IPL 2021: മാക്‌സ്വെല്ലിനെ 'നല്‍കിയ' പഞ്ചാബിന് നന്ദി അറിയിച്ച് ആര്‍സിബി, പഞ്ചാബിന്റെ ക്ലാസിക് മറുപടി
ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പ്രകടനം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആവേശത്തിലാക്കിയിരിക്കുകയാണ്. മുന്‍ സീസണുകളിലെല്ലാം ഫ്‌ളോപ്പായ മാക്‌സി ഇത്തവണ ആര്‍സിബിക്കായി അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഗംഭീര ബാറ്റിങാണ് പുറത്തെടുത്തത്. 28 ബോളില്‍ 39 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ടീമിന്റെ ഭാഗമായിരുന്നു മാക്‌സ്വെല്‍. എന്നാല്‍ ബാറ്റിങില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി മാറി. ബൗളിങിലും കാര്യമായ സംഭാവന നല്‍കാന്‍ മാക്‌സിക്കായില്ല. 13 മല്‍സരങ്ങളില്‍ നിന്നും വെറും 108 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സിക്‌സര്‍ പോലും ഇതിലുണ്ടായിരുന്നില്ല. തുടര്‍ന്നു സീസണിനു ശേശം പഞ്ചാബ് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് ലേലത്തില്‍ മാക്‌സ്വെല്ലിനെ സ്വന്തമാക്കാന്‍ ആര്‍സിബിക്കായത്.

പഞ്ചാബിന് നന്ദി
മാക്‌സ്വെല്ലിനെ തങ്ങള്‍ക്കു നല്‍കിയതിന് പഞ്ചാബിന് ട്വിറ്ററിലൂടെ ആര്‍സിബി നന്ദി അറിയിച്ചിരിക്കുകയാണ്. ഇതിനു പഞ്ചാബ് ക്ലാസ് മറുപടി നല്‍കുകയും ചെയ്തു. റെഡ് ആന്റ് ഗോള്‍ഡില്‍ ആദ്യത്തെ മാക്‌സി-മം, ചെന്നൈയുടെ പുറത്തേക്കാണ് അടിച്ചുപറത്തിയത്. നന്ദി പഞ്ചാബ് കിങ്‌സ്, സാമൂഹികഅകലം പാലിച്ചില്ലെങ്കില്‍നിങ്ങളെ ഞങ്ങള്‍ കെട്ടിപ്പിടിക്കുമെന്നായിരുന്നു ആര്‍സിബി ട്വീറ്റ് ചെയ്തത്.

പഞ്ചാബിന്റെ കിടുക്കന്‍ മറുപടി
ഇതിനു പഞ്ചാബ് രസകരമായ മറുപടിയും നല്‍കി. ഓ, ക്രിസ് ഗെയ്ല്‍, കെഎല്‍ രാഹുല്‍, മന്‍ദീപ് സിങ്, സര്‍ഫറാസ്, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കു വേണ്ടി നന്ദിയെന്നായിരുന്നു പഞ്ചാബ് ട്വിറ്ററിലൂടെ തന്നെ നല്‍കിയ മറുപടി. ഗെയ്ല്‍, രാഹുല്‍, മന്‍ദീപ്, സര്‍ഫറാസ്, മായങ്ക് എന്നിവരെല്ലാം നേരത്തേ ആര്‍സിബി ടീമിന്റെ ഭാഗമായിരുന്നു. ഇപ്പോളാവട്ടെ ഇവര്‍ പഞ്ചാബിന്റെ അവിഭാജ്യ ഘടകവുമാണ്. ആര്‍സിബി തഴഞ്ഞ രാഹുല്‍ പഞ്ചാബിന്റെ നായകസ്ഥാനത്തുമെത്തി.

വരവറിയിച്ച് മാക്‌സ്വെല്‍
ഉദ്ഘാടന മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരേ നാലാമനായാണ് മാക്‌സ്വെല്‍ ക്രീസിലെത്തിയത്. 28 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുതിയ കുപ്പായത്തില്‍ അരങ്ങേറ്റം ഉജ്ജ്വലമാക്കുകയും ചെയ്തു. തന്റെ ട്രേഡ്മാര്‍ക്കായ സ്വിച്ച് ഹിറ്റ് ഷോട്ടുകള്‍ വളരെ മികച്ച രീതിയില്‍ മാക്‌സ്വെല്‍ കളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സിക്‌സറുകളിലൊന്ന് സ്‌റ്റേഡിയത്തിനു പുറത്തായിരുന്നു ലാന്‍ഡ് ചെയ്തത്.
മല്‍സരത്തില്‍ നായകന്‍ വിരാട് കോലിക്കൊപ്പം 52 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടിലും മാക്‌സ്വെല്‍ പങ്കാളിയായിരുന്നു. ഈ ജോടി കുറച്ചുനേരം കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ ആര്‍സിബിയുടെ വിജയം എളുപ്പമാവുമായിരുന്നു. രണ്ടു വിക്കറ്റുകള്‍ ശേഷിക്കെ അവസാന ബോളിലായിരുന്നു ആര്‍സിബി വിജയറണ്‍സ് കുറിച്ചത്.

മാക്‌സിയുടെ ഐപിഎല്‍ കരിയര്‍
2012 മുതല്‍ ഐപിഎല്ലില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് മാക്‌സ്വെല്‍. ഐപിഎല്‍ കരിയറെടുത്താല്‍ 83 മല്‍സരങ്ങളില്‍ നിന്നും 23.37 ശരാശരിയില്‍ 1544 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ആറു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
എന്നാല്‍ ഒരേയൊരു സീസണില്‍ മാത്രമേ ആരാധകര്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം മാക്‌സിക്കു പുറത്തെടുക്കാനായിട്ടുള്ളൂ. 2014ലായിരുന്നു ഇത്. അന്നു പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 11 മല്‍സരങ്ങളില്‍ നിന്നും 552 റണ്‍സ് മാക്‌സ്വെല്‍ അടിച്ചെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications