Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സ്‌ട്രൈക്ക് റേറ്റില്‍ ജഡ്ഡുവാണ് കിങ്! ടോപ്പ് ഫൈവില്‍ സിഎസ്‌കെയ്ക്കു മേല്‍ക്കൈ

ഐപിഎല്ലിന്റെ 14ാം സീസണില്‍ 26 മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ചില ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ഇതിനകം പല ബൗളര്‍മാരുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. പേസ്, സ്പിന്‍ ഭേദമില്ലാതെ ബൗളര്‍മാരെ കൈകാര്യം ചെയ്യാന്‍ മടിയില്ലാത്തവരാണ് ഇവര്‍. ഒരോവറില്‍ 37 റണ്‍സ് വാരിക്കൂട്ടിയതും ഓവറിലെ ആറു ബോളും ബൗണ്ടറിയിലേക്കു പറത്തിയതുമെല്ലാം ഈ സീസണില്‍ ഇതിനകം നമ്മള്‍ കണ്ടുകഴിഞ്ഞു.

ഈ സീസണില്‍ തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെ ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിയ ചില ബാറ്റ്‌സ്മാന്‍മാരുണ്ട്. ഇവരില്‍ ആദ്യത്തെ അഞ്ചു സ്ഥാനക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം (വെള്ളിയാഴ്ച നടന്ന പഞ്ചാബ് കിങ്‌സ്- റോയല്‍ ചാലഞ്ചേഴ്‌സ് മല്‍സരം വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ്).

 രവീന്ദ്ര ജഡേജ (സ്‌ട്രൈക്ക് റേറ്റ് 184.74)

രവീന്ദ്ര ജഡേജ (സ്‌ട്രൈക്ക് റേറ്റ് 184.74)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ തലപ്പത്തു നില്‍ക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കളിയില്‍ ഒരോവറില്‍ 37 റണ്‍സ് വാരിക്കൂട്ടി ജഡ്ഡു റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു. പര്‍പ്പിള്‍ ക്യാപ്പിന് അവകാശി കൂടിയായ ഹര്‍ഷല്‍ പട്ടേലിന്റെ ഓവറിലായിരുന്നു ഇത്. 184.74 സ്‌ട്രൈക്ക് റേറ്റോടെ അഞ്ച് ഇന്നിങ്‌സുകളില്‍ 109 റണ്‍സാണ് ജഡ്ഡുവിന്റെ സമ്പാദ്യം.

 പാറ്റ് കമ്മിന്‍സ് (166.07)

പാറ്റ് കമ്മിന്‍സ് (166.07)

കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സാണ് 166.07 സ്‌ട്രൈക്ക് റേറ്റോടെ ജഡ്ഡുവിനു പിന്നില്‍ രണ്ടാംസ്ഥാനത്ത്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 93 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു ഫിഫ്റ്റി ഇതിലുള്‍പ്പെടുന്നു. എട്ടു സിക്‌സറുകളും അഞ്ചു ബൗണ്ടറികളും കമ്മിന്‍സ് ഈ സീസണില്‍ നേടിക്കഴിഞ്ഞു. മധ്യനിരയുടെ മോശം പ്രകടനമാണ് ഈ സീസണില്‍ അദ്ദേഹത്തിന് കൂടുതല്‍ ബാറ്റിങിന് അവസരം ലഭിക്കാന്‍ കാരണം.

 പൃഥ്വി ഷാ (165.03)

പൃഥ്വി ഷാ (165.03)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ യുവ ഓപ്പണര്‍ പൃഥ്വി ഷായാണ് 165.03 സ്‌ട്രൈക്ക് റേറ്റുമായി മൂന്നാംസ്ഥാനത്ത്. സീസണില്‍ ഡിസിക്കായി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റികളോടെ 269 റണ്‍സാണ് പൃഥ്വി സ്‌കോര്‍ ചെയ്തത്. 34 ബൗണ്ടറികളും ഒമ്പത് സിക്‌സറുകളുമടക്കമാണിത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ആദ്യ ഓവറിലെ ആറു ബോളും ബൗണ്ടറിയിലേക്കു പായിച്ച് പൃഥ്വി റെക്കോര്‍ഡിട്ടിരുന്നു.

 എബി ഡിവില്ലിയേഴ്‌സ് (164.28)

എബി ഡിവില്ലിയേഴ്‌സ് (164.28)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ് പൃഥ്വിക്കു പിന്നില്‍ സ്‌ട്രൈക്ക് റേറ്റിലെ നാലാമന്‍. പതിവുപോലെ മിസ്റ്റര്‍ 360 ഈ സീസണിലും തകര്‍പ്പന്‍ ഫോമില്‍ തന്നെയാണ്. ഇതിനകം ചില മിച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും കണ്ടു കഴിഞ്ഞു. രണ്ടു ഫിഫ്റ്റികളടക്കം 207 റണ്‍സാണ് എബിഡി നേടിയത്. 16 ബൗണ്ടറികളും 10 സിക്‌സറും താരം പായിച്ചു.

 മോയിന്‍ അലി (155.78)

മോയിന്‍ അലി (155.78)

രവീന്ദ്ര ജഡേജയെക്കൂടാതെ സ്‌ട്രൈക്ക് റേറ്റില്‍ ടോപ്പ് ഫൈവിലുള്ള മറ്റൊരു സിഎസ്‌കെ താരമാണ് പുതുതായി ടീമിലെത്തിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. സിഎസ്‌കെയ്‌ക്കൊപ്പം ആദ്യ സീസണില്‍ തന്നെ വലിയ ഇംപാക്ടുണ്ടാക്കാന്‍ അലിക്കു സാധിച്ചിരിക്കുകയാണ്. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 17 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കം 148 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. സിഎസ്‌കെയ്ക്കായി സീസണില്‍ കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരം കൂടിയാണ് അലി.

Story first published: Saturday, May 1, 2021, 19:24 [IST]
Other articles published on May 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+