For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആര്‍സിബിക്ക് കടിഞ്ഞാണിടാന്‍ സിഎസ്‌കെ, ധോണിയും കോലിയും മുഖാമുഖം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. കളിച്ച നാല് മത്സരവും ജയിച്ച് ആര്‍സിബി എത്തുമ്പോള്‍ നാല് മത്സരത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമാണ് സിഎസ്‌കെയുടെ അക്കൗണ്ടില്‍. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും നിലവിലെ നായകന്‍ വിരാട് കോലിയും നേര്‍ക്കുനേര്‍ എത്തുന്നുവെന്നതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നത്. ആര്‍സിബിയുടെ മിന്നും ഫോമിനെ തളര്‍ത്താന്‍ ധോണിയുടെ തന്ത്രങ്ങള്‍ക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം. വൈകീട്ട് 3.30ന് മുംബൈയിലാണ് മത്സരം. ടീമുകള്‍ തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

|IPL 2021: Match 19, CSK vs RCB Match Preview Oneindia Malayalam
നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ മുന്നില്‍

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ മുന്നില്‍

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 26 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 16 തവണയും ധോണിയുടെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ആര്‍സിബി വീണിട്ടുണ്ട്. 9 തവണമാത്രമാണ് ആര്‍സിബിക്ക് ജയിക്കാനായത്. നിലവിലെ ഫോമില്‍ ഇരു ടീമിനും തുല്യ സാധ്യതയാണ്. ഭാഗ്യം തുണയ്ക്കുന്ന ടീമിനൊപ്പമാവും ജയം. രണ്ടാമത് ബാറ്റ് ചെയ്യുന്നതാവും കൂടുതല്‍ ഗുണം ചെയ്യുക. അതിനാല്‍ത്തന്നെ ടോസ് നിര്‍ണ്ണായകമാവും. കോലിയുടെ ആര്‍സിബിയെ തളക്കാന്‍ ക്യാപ്റ്റന്‍ കൂള്‍ കരുതിവെച്ചിരിക്കുന്ന തന്ത്രമെന്തെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.

ബാറ്റിങ് കരുത്തില്‍ ആര്‍സിബി

ബാറ്റിങ് കരുത്തില്‍ ആര്‍സിബി

വിരാട് കോലി- ദേവ്ദത്ത് പടിക്കല്‍ ഓപ്പണിങ് കൂട്ടുകെട്ട് കൂടി ഫോമിലേക്കുയര്‍ന്നതോടെ ഏത് വമ്പന്മാരെയും വിറപ്പിക്കുന്ന നിലയിലേക്ക് ആര്‍സിബി വളര്‍ന്നുകഴിഞ്ഞു. ബാറ്റ്‌സ്മാന്‍മാരുടെ ഫോമിലാണ് ആര്‍സിബിയുടെ വിശ്വാസം. എബി ഡിവില്ലിയേഴ്‌സ് ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരും ഫോമിലാണ്. എന്നും ആര്‍സിബിയെ അലട്ടിയിരുന്ന ബൗളിങ് നിരയിലെ പ്രശ്‌നങ്ങള്‍ക്കും ഏറെക്കുറെ പരിഹാരമായിട്ടുണ്ട്. മുഹമ്മദ് സിറാജ്,ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഡെത്ത് ഓവറിലടക്കം എതിരാളികളെ വിറപ്പിക്കുന്നു. ടീമില്‍ മാറ്റങ്ങളില്ലാതെ ആര്‍സിബി ഇറങ്ങാനാണ് സാധ്യത.

ധോണിയില്‍ വിശ്വസിച്ച് സിഎസ്‌കെ

ധോണിയില്‍ വിശ്വസിച്ച് സിഎസ്‌കെ

എംഎസ് ധോണിയുടെ തന്ത്രങ്ങളിലാവും സിഎസ്‌കെയുടെ വിശ്വാസം. ആര്‍സിബിയുടെ ഫോമിലുള്ള പേരുകേട്ട ബാറ്റിങ് നിരയെ എങ്ങനെ ധോണി തളക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതാണ്. ന്യൂബോളില്‍ ദീപക് ചഹാര്‍ മികവ് കാട്ടുന്നത് ആര്‍സിബിക്ക് വെല്ലുവിളിയായേക്കും. എബിഡിയെയും മാക്‌സ് വെല്ലിനെയും പൂട്ടാന്‍ കൃത്യമായ പദ്ധതികള്‍ ധോണിക്കുണ്ടാകുമെന്നുറപ്പ്. എന്നാല്‍ കളത്തില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമോയെന്ന് കണ്ടറിയാം. എന്നാല്‍ പേസ് ബൗളര്‍മാര്‍ ഡെത്ത് ഓവറില്‍ നന്നായി തല്ലുവാങ്ങുന്നത് സിഎസ്‌കെയെ ആശങ്കപ്പെടുത്തുന്നു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ആര്‍സിബി: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, കെയ്ല്‍ ജാമിസന്‍, ഷഹബാസ് അഹ്മദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, യുസ്‌വേന്ദ്ര ചഹാല്‍.

സിഎസ്‌കെ: റുതുരാജ് ജയഗ്വാദ്, ഫഫ് ഡുപ്ലെസിസ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, സാം കറാന്‍, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ലൂങ്കി എന്‍ഗിഡി

Story first published: Saturday, April 24, 2021, 15:35 [IST]
Other articles published on Apr 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+