Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കോലിക്കേ ഇതു കഴിയൂ! എന്തൊരു ക്യാച്ച്, കണ്ണുതള്ളി ക്രിക്കറ്റ് ലോകം- വിശ്വാസം വരാതെ റുതുരാജ്

1

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ പരാജയപ്പെട്ടെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അവിശ്വസനീയ ക്യാച്ചിനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദിനെയാണ് ആരും അമ്പരന്നു പോവുന്ന ക്യാച്ചിലൂടെ അദ്ദേഹം മടക്കിയത്. അതു എങ്ങനെ കോലിയുടെ കൈകളില്‍ കുരുങ്ങിയെന്നു പോലും സംശയിച്ചു പോവും. ഒരുപക്ഷെ ലോക ക്രിക്കറ്റില്‍ തന്നെ ഇങ്ങനൊരു ക്യാച്ചെടുക്കാന്‍ അദ്ദേഹത്തിനു മാത്രമേ സാധിക്കൂയെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല.

ഷാര്‍ജയില്‍ നടന്ന മല്‍സരത്തില്‍ 157 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സിഎസ്‌കെയ്ക്കു ആര്‍സിബി നല്‍കിയത്. ഈ ടോട്ടല്‍ ഒരു കൂസലുമില്ലാതെ സിഎസ്‌കെ ചേസ് ചെയ്യവെയായിരുന്നു ആര്‍സിബിക്കു പ്രതീക്ഷയുടെ പൊന്‍തിളക്കമേകിയ കോലിയുടെ സുന്ദര ക്യാച്ച്. ഒമ്പതാം ഓവറിലായിരുന്നു ഇത്. വിക്കറ്റ് നഷ്ടമില്ലാതെ 71 റണ്‍സെന്ന നിലയിലായിരുന്നു സിഎസ്‌കെ. ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്തത് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലായിരുന്നു. ആദ്യത്തെ ബോളില്‍ റുതുരാജ് ബാക്ക് വേര്‍ഡ് പോയിന്റിലുടെ ബൗണ്ടറി നേടി. ഇതോടെ ചഹല്‍ സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. പക്ഷെ തൊട്ടടുത്ത ബോളില്‍ ആരും പ്രതീക്ഷിക്കാത്ത അവിശ്വസനീയ കാഴ്ചയായിരുന്നു കണ്ടത്. ചഹലിനെതിരേ ഡ്രൈവിനായിരുന്നു റുതുരാജിന്റെ ശ്രമം. പക്ഷെ ബോള്‍ ബാറ്റില്‍ എഡ്ജായി തെറിക്കുന്നു. ബാക്ക്‌വേര്‍ഡ് പോയിന്റിലായിരുന്നു അപ്പോള്‍ കോലി. അല്‍പ്പം മുന്നോട്ടുവന്നപ്പോഴാണ് അതു തന്റെ കൈകള്‍ക്കു പാകമല്ലെന്നു അദ്ദേഹം തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കോലി മുന്നോട്ട്‌ഡൈവ് ചെയ്ത് രണ്ടു കൈകള്‍ കൊണ്ടും ബോള്‍ പൊത്തിപ്പിടിച്ച് നിലത്തേക്കു വീണു. പിന്നാലെ ചാടിയെഴുന്നേറ്റ് സ്ഥിരം ശൈലിയില്‍ ആകോശിച്ച് ബോള്‍ വായുവിലെറിഞ്ഞ് ആഹ്ലാദപ്രകടനം.

2

എന്താണ് സംഭവിച്ചതെന്നു പോലുമറിയാതെ റുതുരാജ് കണ്ണുമിഴിച്ച് നല്‍കുന്നു. ബോള്‍ നിലത്തു ടച്ച് ചെയ്ത ശേഷമാണോ കോലി പിടിച്ചതെന്നു അദ്ദേഹത്തിനു സംശയം. ക്രീസ് വിടാന്‍ മടിച്ച് റുതുരാജ് തുടര്‍ന്നതോടെ തേര്‍ഡ് അംപയറുടെ ഇടപെടല്‍. റീപ്ലേയിലാണ് എത്ര മനോഹരമായിട്ടാണ് കോലി ആ ബോള്‍ പിടികൂടിയതെന്നു എല്ലാവരും തിരിച്ചറിഞ്ഞത്. റുതുരാജ് തലതാഴ്ത്തി ഗ്രൗണ്ട് വിടുകയും ചെയ്തു. മല്‍സരത്തില്‍ സിഎസ്‌കെ കാത്തിരുന്ന ബ്രേക്ക്ത്രൂ കൂടിയായിരുന്നു ഇത്. ചഹലിന്റെ ബൗളിങ് മികവിനേക്കാള്‍ കോലിയുടെ അപാരമായ മെയ്‌വഴക്കവും ഏകാഗ്രതയും കൊണ്ടു മാത്രം ആര്‍സിബിക്കു ലഭിച്ച വിക്കറ്റായിരുന്നു ഇത്.

പക്ഷെ മല്‍സരത്തില്‍ കോലിയുടെ അദ്ഭുത ക്യാച്ചിനും ആര്‍സിബിയെ രക്ഷിക്കാനായില്ല. ആറു വിക്കറ്റിനാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു ആര്‍സിബി പരാജയപ്പെട്ടത്. ബാറ്റിങിലെ മോശം പ്രകടനമാണ് ആര്‍സിബിയുടെ പരാജയത്തിനു മുഖ്യകാരണം. കടലാസില്‍ ഏറ്റവും ശക്തമായ മധ്യനിരയായിരുന്നു അവരുടേത്. പക്ഷെ കളിക്കളത്തില്‍ ഇതു ക്ലിക്കായില്ല. ആദ്യ 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ആര്‍സിബിക്കു അടുത്ത 10 ഓവറില്‍ 66 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ആറു വിക്കറ്റുകളും അവര്‍ കളഞ്ഞു കുളിച്ചു. ഇതോടെ ആറു വിക്കറ്റിന് 156 റണ്‍സില്‍ ആര്‍സിബിക്കു ഒതുങ്ങേണ്ടി വരികയായിരുന്നു.

ഓപ്പണിങ് വിക്കറ്റില്‍ കോലി- ദേവ്ദത്ത് പടിക്കല്‍ സഖ്യം 111 റണ്‍സ് നേടിയ ശേഷമായിരുന്നു ആര്‍സിബിയുടെ വീഴ്ച. 70 റണ്‍സോടെ ദേവ്ദത്ത് ടോപ്‌സ്‌കോററായപ്പോള്‍ കോലി 53 റണ്‍സും നേടി. 41 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. 157 റണ്‍സെന്ന വിജയലക്ഷ്യം 18.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സിഎസ്‌കെ മറികടക്കുകയായിരുന്നു. 38 റണ്‍സോടെ റുതുരാജ് ടോപ്‌സ്‌കോററായി മാറി. 26 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിതയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

Story first published: Saturday, September 25, 2021, 0:46 [IST]
Other articles published on Sep 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+