Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നാണക്കേട് കൂടാതെ കോലിക്കു ധനഷ്ടവും, 12 ലക്ഷം പിഴ അടയ്ക്കണം!

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തിലെ ദയനീയ തോല്‍വിക്കു പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു മറ്റൊരു ഷോക്ക് കൂടി. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നു കോലിക്കു 12 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ്. മുംബൈയിലെ വാംഖഡെയില്‍ നടന്ന കളിയില്‍ ആര്‍സിബി 69 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഈ സീസണില്‍ തുടര്‍ച്ചയായ നാലു വിജയങ്ങള്‍ക്കു ശേഷം അവരുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. മാത്രമല്ല തോല്‍വിയോടെ ആര്‍സിബിക്കു പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനവും നഷ്ടമായിരുന്നു. സിഎസ്‌കെയാണ് ഇപ്പോള്‍ തലപ്പത്ത്.

RCB skipper Virat Kohli fined Rs 12 lakh after defeat against CSK | Oneindia Malayalam
1

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കുമായി ബന്ധപ്പെട്ട് സീസണില്‍ ആര്‍സിബിയുടെ ഭാഗത്തു നിന്നുണ്ടായ ആദ്യത്തെ കുറ്റമാണിത്. തുടര്‍ന്നാണ് ക്യാപ്റ്റന്‍ കൂടിയായ കോലിക്കു 12 ലക്ഷം രൂപ പിഴ ചുമത്തിയത്. നേരത്തേ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനു കോലിക്കു ശാസന ലഭിച്ചിരുന്നു. ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ആദ്യമായി പിഴ ചുമത്തപ്പെട്ട ക്യാപ്റ്റന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എംഎസ് ധോണിയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയുള്ള സീസണിലെ ആദ്യ മല്‍രത്തിലായിരുന്നു ധോണിയുടെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചത്. ഈ മല്‍സരത്തില്‍ സിഎസ്‌കെ തോല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, സിഎസ്‌കെയ്‌ക്കെതിരേ പൊരുതാന്‍ പോലുമാവാതെയാണ് ആര്‍സിബി കീഴടങ്ങിയത്. 192 റണ്‍സിന്‍െ വമ്പന്‍ വിജയലക്ഷ്യമായിരുന്നു ആര്‍സിബിക്കു ധോണിപ്പട നല്‍കിയത്. ഒരു ഘട്ടത്തില്‍ 170 റണ്‍സ് പോലും സംശയിച്ച സിഎസ്‌കെയെ 200ന് അരികിലെത്തിച്ചത് രവീന്ദ്ര ജഡേജയുടെ സൂപ്പര്‍ ഇ്ന്നിങ്‌സായിരുന്നു. 28 ബോളില്‍ അഞ്ചു സിക്‌സറും നാലു ബൗണ്ടറികളുമടക്കം അദ്ദേഹം പുറത്താവാതെ 62 റണ്‍സ് നേടി. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 37 റണ്‍സാണ് ജഡ്ഡു വാരിക്കൂട്ടിയത്. ഇതു ടൂര്‍ണമെന്റിലെ റെക്കോര്‍ഡ് കൂടിയാണ്. നേരത്തേ ക്രിസ് ഗെയ്ല്‍ മാത്രമേ ഒരോവറില്‍ ഇത്രയും റണ്‍സെടുത്തിട്ടുള്ളൂ.

മറുപടിയില്‍ സിഎസ്‌കെയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ആര്‍സിബിക്കു മറുപടിയില്ലായിരുന്നു. ഒമ്പതു വിക്കറ്റിന് 122 റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ. ദേവ്ദത്ത് പടിക്കല്‍ (34), ഗ്ലെന്‍ മാക്‌സ്വെല്‍ (22) എന്നിവരൊഴികെ മറ്റാരും പിടിച്ചുനിന്നില്ല. ബാറ്റിങില്‍ ആര്‍സിബിയുടെ അന്തകനായ ജഡേജ ബൗളിങിലും അവരെ കശാപ്പ് ചെയ്തു. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. കൂടാതെ ഒരു റണ്ണൗട്ടും ജഡ്ഡേുവിന്റെ വകയുണ്ടായിരുന്നു. ഈ വിജയം സീസണില്‍ ആദ്യമായി സിഎസ്‌കെയെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Monday, April 26, 2021, 0:09 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+