തലപ്പത്ത്. അദ്ദേഹത്തേക്കാള്‍ വേഗത്തിലാണ് പന്ത് അതിലും കൂടുതല്‍ റണ്‍സെടുത്തിട്ടുള്ളതെന്നത് എടുത്തു പറയേണ്ടതാണ്.

79 ഇന്നിങ്‌സുകളില്‍ നിന്നും 2174 റണ്‍സുമായി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് മൂന്നാംസ്ഥാനത്ത്. നിലവില്‍ ടീമിന്റെ ഭാഗമായ, ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായ ഓപ്പണര്‍ ശിഖര്‍ ധവാനാണ് നാലാംസ്ഥാനം. വെറും 52 ഇന്നിങ്‌സുകളില്‍ 1738 റണ്‍സ് അദ്ദേഹം നേടിക്കഴഞ്ഞു. ഫോം തുടരുകയാണെങ്കില്‍ ഡിസിക്കു വേണ്ടി അതിവേഗം 2000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമായി ധവാന്‍ മാറിയേക്കും. നേരത്തേ ഡിസിയുടെ ഭാഗമായിരുന്ന ഇപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ കൂടിയായ ഡേവിഡ് വാര്‍ണറാണ് ധവാനു പിന്നില്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റിലെ അഞ്ചാമന്‍. 55 ഇന്നിങ്‌സുകളില്‍ നിന്നും 1435 റണ്‍സ് വാര്‍ണണര്‍ നേടിയിട്ടുണ്ട്.

അതേസമയം, ക്യാപ്റ്റന്‍സിയിലും റിഷഭ് മികച്ച പ്രകടനമാണ് ഈ സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറില്‍ തോല്‍പ്പിച്ച് ഡിസി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയിട്ടുണ്ട്. നേരത്തേ രണ്ടാമതുണ്ടായിരുന്ന വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒരു സ്ഥാനം താഴേക്കു വലിച്ചിട്ടാണ് ഡിസിയുടെ കുതിപ്പ്.

ഈ സീസണിലെ ഹാട്രിക് വിജയം കൂടിയാണ് ഡിസി സ്വന്തമാക്കിയത്. അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ഡിസി തോറ്റിട്ടുള്ളൂ. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു ഡസിസിയുടെ ഏക തോല്‍വി. ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേ വിജയം കൊയ്യാന്‍ റിഷഭിനും സംഘത്തിനും കഴിഞ്ഞു.

Story first published: Monday, April 26, 2021, 0:38 [IST]
Other articles published on Apr 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+