Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'നാന്നൂറാന്‍', നേട്ടമാവര്‍ത്തിച്ച് ദേവ്ദത്ത്- ആര്‍സിബിയുടെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്

1

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് താന്‍ തന്നെയാണെന്ന് അടിവരയിട്ടിരിക്കുയാണ് മറുനാടന്‍ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും 400 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇടംകൈയന്‍ ഓപ്പണര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ 21 റണ്‍സെടുത്ത് ദേവ്ദത്ത് പുറത്തായിരുന്നു. ഈ ഇന്നിങ്‌സിനിടെയാണ് അദ്ദേഹം 400 റണ്‍സ് ക്ലബ്ബില്‍ അംഗമായത്. 18 ബോളില്‍ രണ്ടു ബൗണ്ടറികളോടെയാണ് ദേവ്ദത്ത് 21 റണ്‍സെടുത്തത്. നന്നായി തുടങ്ങിയ താരത്തിനു പക്ഷെ ഇതു മികച്ച സ്‌കോറിലെത്തിക്കാനായില്ല. പവര്‍പ്ലേയില്‍ തന്നെ ദേവ്ദത്ത് പുറത്താവുകയായിരുന്നു.

ആറാമത്തെ ഓവറിലെ ആദ്യ ബോളിലാണ് ദേവ്ദത്ത് ക്രീസ് വിടുന്നത്. ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്‍ഗൂസനായിരുന്നു വിക്കറ്റ്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഡ്രൈവിനായിരുന്നു ദേവ്ദത്തിന്റെ ശ്രമം. പക്ഷെ ഇന്‍സൈഡ് എഡ്ജായ ബോള്‍ വിക്കറ്റിലേക്കു കയറുകയും താരം ബൗള്‍ഡാവുകയുമായിരുന്നു. ആദ്യ വിക്കറ്റില്‍ ദേവ്ദത്ത്- ക്യാപ്റ്റന്‍ വിരാട് കോലി സഖ്യം 49 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 31.61 ശരാശരിയില്‍ 125.30 സ്‌ട്രൈക്ക് റേറ്റോടെ 411 റണ്‍സാണ് ദേവ്ദത്തിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമക്കമാണിത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ ഇന്ത്യയിലെ ആദ്യപാദത്തിലായിരന്നു അദ്ദേഹത്തിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി. പുറത്താവാതെ നേടിയ 101 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനു (498 റണ്‍സ്) ശേഷം ഈ സീസണില്‍ 400ന് മുകളില്‍ സ്‌കോര്‍ ചെയ്ത രണ്ടാമത്തെ ആര്‍സിബി താരം കൂടിയാണ് ദേവ്ദത്ത്. കഴിഞ്ഞ സീസണിലായിരുന്നു അദ്ദേഹത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. 2019ലും ദേവ്ദത്ത് ആര്‍സിബിക്കൊപ്പമുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ സീസണില്‍ ആദ്യ മല്‍സരം മുതല്‍ ദേവ്ദത്തിന് ആര്‍സിബി അവസരം നല്‍കുകയായിരുന്നു. സീസണില്‍ ആര്‍സിബിയുടെ 15 മല്‍സരങ്ങളിലും കളിച്ച താരം 31.53 ശരാശരിയില്‍ 124.80 സ്‌ട്രൈക്ക് റേറ്റോടെ 473 റണ്‍സ് വാരിക്കൂട്ടിയിരുന്നു. അഞ്ചു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. ഈ പ്രകടനം സീസണിലെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരവും ദേവ്ദത്തിനു നേടിക്കൊടുത്തിരുന്നു. പക്ഷെ കഴിഞ്ഞ സീസണിലെ റണ്‍വേട്ടയ്‌ക്കൊപ്പമെത്താന്‍ താരത്തിനു ഇത്തവണ കഴിഞ്ഞിട്ടില്ല. എങ്കിലും തുടര്‍ച്ചയായി രണ്ടാം സീസണിലും 400ന് മുകളില്‍ നേടാന്‍ കഴിഞ്ഞതില്‍ ഓപ്പണര്‍ക്കു അഭിമാനിക്കാം.

കൂടുതല്‍ സീസണുകളില്‍ 400ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ പേരിലാണ്. ഒമ്പതു സീസണുകളിലാണ് അദ്ദേഹം 400ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയത്. രണ്ടാംസ്ഥാനം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനും ചേര്‍ന്നു പങ്കിടുകയാണ്. ഇരുവരും എട്ടു സീസണുകളിലാണ് നേട്ടം കൈവരിച്ചിട്ടുള്ളത്.

അതേസമയം, കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിനോടു തോറ്റ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണിലെ ഐപിഎല്ലില്‍ നിന്നു പുറത്തായി. എലിമിനേറ്ററില്‍ നാലു വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ തോല്‍വി. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് വിരാട് കോലിക്കും സംഘത്തിനും പ്ലേഓഫില്‍ അടിതെറ്റുന്നത്. ടോസിനു ശേഷം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടാനായത്.

മറുപടിയില്‍ കൊല്‍ക്കത്ത രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ശുഭ്മാന്‍ ഗില്‍ 29 റണ്‍സോടെ ടോപ്‌സ്‌കോററായപ്പോള്‍ സുനില്‍ നരെയ്‌നും വെങ്കടേഷ് അയ്യരും 26 റണ്‍സ് വീതമെടുത്തു. നേരത്തേ വിരാട് കോലി (39), ദേവ്ദത്ത് പടിക്കല്‍ (21) എന്നിവരൊഴികെ ആരും തന്നെ ബാംഗ്ലൂര്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല. നാലു വിക്കറ്റുകളെടുത്ത സുനില്‍ നരെയ്‌നാണ് അവരെ തകര്‍ത്തത്.

Story first published: Tuesday, October 12, 2021, 0:25 [IST]
Other articles published on Oct 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+