Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കോലിയുടെ കൈകള്‍ ചോരുന്നു! ഏറ്റവും മോശം ഫീല്‍ഡര്‍? കണക്കുകള്‍ ഞെട്ടിക്കും

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളും സൂപ്പര്‍ ഫീല്‍ഡറുമായ വിരാട് കോലിക്കു ഐപിഎല്ലില്‍ എന്താണ് സംഭവിക്കുന്നത്? സിംപിള്‍ ക്യാച്ചുകള്‍ പോലും നഷ്ടപ്പെടുത്തുന്ന കോലി പുതിയ സീസണിലും പതിവു തെറ്റിച്ചില്ല. മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള ഉദ്ഘാടന മല്‍സരത്തിലും അദ്ദേഹം ഒരു അനായാസ ക്യാച്ച് പാഴാക്കി.

1

19ാം ഓവറില്‍ മുംബൈ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കാണ് കോലി ജീവന്‍ തിരികെ നല്‍കിയത്. കൈല്‍ ജാമിസണെറിഞ്ഞ ആദ്യ ബോളിലായിരുന്നു ഇത്. അനായാസം കൈയില്‍ ഒതുങ്ങേണ്ടിയിരുന്ന ക്യാച്ചാണ് കോലി കൈവിട്ടുകളഞ്ഞത്. അദ്ദേഹത്തിന്റെ കൈകളിലേക്കു വന്ന ക്രുനാലിന്റെ ഷോട്ട് കൈകള്‍ക്കിടയിലൂടെ വഴുതിയ ശേഷം മുഖത്ത് പതിച്ച് തെറിക്കുകയായിരുന്നു. ക്യാച്ച് നഷ്ടമായതിനേക്കാള്‍ കോലിയുടെ കണ്ണിനു പരിക്കൊന്നും പറ്റാതിരുന്നതാണ് ആര്‍സിബി ആരാധകര്‍ക്കു കൂടുതല്‍ ആശ്വാസമേകിയത്.

ഇതടക്കം കഴിഞ്ഞ മൂന്നു സീസണുകളെടുത്താല്‍ കോലി നഷ്ടപ്പെടുത്തിയ ഏഴാമത്തെ ക്യാച്ചായിരുന്നു ഇത്. ഐപിഎല്ലിന്റെ നാണക്കേടിന്റെ റെക്കോര്‍ഡ് കൂടിയാണിത്. ഈ കാലയളവില്‍ മറ്റൊരു താരവും ടൂര്‍ണമെന്റില്‍ ഇത്രയമധികം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ സീസണുകളിലും ഫീല്‍ഡിങിനിടെ കോലിയുടെ കൈകള്‍ ചോര്‍ന്നത് ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയിരുന്നു. സാധാരണയായി അര്‍ധാവസരങ്ങള്‍ പോലും മുതലെടുക്കുന്ന അദ്ദേഹത്തിന് ആര്‍സിബി ജഴ്‌സിയില്‍ എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവുന്നില്ല.

അതേസമയം, ഉദ്ഘാടന മല്‍സരത്തില്‍ 160 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആര്‍സിബിക്കു മുംബൈ നല്‍കിയത്. പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ അഞ്ചു വിക്കറ്റ് പ്രകടനം മുംബൈയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടയുകയായിരുന്നു. ഒരു ഘട്ടത്തില്‍ 200ന് അടുത്ത് സ്‌കോര്‍ ചെയ്യുമെന്ന് കരുതിയ മുംബൈയെ അവസാന രണ്ടോവറിലെ ഉജ്ജ്വ ബൗളിങിലൂടെ ആര്‍സിബി വരിഞ്ഞുകെട്ടി. 49 റണ്‍സെടുത്ത ക്രിസ് ലിന്നാണ് അവരുടെ ടോപ്‌സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (31), ഇഷാന്‍ കിഷന്‍ (28) എന്നിവരാണ് മോശല്ലാത്ത പ്രകടനം നടത്തിയ മറ്റുള്ളവര്‍. അവസാന അഞ്ചോവറില്‍ ആറു വിക്കറ്റുകളാണ് ആര്‍സിബി ബൗളര്‍മാര്‍ പിഴുതത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും ഈ സീസണില്‍ ആര്‍സിബിയിലെത്തിയ ഹര്‍ഷല്‍ നാലോവറില്‍ 27 റണ്‍സ് വഴങ്ങിയാണ് അഞ്ചു പേരെ പുറത്താക്കിയത്. അവസാന ഓവറില്‍ മാത്രം മൂന്നു വിക്കറ്റുകള്‍ താരം പിഴുതു. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ മുംബൈയ്‌ക്കെതിരേ ഒരു കളിയില്‍ അഞ്ചു വിക്കറ്റുകളെടുത്ത ആദ്യ ബൗളറെന്ന അപൂര്‍വ്വ നേട്ടവും ഹര്‍ഷലിനെ തേടിയെത്തി.

Story first published: Friday, April 9, 2021, 23:03 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+