For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എട്ട് ടീമുകള്‍ക്കും ഓരോ ആശങ്ക, പരിഹരിക്കാന്‍ പാടുപെടും, കണ്ടറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ടീമുകളെല്ലാം അവസാനഘട്ട തയ്യാറെടുപ്പിലാണ്. എട്ട് ടീമുകളും കിരീടത്തിനായി തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കഴിഞ്ഞു. കിരീട സാധ്യതയില്‍ എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നു. ഇന്ത്യയിലെ ആറ് വേദികളിലായി ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം നല്‍കാതെയാണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തുന്നത്. പുതിയ സീസണിന് മുന്നോടിയായി എട്ട് ടീമുകള്‍ക്കും ഓരോ തലവേദനയുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഇത്തവണ ആര്‍സിബി ക്രിസ് മോറിസിനെ വിട്ടുകളഞ്ഞത് വലിയ മണ്ടത്തരമായോയെന്ന് കണ്ടറിയേണ്ട കാര്യമാണ്. എന്നാല്‍ ഇത്തവണ ആര്‍സിബിയുടെ കരുത്തും ദൗര്‍ഭല്യവും ഗ്ലെന്‍ മാക്‌സ് വെല്ലാണ്. അവസാന സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ മാക്‌സ് വെല്ലിനെ 14.25 കോടിക്കാണ് ടീം വാങ്ങിയത്. കെയ്ല്‍ ജാമിസനായി മുടക്കിയത് 15 കോടിയും. ഇരുവരുടെയും പ്രകടനമാണ് ഇത്തവണ ആര്‍സിബിയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

നിലവിലെ ചാമ്പ്യന്മാരും അഞ്ച് തവണ ജേതാക്കളുമായ മുംബൈ ഇന്ത്യന്‍സിന് ദൗര്‍ഭല്യങ്ങളെന്ന് പറയാന്‍ കാര്യമായി ഒന്നുമില്ല. എന്നാല്‍ ക്വിന്റന്‍ ഡീകോക്കിന് ദേശീയ ടീമിനൊപ്പം പോകേണ്ടതിനാല്‍ ആദ്യ മത്സരം നഷ്ടമാകും. ഇതിനിടെ വല്ല പരിക്കും ബാധിച്ചാല്‍ മുംബൈക്കത് തിരിച്ചടിയാവും. ഡീകോക്കിന് പകരം ഇഷാന്‍ കിഷന്‍ കീപ്പ് ചെയ്യും. ഓപ്പണറില്‍ പകരക്കാരനായി ക്രിസ് ലിന്നുമുണ്ട്. എന്നാല്‍ രോഹിത്-ഡീകോക്ക് കൂട്ടുകെട്ടിന്റെ കരുത്ത് മുംബൈക്ക് നഷ്ടമായാല്‍ അത് ടീമിനെ ബാധിച്ചേക്കാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഒരു തവണ ഐപിഎല്‍ കിരീടം നേടിയ ഹൈദരാബാദിന്റെ പ്രശ്‌നം ഡേവിഡ് വാര്‍ണറിന്റെ പരിക്കാണ്. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഐപിഎല്ലില്‍ നിന്ന് താരം വിട്ടുനിന്നേക്കുമെന്ന സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഹൈദരാബാദിനത് വലിയ തിരിച്ചടിയാവും. ഇന്ത്യന്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ വാര്‍ണര്‍ പൂര്‍ണ്ണ കായിക ക്ഷമതയിലേക്ക് എത്തിയിട്ടില്ല. കെയ്ന്‍ വില്യംസണിന്റെ പരിക്കും ആശങ്ക സൃഷ്ടിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ഇത്തവണ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങുന്ന രാജസ്ഥാന്റെ ആശങ്കയും സഞ്ജുവാണ്. ക്യാപ്റ്റന്‍സി സഞ്ജുവിന്റെ പ്രകടനത്തെ ബാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതിഭാശാലിയായ താരമാണെങ്കിലും സ്ഥിരതയില്ലാത്തത് പ്രശ്‌നമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ സഞ്ജുവിന് പരിക്കേറ്റതും രാജസ്ഥാന്റെ ആശങ്ക ഉയര്‍ത്തുന്നു.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

2018ന് ശേഷമുള്ള എല്ലാ സീസണിലും പഞ്ചാബിന്റെ കരുത്ത് കെ എല്‍ രാഹുലിന്റെ ബാറ്റിങ്ങാണ്. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ ബാറ്റിങ് വളരെ നിരാശപ്പെടുത്തുന്നതാണ്. അവസാന സീസണിലെ ഓറഞ്ച് ക്യാപ് ജേതാവായ രാഹുല്‍ അവസാന നാല് ടി20 മത്സരത്തില്‍ നിന്ന് നേടിയത് 1 റണ്‍സാണ്. മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിനാണ് പുറത്തായത്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

അവസാന സീസണില്‍ ഡല്‍ഹിയെ അലട്ടിയത് പരിക്കാണ്. സമാന പ്രശ്‌നം ഈ സീസണിലും ആവര്‍ത്തിച്ചാല്‍ മികച്ച പകരക്കാര്‍ ആരെന്നത് വലിയ ചോദ്യമാണ്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. താരത്തിന് പരിക്കേറ്റാല്‍ ടീമിന് സംതുലിതാവസ്ഥ ആകെ തകരും. ഈ അവസ്ഥയ്ക്ക് ഈ സീസണിലും വലിയ മാറ്റമില്ലെന്നത് ഡല്‍ഹിയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ആന്‍ഡ്രേ റസല്‍,സുനില്‍ നരെയ്ന്‍ എന്നിവരുടെ ഫോമാണ് കൊല്‍ക്കത്തയെ ആശങ്കപ്പെടുത്തുന്നത്. അവസാന സീസണില്‍ റസലിന്റെയും നരെയ്‌ന്റെയും ഫോം കെകെആറിനെ ബാധിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണയും ഇതേ ആശങ്ക ടീമിനെ വേട്ടയാടുന്നു. ഇന്ത്യയിലാണ് ടൂര്‍ണമെന്റ് എന്നത് ഇരു താരങ്ങള്‍ക്കും തിളങ്ങാന്‍ കൂടുതല്‍ സഹായകരമാവും. ഇന്ത്യയിലെ പിച്ചിന് അനുയോജ്യമായ ശൈലിയാണ് ഇരുവര്‍ക്കുമുള്ളത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചരിത്രത്തിലാദ്യമായി അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെയ്ക്ക് ധോണിയുടെ ഫോം തന്നെയാണ് പ്രധാന ആശങ്ക. ടീമിലെ മിക്ക താരങ്ങളും നീണ്ട ഇടവേളയ്ക്ക് ശേഷമാണെത്തുന്നത്. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന് ആരാധകര്‍ക്കും ആശങ്കയുണ്ട്. ഇത്തവണ സിഎസ്‌കെ നേരത്തെ തന്നെ ടീം ക്യാംപ് ആരംഭിച്ചിരുന്നു. ധോണിയും അമ്പാട്ടി റായിഡുവുമെല്ലാം ക്യാംപില്‍ പരിശീലനത്തിലാണ്.

Story first published: Wednesday, March 17, 2021, 15:14 [IST]
Other articles published on Mar 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+