Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കളിക്കും മുമ്പ് റെക്കോര്‍ഡിട്ട് ടിം ഡേവിഡ്, നേട്ടം കുറിച്ച ആദ്യ ക്രിക്കറ്റര്‍

1

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനായി കളിക്കാനിറങ്ങിയതോടെ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് സിംഗപ്പൂരിന്റെ വെടിക്കെട്ട് താരം ടിം ഡേവിഡ്. ടൂര്‍ണമെന്റില്‍ കളിച്ച ആദ്യത്തെ സിംഗപ്പൂര്‍ താരമെന്ന റെക്കോര്‍ഡാണ് ഡേവിഡിനെ തേടിയെത്തിയത്. ന്യൂസിലാന്‍ഡിന്റെ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണിനു പകരമാണ് അദ്ദേഹം ആര്‍സിബിയുടെ പ്ലെയിങ് ഇലവനിലെത്തിയത്.

ലോകത്തിലെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെ സ്ഥിരം സാന്നിധ്യമാണ് ഡേവിഡ്. സ്‌ഫോടനാത്മക ബാറ്റിങ് തന്നെയയാണ് ഓസ്‌ട്രേലിയന്‍ വംശജന്‍ കൂടിയായ താരത്തെ ഫ്രാഞ്ചൈസികളുടെ പ്രിയങ്കരനാക്കി മാറ്റിയത്. ഇതിനകം കരീബിയന്‍ പ്രീമിയര്‍ ലീഗ് (സിപിഎല്‍ 2021), പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍ 2021), കൗണ്ടി, ടി20 ബ്ലാസ്റ്റ്, ദി ഹണ്ട്രഡ്, ബിഗ് ബാഷ് ലീഗ് (ബിബിഎല്‍) എന്നിവയക്കം എട്ടു ലീഗുകളില്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഡേവിഡ് കളിച്ചുകഴിഞ്ഞു. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിലെത്താന്‍ അദ്ദേഹത്തിനു അല്‍പ്പം കാത്തിരിക്കേണ്ടി വരികയായിരുന്നു. സീസണിന്റെ ആദ്യപാദത്തില്‍ ഡേവിഡ് ആര്‍സിബിയിലുണ്ടായിരുന്നില്ല. യുഎഇയിലെ രണ്ടാംപാദത്തിലാണ് പകരക്കാരനായി അദ്ദേഹത്തിനു ടീമിലേക്കു ക്ഷണം ലഭിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സിംഗപ്പൂര്‍ ടീമിനൊപ്പം മല്‍സരങ്ങള്‍ ഇല്ലാതിരുന്നെങ്കിലും ഡേവിഡിന് അവസരങ്ങള്‍ക്കു ഒട്ടും കുറവില്ലായിരുന്നു. ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഫഫ് ഡുപ്ലെസിക്കൊപ്പേം സെന്റ് ലൂസിയ കിങ്‌സിനു വേണ്ടി താരം കളിച്ചിരുന്നു. അസോസിയേറ്റ് ടീമുകളിലെ ഒരുപാട് പേരെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും ക്രിക്കറ്റിന്റെ ഉയര്‍ന്ന തലത്തില്‍ കളിക്കാന്‍ ടെസ്റ്റ് അംഗത്വമില്ലാത്ത രാജ്യത്തു നിന്നുള്ള ഒരു താരത്തിനു കഴിയുമെന്ന് കാണിച്ചുകൊടുക്കാനായത് നല്ല കാര്യമാണെന്നു ഡേവിഡ് വ്യക്തമാക്കി.

ബിബിഎല്ലില്‍ ഹൊബാര്‍ട്ട് ഹറിക്കെയ്ന്‍സിനു വേണ്ടി നടത്തിയ ഉജ്ജ്വല പ്രകടനത്തോടെയാണ് ഡേവിഡ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഈ പ്രകടനത്തിനു പിന്നാലെ 25 കാരന് പാകിസ്താന്‍ സൂപ്പര്‍ ലീഗിലും അവസരം ലഭിച്ചു. പകരക്കാരനായി അവസാന മിനിറ്റിലായിരുന്നു ഈ ഓഫര്‍. ഇതിനു ശേഷം നെതര്‍ലാന്‍ഡ്‌സില്‍ ഡേവിഡ് ക്ലബ്ബ് ക്രിക്കറ്റില്‍ കളിച്ചു. തുടര്‍ന്ന് ഇംഗ്ലീഷ് കൗണ്ടി ടീമായ സറേയില്‍ രണ്ടു ടി20 മല്‍സരങ്ങളില്‍ കളിച്ചു. പിന്നാലെ ടീമായി ഏകദിന മല്‍സരങ്ങളിലും അവസരം ലഭിച്ചു. പ്രഥമ ദി ഹണ്ട്രഡ് ടൂര്‍ണമെന്റിലാണ് ഡേവിഡ് തുടര്‍ന്ന് കളിച്ചത്. ഫൈനലില്‍ കളിക്കാനും കിരാടം നേടാനും താരത്തിനു സാധിച്ചു. കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് ഡേവിഡ് അടടുത്തതായി കളിച്ചത്. ഇവിടെ നിന്നും ആര്‍സിബിയിലേക്കു വരികയായിരുന്നു.

Story first published: Friday, September 24, 2021, 21:02 [IST]
Other articles published on Sep 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+