Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എസ്ആര്‍എച്ചിനെ നയിക്കാന്‍ വില്ലിയെത്തും, പിറകെ മറ്റ് ന്യൂസിലാന്‍ഡ് താരങ്ങളും

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ് താരങ്ങളുടെം പങ്കാളിത്തമുണ്ടാവുമെന്ന് സ്ഥിരീകരിച്ചു. ഒരു ഫ്രാഞ്ചൈസി ഒഫീഷ്യലാണ് കിവീസ് താരങ്ങള്‍ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കുണ്ടാവുമെന്ന് അറിയിച്ചിരിക്കുന്നത്. തങ്ങളുടെ സേവനം ലഭിക്കുമെന്ന് ന്യൂസിലാന്‍ഡ് താരങ്ങള്‍ തന്നെയാണ് അറിയിച്ചിരിക്കുതെന്നു ഒഫീഷ്യല്‍ വെളിപ്പെടുത്തി. ഫ്രാഞ്ചൈസികളെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന കാര്യമാണിത്. സപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയില്‍ നടക്കുന്നത്.

1

നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, സ്റ്റാര്‍ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍ എന്നിവരടക്കം ന്യൂസിലാന്‍ഡിന്റെ എട്ടു കളിക്കാരാണ് വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഐപിഎല്ലില്‍ കളിക്കുന്നത്. ഐപിഎല്‍ നടക്കുന്ന അതേസമയത്തു തന്നു തന്നെ ന്യൂസിലാന്‍ഡ് പാകിസ്താനുമായി പരമ്പര കളിക്കുന്നുണ്ട്. എന്നാല്‍ പല താരങ്ങളും ഇതില്‍ നിന്നും പിന്മാറി ഐപിഎല്ലില്‍ കളിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഞങ്ങള്‍ക്കു ഇപ്പോള്‍ വളരെയധികം ആശ്വാസമുണ്ട്. താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകളുമായി ചര്‍ച്ചകള്‍ നടത്തുകയാണ് ബിസിസിഐ. എന്തായാലും ന്യൂസിലാന്‍ഡ് താരങ്ങളുടെ പങ്കാളിത്തം ഞങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണെന്നായിരുന്നു ഒരു ഫ്രാഞ്ചൈസി ഒഫീഷ്യല്‍ പറഞ്ഞത്.

2

വില്ല്യംസണ്‍, ബോള്‍ട്ട്, ജാമിസണ്‍ എന്നിവര്‍ ഐപിഎല്ലില്‍ മൂന്നു ഫ്രാഞ്ചൈസികളുടെ നിര്‍ണായക താരങ്ങളാണ്. സണ്‍റൈസസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് വില്ലി. സീസണിന്റെ ആദ്യപകുതിയില്‍ എസ്ആര്‍എച്ചിന്റെ പ്രകടനം മോശമായിരുന്നു. തുടര്‍ന്നാണ് ഡേവിഡ് വാര്‍ണറെ നീക്കി പകരം വില്ല്യംസണിനെ നായകനാക്കിയത്. അദ്ദേഹത്തിനു കീഴില്‍ കളിച്ച ഒരു മല്‍സത്തില്‍ എസ്ആര്‍എച്ച് തോല്‍ക്കുകയും ചെയ്തു. അടുത്ത കളിക്കു മുമ്പായിരുന്നു മല്‍സരങ്ങള്‍ നിര്‍ത്തിവച്ചത്.

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സില്‍ ജസ്പ്രീത് ബുംറയോടൊപ്പം പേസ് ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടാണ് ബോള്‍ട്ട്. ബുംറ- ബോള്‍ട്ട് ജോടി ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ പേസ് ജോടികള്‍ കൂടിയാണ്. 2020ലെ ഐപിഎല്ലില്‍ മുംബൈയ്ക്കു അഞ്ചാം കിരീടം നേടിക്കൊടുക്കുന്നതില്‍ ഇവര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

3

ജാമിസണാവട്ടെ വിരാട് കോലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ താരമാണ്. ഈ സീസണിലാണ് അദ്ദേഹം വന്‍ തുകയ്ക്കു ആര്‍സിബിയുടെ ഭാഗമായത്. ഐപിഎല്ലില്‍ ജാമിസണിന്റെ അരങ്ങേറ്റ സീസണ്‍ കൂടിയായിരുന്നു ഇത്. മോശമല്ലാത്ത പ്രകടനം നടത്താന്‍ പേസര്‍ക്കാവുകയും ചെയ്തിരുന്നു.

Story first published: Friday, June 25, 2021, 20:21 [IST]
Other articles published on Jun 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+