For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'എംഎസ് ധോണി മാസ്റ്റര്‍, സിഎസ്‌കെയോട് വലിയ ബഹുമാനം', ആര്‍സിബി കോച്ച് കാറ്റിച്ച്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എല്‍ക്ലാസിക്കോയെന്ന് വിശേഷിപ്പിക്കാവുന്ന സിഎസ്‌കെ-ആര്‍സിബി പോരാട്ടം ഇന്ന് നടക്കുകയാണ്. വൈകീട്ട് 3.30ന് മുംബൈയിലാണ് മത്സരം. കളിച്ച നാല് മത്സരവും ജയിച്ച് മിന്നും ഫോമിലെത്തുന്ന വിരാട് കോലിയുടെ ആര്‍സിബിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് എംഎസ് ധോണിയെന്ന ഇതിഹാസ നായകന്റെ തന്ത്രങ്ങളാണ്. ആര്‍സിബിക്കെതിരേ വ്യക്തമായ ആധിപത്യം മുന്‍കണക്കുകളില്‍ സിഎസ്‌കെയ്ക്കുണ്ട്. നിലവിലെ ഫോമില്‍ ആര്‍ക്കും മുന്‍തൂക്കം പറയാന്‍ സാധിക്കാത്തതിനാല്‍ ആവേശ മത്സരം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോഴിതാ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയെ പ്രശംസിച്ച് ആര്‍സിബിയുടെ മുഖ്യ പരിശീലകന്‍ സൈമന്‍ കാറ്റിച്ച് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ധോണിയെ മാസ്റ്ററെന്നാണ് കാറ്റിച്ച് വിശേഷിപ്പിച്ചത്. 'ധോണി മാസ്റ്റാണ്. മൂന്ന് മത്സരങ്ങളില്‍ ജയിച്ചാണ് അവര്‍ പട്ടികയുടെ മുന്‍നിരയില്‍ ഇരിക്കുന്നത്. മികച്ച തുടക്കം അവര്‍ക്ക് ലഭിച്ചു. മികച്ച താരങ്ങളും അവര്‍ക്കൊപ്പമുണ്ട്. വലിയ ബഹുമാനമാണ് സിഎസ്‌കെയോടുള്ളത്. മുംബൈയില്‍ കുറച്ച് മികച്ച മത്സരങ്ങള്‍ കാഴ്ചവെക്കാന്‍ ഞങ്ങള്‍ക്കായി. സിഎസ്‌കെയ്ക്ക് മികച്ച ബാറ്റിങ് കരുത്തുണ്ടെന്ന് അറിയാം എന്നാല്‍ മികച്ച ബൗളര്‍മാര്‍ ഇന്ന് ഞങ്ങളോടൊപ്പമുണ്ട്' -സൈമന്‍ കാറ്റിച്ച് പറഞ്ഞു.

dhoniandsimonkatich

ആര്‍സിബിയെ സംബന്ധിച്ച് ഏറ്റവും ഭയമുണ്ടാക്കുന്നത് ധോണിയുടെ തന്ത്രങ്ങളാണ്. മുംബൈയില്‍ പിച്ച് ബാറ്റിങ്ങിനെ പിന്തുണയ്ക്കാനാണ് സാധ്യത. എന്നാല്‍ സ്പിന്‍ തന്ത്രമൊരുക്കി ധോണി ആര്‍സിബിയുടെ വിജയക്കുതിപ്പിനെ പിടിച്ചുകെട്ടുമോയെന്ന് കണ്ടറിയാം. ലൂങ്കി എന്‍ഗിഡികൂടി എത്തിയതോടെ സിഎസ്‌കെയുടെ പേസ് നിര കൂടുതല്‍ ശക്തമായി. ന്യൂബോളില്‍ ദീപക് ചഹാര്‍ മികവ് കാട്ടുന്നത് ഓപ്പണര്‍മാരായ വിരാട് കോലിക്കും ദേവ്ദത്ത് പടിക്കലിനും വലിയ വെല്ലിവിളിയാവും.

എന്നാല്‍ ആര്‍സിബി പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. ഓപ്പണര്‍മാരായി കോലിയും ദേവ്ദത്തും ഫോമിലേക്കെത്തിയത് ടീമിന്റെ കരുത്ത് ഇരട്ടിപ്പിച്ചു. ഗ്ലെന്‍ മാക്‌സ് വെല്‍,എബി ഡിവില്ലിയേഴ്‌സ് എന്നിവരും ഫോമിലാണുള്ളത്. എന്നാല്‍ ഇവരെയെല്ലാം കുടുക്കാന്‍ ധോണി കരുതിവെച്ചിരിക്കുന്ന തന്ത്രമെന്തെന്ന് കാത്തിരുന്ന് കാണാം. കോലിയെ തുടക്കത്തിലേ മടക്കാനായാല്‍ ടീമിന്റെ സ്‌കോറിങ് വേഗത അത് കുറക്കും.

എന്നാല്‍ സിഎസ്‌കെയുടെ സീനിയര്‍ താരങ്ങളെ വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ ആര്‍സിബിക്കുണ്ട്. മുഹമ്മദ് സിറാജ് ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ തിളങ്ങുന്നുണ്ട്. മധ്യഓവറുകളില്‍ വിക്കറ്റ് വീഴ്ത്തി ഹര്‍ഷല്‍ പട്ടേല്‍ പര്‍പ്പിള്‍ ക്യാപുമായി കരുത്ത് പകരുന്നു. ആര്‍സിബിയുടെ ബാറ്റിങ് നിരയുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും മത്സര ഫലം മാറി മറിയുക.

Story first published: Sunday, April 25, 2021, 14:03 [IST]
Other articles published on Apr 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+