IPL 2021: ദാദ, ധോണി ഇവരുടെ അതേ മാജിക്ക് റിഷഭിനുമുണ്ട്! ഭാവി ഇന്ത്യന്‍ ക്യാപ്റ്റനാവുമെന്ന് ഓജ
ഐപിഎല്ലിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പ്രശംസിച്ച് മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാനുള്ള ശേഷി റിഷഭിനുണ്ടെന്നും വളരെ പക്വതയോടെയാണണ് അദ്ദേഹം ഡിസിയെ നയിച്ചുകൊണ്ടിരിക്കുന്നതെന്നും ഓജ അഭിപ്രായപ്പെട്ടു.
പരിക്കു കാരണം പിന്‍മാറേണ്ടി വന്ന ശ്രേയസ് അയ്യര്‍ക്കു പകരമാണ് റിഷഭ് ഈ സീസണില്‍ ഡിസിയുടെ നായകസ്ഥാനത്തേക്കു വന്നത്. ആറു മല്‍സരങ്ങളില്‍ നാലിലും ടീമിനു വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് ഡിസി. ചൊവ്വാഴ്ച രാത്രി നടന്ന കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു ഡിസി ഒരു റണ്‍സിനു പൊരുതിത്തോല്‍ക്കുകയായിരുന്നു. ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുമായിരുന്നു.

റിഷഭിനു ക്യാപ്റ്റനാവാം
റിഷഭ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കുന്നത് കാണുമ്പോള്‍ അവന്‍ ഭാവിയില്‍ ഇന്ത്യയുടെയും നായകസ്ഥാനത്തേക്കു വരുമെന്നാണ് എനിക്കു തോന്നുന്നത്. പക്വതയോടെയാണ് റിഷഭ് ടീമിനെ നയിക്കുകയും ബാറ്റ് ചെയ്യകയും ചെയ്യുന്നത്. തനിക്കു ഇന്ത്യന്‍ ടീമിനെയും നന്നായി നയിക്കാന്‍ കഴിയുമെന്ന് അവന്‍ കാണിച്ചു തരികയാണെന്നും ഓജ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഗാംഗുലിയും ധോണിയും
ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവരില്‍ കണ്ടതു പോലെ ഒരു പ്രഭാവലയം റിഷഭിനും ചുറ്റുമുള്ളതായി എനിക്കു അനുഭവപ്പെടുന്നു. നിങ്ങള്‍ ഒരു താരത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അയാളുടെ ചുറ്റുമുള്ള പ്രഭാവലയം അതു കാണിച്ചുതരികയാണ്. ഇവന് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവാന്‍ കഴിയുമെന്ന് എനിക്കു അനുഭവപ്പെടുന്നതും ഇതു കൊണ്ടാണെന്നു 2000ത്തില്‍ വിരമിച്ച ഓജ വിശദമാക്കി.
റിഷഭിനെക്കുറിച്ച് വായിക്കുമ്പോഴും മറ്റുള്ളവര്‍ അവനെക്കുറിച്ച് പറയുമ്പോളും അതാണ് എനിക്കു അനുഭവപ്പെടുന്നത്. നേരത്തേ സൗരവ് ഗംഗുലിയിലും എംഎസ് ധോണിയിലുമെല്ലാം സൃഷ്ടിക്കപ്പെട്ട അതേ പ്രഭാവലയമാണിത്. അവനു തീര്‍ച്ചയായും കഴിയുമെന്നു എനിക്കുന്നു തോന്നുന്നു, അതിന് ഇനിയുമേറെ പോവാനുണ്ടെന്നും ഓജ കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രിയുടെ സഹായം
നിലവില്‍ റിഷഭ് ഒരു കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതു അടുത്തു നിന്നു നിരീക്ഷിക്കേണ്ട കാര്യം തന്നെയാണ്.. രവി ശാസ്ത്രി ഭായിക്കു കീഴില്‍ അവന്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്നും ഓജ വ്യക്തമാക്കി.
ഐപിഎല്ലില്‍ ഡിസിയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തത്തില്‍ തന്നെ തന്റെ ആരാധനാപാത്രമായ എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏഴു വിക്കറ്റിനു തകര്‍ത്തുവിടാന്‍ റിഷഭിനായിരുന്നു. രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി എന്നിവരോടാണ് സീസണില്‍ ഡിസി തോറ്റിട്ടുള്ളത്. പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരെ ഡിസി തോല്‍പ്പിച്ചിരുന്നു. ഇതില്‍ എസ്ആര്‍എച്ചിനെതിരേ സൂപ്പര്‍ ഓവറിലായിരുന്നു ഡിസിയുടെ വിജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications