Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എന്നാലും ഇതെങ്ങനെ? റീപ്ലേയല്ല, കോലിയുടെ ഇന്നിങ്‌സില്‍ അമ്പരന്ന് ലോകം

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുടെ ഇന്നിങ്‌സ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കളിച്ച ഇന്നിങ്‌സിന്റെ വലുപ്പം കൊണ്ടോ, ചടുലതോ കൊണ്ടായിരുന്നില്ല ഇത്. മറിച്ച് അദ്ദേഹം നേടിയ സ്‌കോര്‍ കൊണ്ടായിരുന്നു. ഓപ്പണറായി ഇറങ്ങിയ കോലി 33 റണ്‍സിന് പുറത്താവുകയായിരുന്നു. 29 ബോളില്‍ നാലു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്.

1

മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള ഉദ്ഘാടന മല്‍സരത്തില്‍ നേടിയ കോലിയുടെ സ്‌കോറുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മള്‍ ശരിക്കും ഞെട്ടുക. മുംബൈയ്‌ക്കെതിരേയും ഇതേ സ്‌കോറിനായിരുന്നു അദ്ദേഹം മടങ്ങിയത്. പക്ഷെ ഏറ്റവും വലിയ കൗതുകം ഇത്ര തന്നെ ബോളില്‍, ഇത്ര തന്നെ ബൗണ്ടറികളായിരുന്നു അദ്ദേഹം അന്നും നേടിയത്. ഇതുകൊണ്ടും തീരുന്നില്ല സാമ്യം. മുംബൈയ്‌ക്കെതിരേ 13ാം ഓവറിലെ ആദ്യ ബോളിലായിരുന്നു കോലി പുറത്തായത്. എസ്ആര്‍എച്ചിനെതിരേയും 13ാം ഓവറിലെ ആദ്യ ബോളിലാണ് അദ്ദേഹം മടങ്ങിയത്. ശരിക്കും റീപ്ലേയെന്നു വിശേഷിപ്പിക്കാവുന്ന ഇന്നിങ്‌സ് തന്നെയാണ് എസ്ആര്‍എച്ചിനെതിരേ അദ്ദേഹം കളിച്ചത്. വിക്കറ്റെടുത്ത ബൗളറുടെ കാര്യത്തിലും ഔട്ടായ രീതിയിലും മാത്രമേ വ്യത്യാസമുള്ളൂ.

മുംബൈയ്‌ക്കെതിരേ കോലിയുടെ വിക്കറ്റ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കായിരുന്നു. വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് അന്നു അര്‍സിബി ക്യാപ്റ്റന്‍ ക്രീസ് വിട്ടത്. എന്നാല്‍ എസ്ആര്‍എച്ചിനെതിരേ അദ്ദേഹം ക്യാച്ചൗട്ടാവുകയായിരുന്നു. ജാസണ്‍ ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. 13ാം ഓവറിലായിരുന്നു കോലി ക്രീസ് വിട്ടത്. ഷോര്‍ട്ട് ബോള്‍ ലെഗ് സൈഡിലേക്കു കളിക്കാനായിരുന്നു ശ്രമം. എന്നാല്‍ ടോപ് എഡ്ജ് ചെയ്ത ബോള്‍ വിജയ് ശങ്കര്‍ മുന്നിലേക്കു ഡൈവ് ചെയ്ത് ക്യാച്ച് ചെയ്യുകയായിരുന്നു.

നേരത്തേ 2015ലെ ഐപിഎല്ലിലും തുടര്‍ച്ചയായ രണ്ടിന്നിങ്‌സുകളില്‍ കോലി ഒരേ സ്‌കോറിനു ഔട്ടായിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരേയാണ് അദ്ദേഹം 15 റണ്‍സിന് തുടര്‍ച്ചയായ ഇന്നിങ്‌സുകളില്‍ പുറത്തായത്.

അതേസമയം, എസ്ആര്‍എച്ചിനെതിരേ ടോസിനു ശേഷം ബാറ്റിങിനയക്കപ്പെട്ട ആര്‍സിബിക്കു നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 149 റണ്‍സാണ് നേടാനായത്. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. 41 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഈ സീസണില്‍ ആര്‍സിബിയിലെത്തിയ ശേഷം അദ്ദേഹത്തിന്റെ കന്നി ഫിഫ്റ്റിയാണിത്. മാത്രമല്ല ടൂര്‍ണമെന്റില്‍ 40 ഇന്നിങ്‌സുകള്‍ക്കു ശേഷം മാക്‌സിയുടെ ആദ്യ ഫിഫ്റ്റിയെന്ന പ്രത്യേകതയും ഈ ഇന്നിങ്‌സിനുണ്ട്. മാക്‌സ്വെല്ലിനെക്കൂടാതെ 33 റണ്‍സെടുത്ത കോലിയാണ് ആര്‍സിബിയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. മറ്റുള്ളവരൊന്നും 15 റണ്‍സ് തികച്ചില്ല. ജാസണ്‍ ഹോള്‍ഡര്‍ എസ്ആര്‍എച്ചിനായി മൂന്നും റാഷിദ് ഖാന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Wednesday, April 14, 2021, 22:08 [IST]
Other articles published on Apr 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+