IPL 2021: മുഴുവന്‍ മല്‍സരങ്ങളും ഒരു വേദിയില്‍? രണ്ടാംഘട്ടത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്
ഐപിഎല്ലില്‍ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കു യുഎഇ വേദിയാവാനിരിക്കെ ടൂര്‍ണമെന്റിനെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തിലെ മല്‍സരങ്ങളില്‍ നിന്നും ഷെഡ്യൂളില്‍ വലിയ മാറ്റങ്ങള്‍ രണ്ടാം ഘട്ടത്തില്‍ പ്രതീക്ഷിക്കാവുന്നതാണെന്നാണ് വിവരം.
സപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ബിസിസിഐയുടെ നീക്കം. ഇനി 31 മല്‍സരങ്ങള്‍ സീസണില്‍ ബാക്കിയുണ്ട്. 29 മല്‍സരങ്ങള്‍ മാത്രമേ ഇന്ത്യയില്‍ പൂര്‍ത്തിയായിരുന്നുള്ളൂ. വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മല്‍സരങ്ങളുടെ എണ്ണം അഞ്ചില്‍ നിന്നും നാലാക്കി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ബിസിസിഐ നടത്തുന്നുണ്ട്. ഐപിഎല്ലിനായി താരങ്ങള്‍ക്കു കുറച്ചുകൂടി നേരത്തേ യുഎഇയില്‍ എത്തുന്നതിനു വേണ്ടിയാണിത്.

ഒരേ വേദിയില്‍ നടത്തിയേക്കും
31 മല്‍സരങ്ങള്‍ ഒരു മാസം കൊണ്ട് തീര്‍ക്കുന്ന തരത്തിലായിരിക്കും ബിസിസിഐ രണ്ടാംഘട്ടം പ്ലാന്‍ ചെയ്യുക. ഈ മാസം അവസാനത്തോടെ രണ്ടാംഘട്ട മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചേക്കും. കൂടുതല്‍ ഡബിള്‍ ഹെഡ്ഡറുകള്‍ ഉള്‍പ്പെടുത്തി മല്‍സരങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ട്.
ടി20 ലോകകപ്പ് ഒക്ടോബറില്‍ യുഎഇയില്‍ നടക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഒക്ടോബര്‍ ഒന്നിന് ഗ്രൗണ്ടുകള്‍ ഐസിസിക്കു വിട്ടുനല്‍കേണ്ടി വരും. ഇതു കാരണം ഐപിഎല്ലിലെ ശേഷിച്ച മുഴുവന്‍ മല്‍സരങ്ങളും ഒരേ വേദിയില്‍ നടത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുന്നുണ്ട്. ദുബായിക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ആഗസ്റ്റില്‍ യാത്ര തിരിക്കും
ആഗസ്റ്റ് മധ്യത്തോടെ ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിനായി ടീമുകള്‍ യുഎഇയിലേക്കു യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ ടൂര്‍ണമെന്റിനു യുഎഇ വേദിയായപ്പോഴും ഇതേ സമയത്തു തന്നെയായിരുന്നു ടീമുകള്‍ അവിടെയെത്തിയത്.
സപ്തംബര്‍ 17 അല്ലെങ്കില്‍ 19നായിരിക്കും രണ്ടാംഘട്ട മല്‍സരങ്ങള്‍ ആരംഭിക്കുകയെന്നായിരിക്കും പുറത്തു വരുന്ന സൂചനകള്‍. ഒക്ടോബര്‍ 10നുള്ളില്‍ ഫൈനലും നടക്കാനാണ് സാധ്യത.

ഡിസി തലപ്പത്ത്
ഐപിഎല്ലിന്റെ 14ാം സീസണില്‍ ഇന്ത്യയിലെ മല്‍സരങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തി വയ്ക്കുമ്പോള്‍ റിഷഭ് പന്ത് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു പോയിന്റ് പട്ടികയില്‍ തലപ്പത്ത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റോടെ അവര്‍ പ്ലേഓഫിന് അരികിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
എന്നാല്‍ പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരായിരുന്നു. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു എസ്ആര്‍എച്ചിന്റെ നായകസ്ഥാനത്തു നിന്നു ഡേവിഡ് വാര്‍ണറെ നീക്കുകയും ചെയ്തിരുന്നു. അവസാനത്തെ കളിയില്‍ കെയ്ന്‍ വില്ല്യംസണായിരുന്നു ടീമിനെ നയിച്ചത്. ഈ മല്‍സരത്തിലും എസ്ആര്‍എച്ച് പരാജയപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications