For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇതു കോലിപ്പടയുടെ സീസണ്‍, ആഹ്ലാദിക്കാന്‍ ഇനിയെന്ത് വേണം? മൂന്നിലും മുന്നില്‍

തുടര്‍ച്ചയായ മൂന്നു കളികളിലും ആര്‍സിബി ജയിച്ചു കഴിഞ്ഞു

ഐപിഎല്ലില്‍ നിങ്ങളൊരു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫാനാണെങ്കില്‍ ഇതു നിങ്ങളുടെ സീസണാണ്. സമസ്ത മേഖലകളിലും ആര്‍സിബിയുടെ സമഗ്രാധിപത്യമാണ് ഇത്തവണ ടൂര്‍മെന്റില്‍ കാണുന്നത്. ഇതുപോലെയൊരു സീസണ്‍ ഐപിഎല്‍ ചരിത്രമെടുത്താല്‍ ആര്‍സിബിക്കു ഉണ്ടായിക്കാണില്ല. പോയിന്റ് പട്ടിക, ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ്, വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് എന്നിവയിലെല്ലാം ആര്‍സിബി മയമാണ്.

1

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും തകര്‍ത്തുവിട്ട ആര്‍സിബി സീസണിലെ ഹാട്രിക് വിജയമാണ് പൂര്‍ത്തിയാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവര്‍ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ ആദ്യമായാണ് ആര്‍സിബി ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും വിജയം കൊയ്യുന്നത്. ചാംപ്യന്‍ ടീമുകളെയാണ് ആദ്യ മൂന്നു മല്‍സരങ്ങളിലും കോലിപ്പട തറപറ്റിച്ചിരിക്കുന്നത്.

ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് ആര്‍സിബി സീസണിനു തുടക്കമിട്ടത്. രണ്ടാമത്തെ കളിയില്‍ മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും അവര്‍ക്കു മുന്നില്‍ മുട്ടുമടക്കി. മൂന്നാമത്തെ കളിയില്‍ രണ്ടു തവണ ജേതാക്കളായ കെകെആറിനെയും ആര്‍സിബി വെറുതെവിട്ടില്ല. 38 റണ്‍സിന്റെ മികച്ച വിജയമാണ് അവര്‍ കൊയ്തത്.

2

ഓറഞ്ച് ക്യാപ്പിന്റെ കാര്യമെടുത്താല്‍ ആര്‍സിബിയുടെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് നിലവില്‍ തലപ്പത്ത്. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 58.66 ശരാശരിയില്‍ 149.15 സ്‌ട്രൈക്ക് റേറ്റോടെ 176 റണ്‍സുമായാണ് അദ്ദേഹം ഒന്നാസ്ഥാനത്തുള്ളത്. രണ്ടു ഫിഫ്റ്റികളടക്കമാണ് മാക്‌സ്വെല്‍ 200ന് സ്‌കോര്‍ ചെയ്തിരിക്കുന്നത്. നേരത്തേ ഒന്നാമനായിരുന്ന കെകെആര്‍ ഓപ്പണര്‍ നിതീഷ് റാണയെ പിന്തള്ളിയാണ് മാക്‌സി ഒന്നാമനായത്.

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം വന്‍ ഫ്‌ളോപ്പായി മാറിയ മാക്‌സ്വെല്ലാണ് ഇത്തവണ ആര്‍സിബിക്കൊപ്പം ടോപ്‌സ്‌കോറര്‍ പദവയിലെത്തിയിരിക്കുന്നത്. 2014ല്‍ പഞ്ചാബ് കിങ്‌സിനു (കിങ്‌സ് ഇലവന്‍ പഞ്ചാബ്) വേണ്ടിയായിരുന്നു മാകിസിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കണ്ടത്. അതേ ഫോം ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍സിബിയില്‍ അദ്ദേഹം ആവര്‍ത്തിക്കുകയാണ്.

3

അതേസമയം, ഇത്തവണ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിനും അവകാശി ആര്‍സിബി താരമാണ്. പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും ഒമ്പത് വിക്കറ്റുകളുമായി ഒന്നാംസ്ഥാനത്ത്. ബാറ്റിങില്‍ മാക്‌സ്വെല്‍ ആര്‍സിബിയുടെ അപ്രതീക്ഷിത ഹീറോയായപ്പോള്‍ ബൗളിങില്‍ ഹര്‍ഷലും സര്‍പ്രൈസ് ഹീറോയായി മാറിയിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും ഇത്തവണ ആര്‍സിബിക്കൊപ്പം ചേര്‍ന്ന താരമാണ് അദ്ദേഹം.

മുംബൈയ്‌ക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ഹര്‍ഷല്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്തിരുന്നു. ഈ സീസണിലെ ആദ്യത്തെയും മുംബൈയ്‌ക്കെതിരേ ഒരു താരത്തിന്റെ ആദ്യത്തെയും അഞ്ചു വിക്കറ്റ് പ്രകടനമായിരുന്നു ഇത്. മുംബൈയ്‌ക്കെതിരേ അഞ്ചു വിക്കറ്റുകളെടുത്ത ശേഷം എസ്ആര്‍എച്ച്, കെകെആര്‍ എന്നിവര്‍ക്കെതിരേ രണ്ടു വീതം വിക്കറ്റുകള്‍ കൂടി ഹര്‍ഷല്‍ വീഴ്ത്തുകയായിരുന്നു.

Story first published: Sunday, April 18, 2021, 20:13 [IST]
Other articles published on Apr 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+