IPL 2021: ഗെയ്‌ലിനൊപ്പം ജഡ്ഡു, വമ്പന്‍ റെക്കോര്‍ഡ്- പ്രശാന്തിന് ആശ്വസിക്കാം, ഹര്‍ഷലും കൂടെയുണ്ട്!
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മാസ്മരിക ഇന്നിങ്‌സില്‍ അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മുംബൈയിലെ വാംഖഡെയില്‍ ജഡേജയുടെ സംഹാര താണ്ഡവം. 19 ഓവര്‍ വരെ വിജയമുറപ്പായിരുന്ന ആര്‍സിബിയെ ഇന്നിങ്‌സ് കഴിഞ്ഞപ്പോഴേക്കും തോല്‍ക്കുമോയെന്ന ഭീതിയിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
വെറും 28 ബോളില്‍ ജഡ്ഡു പുറത്താവാതെ വാരിക്കൂട്ടിയത് 62 റണ്‍സാണ്. അഞ്ചു സിക്‌സറുകളും നാലു ബൗണ്ടറികളും ഇതിലുള്‍പ്പെടുന്നു. ഇതില്‍ 37 റണ്‍സും അദ്ദേഹം നേടിയത് ടൂര്‍ണമെന്റില്‍ പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 20ാം ഓവറിലായിരുന്നു.

ഗെയ്‌ലിനൊപ്പം ജഡ്ഡു
ഐപിഎല്ലില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമാണ് ഈ പ്രകടനത്തോടെ ജഡേജയെത്തിയത്. നേരത്തേ യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന പഞ്ചാബ് കിങ്‌സിന്റെ ക്രിസ് ഗെയ്ല്‍ മാത്രമേ ഒരോവറില്‍ ഇത്രയും റണ്‍സെടുത്തിട്ടുള്ളൂ.
2011ലെ ഐപിഎല്ലിലായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ മലയാളി താരം പ്രശാന്ത് പരമേശ്വരനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഗെയ്ല്‍ 37 റണ്‍സ് വാരിക്കൂട്ടിയത്. അന്നു നാലു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമായിരുന്നു ഗെയ്ല്‍ അടിച്ചെടുത്തത്. ഒരു നോ ബോളും ഈ ഓവറിലുണ്ടായിരുന്നു.
ഐപിഎല്ലിലെ ഏറ്റവും വില കൂടിയ രണ്ടോവറുകള്‍ 33 റണ്‍സ് വിട്ടുകൊടുത്തതായിരുന്നു. 2012ല്‍ അവാനയ്‌ക്കെതിരേ റെയ്‌നയും 2010ല്‍ ബൊപാരയ്‌ക്കെതിരേ ഗെയ്ല്‍ 33 റണ്‍സെടുത്തതുമാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്.

ഒരോവറില്‍ അഞ്ചു സിക്‌സര്‍
ടൂര്‍ണമെന്റില്‍ ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ പായിക്കുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പവും ജഡേജ എത്തി.
കഴിഞ്ഞ സീസണിലായിരുന്നു അവസാനമായി ഈ നേട്ടത്തിന് ക്രിക്കറ്റ് പ്രേമികള്‍ സാക്ഷിയായത്. അന്നു പഞ്ചാബ് കിങ്‌സിന്റെ ഷെല്‍ഡണ്‍ കോട്രലിനെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ രാഹുല്‍ തെവാത്തിയ അഞ്ചു സിക്‌സറുകള്‍ പറത്തിയിരുന്നു. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് അഞ്ചു സിക്‌സറുകളടിച്ചിട്ടുള്ള ആദ്യത്തെ താരം. 2012ല്‍ രാഹുല്‍ ശര്‍മയ്‌ക്കെതിരേയായിരുന്നു ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രകടനം.

സ്‌ട്രൈക്ക് റേറ്റില്‍ ഒന്നാമന്‍
ആര്‍സിബിക്കെതിരേയുള്ള സൂപ്പര്‍ ഇന്നിങ്‌സോടെ ഈ സീസണിലെ സ്‌ട്രൈക്ക് റേറ്റിലും ജഡേജ ഒന്നാമനായി മാറി. 192 ആണ് ഇത്തവണ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെ (189) ജഡേജ പിന്നിലാക്കുകയായിരുന്നു.
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പൃഥ്വി ഷാ (174), പഞ്ചാബ് കിങ്‌സിന്റെ ദീപക് ഹൂഡ (163), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സല്‍ (157) എന്നിവരാണ് സ്‌ട്രൈക്ക് റേറ്റില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങില്‍.

ജഡജയുടെ വെടിക്കെട്ട്
20ാം ഓവര്‍ ബൗള്‍ ചെയ്യാനെത്തുമ്പോള്‍ ഹര്‍ഷലിന്റെ പ്രകടനം മൂന്നോവറില്‍ 14 റണ്‍സിന് മൂന്നു വിക്കറ്റെന്നതായിരുന്നു. എന്നാല്‍ ഒരൊറ്റ ഓവര്‍ കൊണ്ട് ഹര്‍ഷല്‍ ഹീറോയില്‍ നിന്നും വില്ലനായി മാറി, ഇതിനു കാരണക്കാരനാവട്ടെ ജഡ്ഡുവുമായിരുന്നു.
നോ ബോളിലടക്കം അഞ്ചു സിക്‌സറുകളും ഒരു ബൗണ്ടറിയും ഒരു ഡബിളുമടക്കമാണ് ജഡേജ 37 റണ്‍സ് വാരിക്കൂട്ടിയത്. ആദ്യ നാലു ബോളുകളിലും അദ്ദേഹം സിക്‌സര്‍ പായിച്ചു. ഇതില്‍ മൂന്നാമത്തേത് നോ ബോളായിരുന്നു. തുടര്‍ന്നു ലഭിച്ച ഫ്രീഹിറ്റും ജഡ്ഡു സിക്‌സറാക്കി മാറ്റി. നാലാമത്തെ ബോളില്‍ ഡബിള്‍. അഞ്ചാമത്തെ ബോളില്‍ വീണ്ടും സിക്‌സര്‍, ഒടുവില്‍ അവസാന ബോളില്‍ ബൗണ്ടറിയുമടിച്ച് ജഡ്ഡു ഓവറും സിഎസ്‌കെയുടെ ഇന്നിങ്‌സും ഗംഭീരമായി തന്നെ അനസാനിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications