For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രണ്ടാംഘട്ടം സപ്തംബര്‍ 15ന് തുടക്കം, യുഎഇ വേദിയായേക്കും

ഒക്ടോബര്‍ 15നായിരിക്കും ഫൈനല്‍

ഐപിഎല്ലിന്റെ 14ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനമായി സൂചനകള്‍. സപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയായിരിക്കും മല്‍സരങ്ങളെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ഒരു മാസം നീളുന്ന വിന്‍ഡോയില്‍ ഐഎപിഎല്ലിലെ ബാക്കിയുള്ള 31 മല്‍സരങ്ങള്‍ തീര്‍ക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

1

നാലു വാരാന്ത്യങ്ങളിലായി എട്ടു ഡബിള്‍ ഹെഡ്ഡറുകള്‍ ടൂര്‍ണമെന്റിലുണ്ടാവും. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 29ന് ചേരുന്ന ബിസിസിഐ യോഗത്തിനൊടുവില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് വിവരം.
ഒക്ടോബര്‍ 18 മുതല്‍ ഇന്ത്യയിലാണ് ടി20 ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവിടെ മല്‍സരങ്ങള്‍ നടക്കുമോയെന്ന കാര്യം സംശയമാണ്. യുഎഇയിലേക്കു ലോകകപ്പ് മാറ്റുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ജൂണ്‍ രണ്ടിനു ചേരുന്ന ഐസിസി യോഗത്തിനു ശേഷം അന്തിമ പ്രഖ്യാപനം വന്നേക്കും.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പര 41 ദിവസം ദൈര്‍ഘ്യമുള്ളതാണ്. രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ തമ്മില്‍ ഒമ്പത് ദിവസത്തെ ഗ്യാപ്പുണ്ട്. രണ്ടാം ചെസ്റ്റ് ആഗസ്റ്റ് 12 മുതല്‍ 16 വരെയാണ്. മൂന്നാം ടെസ്റ്റാവട്ടെ ആഗസ്റ്റ് 25ന് മാത്രമേ തുടങ്ങുകയുള്ളൂ. ഈ ഒമ്പത് ദിവസത്തെ ഗ്യാപ്പ് നാലാക്കി ചുരുക്കാനാണ് ബിസിസിഐയുടെ ശ്രമം. അങ്ങനെയെങ്കില്‍ അഞ്ചു ദിവസം അധികമായി ലഭിക്കും. ഇതു ടെസ്റ്റ് പരമ്പര കൂടുതല്‍ വേഗത്തില്‍ തീര്‍ക്കാനും സഹായിക്കും. 41 ദിവസത്തെ പര്യടനം 30 ദിവസം കൊണ്ടെങ്കിലും അവസാനിപ്പിച്ചാല്‍ ഐപിഎല്ലിനായി യുഎഇയിലേക്കു നേരത്തേ പുറപ്പെടാന്‍ ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങളെ സഹായിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഐപിഎല്ലില്‍ 29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയാക്കാനാത്. ഇതിനിടെ ചില ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. സീസണ്‍ അവസാനിക്കുമ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ചെന്നൈ സൂപ്പര്‍കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടായിരുന്നു.

Story first published: Sunday, May 23, 2021, 10:46 [IST]
Other articles published on May 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+